November 22, 2024
General

മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം 2024; താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  • August 15, 2024
  • 1 min read
മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം 2024; താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Share Now:

വർഷത്തെ മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നീറ്റ് (യു.ജി) 2024 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിശ്ചിത സമയത്തിനകം സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ താത്ക്കാലിക മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

താത്ക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതി ഉള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee@kerala.gov.in) മുഖേന 16.08.2024 രാവിലെ 11 മണിക്കകം അറിയിക്കേണ്ടതാണ്.

സംസ്ഥാനത്തെ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള അലോട്ട്മെന്റ് മെഡിക്കൽ ആയുഷ് കൗൺസിലിംഗ് കമ്മിറ്റി പ്രസിദ്ധീകരിച്ച അഖിലേന്ത്യാ ഷെഡ്യൂൾ അനുസരിച്ച് നടത്തുന്നതാണ്.

റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് സംബന്ധിച്ച തുടർന്നുളള വിവരങ്ങൾക്കും വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് www.cee.kerala.gov.in നിരന്തരം സന്ദർശിക്കേണ്ടതാണ്.

വിശദമായ വിജ്ഞാപനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക.

Summary: The provisional rank lists for NEET (UG) 2024 Medical and Ayurveda courses have been published on www.cee.kerala.gov.in. Complaints can be emailed to ceekinfo.cee@kerala.gov.in by 11 AM on August 16, 2024. Seat allotment will follow the All-India schedule. Visit the CEE website for updates.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *