November 22, 2024
General

MBBS, BDS പ്രവേശനം: ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു

  • August 24, 2024
  • 1 min read
MBBS, BDS പ്രവേശനം: ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു
Share Now:

2024 ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ 21.08.2024 ന് ആരംഭിച്ചു.

പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2024 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 26.08.2024, 11.59PM വരെ ലഭ്യമാകുന്നതാണ്.

26.08.2024, 11.59PM വരെ ലഭ്യമാകുന്ന ഓപ്ഷനുകൾ അടിസ്ഥാനമാക്കി 27.08.2024 ന് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റും, 29.08.2024 അന്തിമ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതാണ്.

21.08.2024എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്ക് പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിന് വെബ് സൈറ്റിൽ സൗകര്യം ലഭ്യമാകുന്നു.
26.08.2024,
11.59 PM
ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുളള സൗകര്യം അവസാനിക്കുന്നു.
27.08.2024താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരണം. അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരണം.
29.08.2024അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരണം
30.08.2024 to 05.09.2024, 4.00pmഅലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാനുള്ള സമയം. (അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റ് രേഖപ്പെടുത്തിയിട്ടുള്ളതും
പ്രവേശന മെമ്മോയിൽ പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ തുക ഓൺലൈൻ 05.09.2024, 4.00PM പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കിയതിനു ശേഷമാണ് കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടത്.)
05.09.2024, 5.00pmപ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജ് അധികാരികൾ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അഡ്മിഷൻ മാനേജെന്റ് സിസ്റ്റം (OAMS) മുഖേന സമർപ്പിക്കേണ്ട സമയം അവസാനിക്കുന്നു.
Allotment Schedule

Summary: The first phase of MBBS and BDS allotments for 2024 began on August 21. Eligible students can register their options on www.cee.kerala.gov.in until 11:59 PM on August 26. A provisional list will be published on August 27, followed by the final list on August 29.

വിദ്യഭ്യാസപരമായ വാർത്തകൾക്ക് ലിങ്കിൽ കയറി ഫോളോ ബട്ടൺ അമർത്തുക 👇🏻
Join WhatsApp Channel

Share Now:

Leave a Reply

Your email address will not be published. Required fields are marked *