എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനം 2024: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ സർക്കാർ മെഡിക്കൽ ദന്തൽ കോളേജുകളിലെയും സ്വാശ്രയ മെഡിക്കൽ/ദന്തൽ എം.ബി.ബി.എസ്/ബി.ഡി.എസ് ഒന്നാം കോളേജുകളിലെയും 2024 കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേയ്ക്കുളള ആദ്യ ഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
28.08.2024 ന് പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച സാധുവായ പരാതികൾ പരിഗണിച്ച ശേഷമാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അലോട്ട്മെന്റ് ലഭിച്ചവർക്കുള്ള നിർദ്ദേശങ്ങൾ
ഹോം പേജിൽ നിന്ന് വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയും ഡാറ്റാഷീറ്റും പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്. അലോട്ട്മെന്റുമായി സംബന്ധിക്കുന്ന എല്ലാ രേഖകളും അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുളള രേഖകൾ എന്നിവ കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ അടയേണ്ടതുമായ ഫീസ് ഓൺലൈൻ പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 30.08.2024 മുതൽ 05.09.2024 വൈകുന്നേരം 4.00 മണിയ്ക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.
പ്രത്യേക ആനുകൂല്യങ്ങൾക്ക് അർഹരായവർക്കുള്ള നിർദ്ദേശങ്ങൾ
എസ്.സി/എസ്.ടി./ഒ.ഇ.സി/ മത്സ്യത്തൊഴിലാളികളുടെ മക്കൾ ഒ.ഇ.സി ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളും, ശ്രീ ചിത്രാഹോം, ജുവനൈൽ ഹോം, നിർഭയഹോം എന്നിവയിലെ വിദ്യാർത്ഥികളും ടോക്കൺഫീസ് അടയ്ക്കേണ്ടതില്ല.
എന്നാൽ ഇത്തരം വിദ്യാർത്ഥികൾ സ്വാശ്രയ കോളേജുകളിലെ മൈനോറിറ്റി എൻ. ആർ. ഐ സീറ്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള പ്രകാരമുള്ള ഫീസ് അടയ്ക്കേണ്ടതും ഫീസിളവിന് അർഹരല്ലാതാകുന്നതുമാണ്.
കൂടാതെ അഡ്മിഷൻ സൂപ്പർവൈസറി ഉത്തരവ് കമ്മിറ്റി/സർക്കാർ/ബഹു.ഹൈക്കോടതി പ്രകാരം നിശ്ചയിക്കപ്പെടുന്ന 2024-25 വർഷത്തെ ഫീസ് അനുസരിച്ച് അധിക തുക അടയ്ക്കേണ്ടി വന്നാൽ പ്രസ്തുത തുക പിന്നീട് അടയ്ക്കേണ്ടതുമാണ്.
സ്വകാര്യ സ്വാശ്രയ മെഡിക്കൽ, ദന്തൽ കോളേജുകളിലെ എം.ബി.ബി.എസ് ബി.ഡി.എസ് കോഴ്സുകളിലേയ്ക്ക് എൻ.ആർ.ഐ ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളവരിൽ വിസയുടെ കാലാവധി സംബന്ധിച്ച് സാക്ഷ്യപത്രം സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാകമ്മീഷണർ തീരുമാനിക്കുന്ന എം.ബി.ബി.എസ്/ ബി.ഡി.എസ് മൂന്നാം ഘട്ട അലോട്ട്മെന്റിന്റെ ഓപ്ഷൻ സമർപ്പണത്തിന്റെ മുൻപായി കാലാവധിയുളള വിസ ഓൺലൈനായി അപ്ലോഡ് ചെയ്ത് ന്യൂനത പരിഹരിക്കേണ്ടതാണ്.
നിശ്ചിത സമയത്തിനകം വിസ കാലാവധി സംബന്ധിച്ച് ന്യൂനത പരിഹരിക്കാത്ത വിദ്യാർത്ഥികളുടെ എൻ.ആർ.ഐ കാറ്റഗറിയും, എൻ.ആർ.ഐ ക്വാട്ടയിൽ ലഭിച്ച് അഡ്മിഷനും റദ്ദാകുന്നതാണ്. ഇത്തരം വിദ്യാർത്ഥികളുടെ ഈ ഘട്ടത്തിലെ എൻ.ആർ.ഐ ക്വാട്ടയിലെ അലോട്ട്മെന്റ് താൽക്കാലികമായിരിക്കും.
ഇടക്കാല കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും കിർത്താഡ്സ് പരിശോധന പൂർത്തിയാകാത്തതിനാലും വിവിധ ക്യാറ്റഗറികളിൽ താത്കാലികമായി ഇടം നേടിയവരുടെ അലോട്ടുമെന്റുകൾ, അന്തിമ കോടതി വിധി കിർത്താഡ്സ് പരിശോധനയുടേ അന്തിമ ഫലത്തിനേയും അടിസ്ഥാനമാക്കിയായിരിക്കും.
ഇത്തരം വിദ്യാർത്ഥികളുടെ ഈ ഘട്ടത്തിലെ അലോട്ട്മെന്റ് താൽക്കാലികമായിരിക്കും. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുളള രണ്ടാം ഘട്ട അലോട്ട് മെന്റ് പിന്നീട് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതാണ്.
രണ്ടാം ഘട്ട അലോട്ട്മെന്റിനു മുമ്പായി അർഹതയുളള വിദ്യാർത്ഥികൾക്ക് കൺഫർമേഷൻ ഓൺലൈൻ ഓപ്ഷൻ നടത്തുന്നതിനും, നിലവിലുളള ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദു ചെയ്യുന്നതിനും സൗകര്യം ലഭ്യമാകുന്നതാണ്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
പ്രത്യേക ശ്രദ്ധയ്ക് അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത മുഴുവൻ വിദ്യാർത്ഥികളുടെയും അലോട്ട് മെന്റും, ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്.
നിശ്ചിത സമയത്തിനകം അഡ്മിഷൻ എടുക്കാത്തവരുടെയും അഡ്മിഷൻ എടുത്ത ശേഷം വാങ്ങുന്നവരുടെയും രജിസ്ട്രേഷൻ ഫീസ് തിരികെ നൽകുന്നതല്ല. ഹെൽപ് ലൈൻ നമ്പർ : 04712525300.
Summary: The Kerala Entrance Examination Commissioner has now released the 2024 MBBS/BDS phase allotment on www.cee.kerala.gov.in. Accordingly, students must print their allotment memo and data sheet, pay the fee, and complete admission by 05.09.2024. While certain exemptions apply, NRI quota students must still resolve visa issues before the next phase. Otherwise, non-compliance will lead to cancellation. For further assistance, the helpline is 04712525300.