November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 26 ജൂലൈ 2024

  • July 26, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 26 ജൂലൈ 2024
Share Now:

ജൂലൈ 26, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

ബിരുദ പ്രവേശനം 2024: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2024 – 2025 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ. എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ചവർ അതത് കോളേജുകളിൽ ജൂലൈ 31 – ന് വൈകീട്ട് മൂന്നു മണിക്ക് മുൻപ് ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. പ്രവേശനം നേടാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും തുടർന്നുള്ള പ്രവേശന പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ്.

പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം നേടേണ്ടത്. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്.

ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിലേക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ, ജൂലൈ 31 – ന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി ഹയർ ഓപ്ഷൻ റദ്ദാക്കണം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതും മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.

അപേക്ഷ പൂർത്തിയാക്കാൻ ഇനി അവസരം ആഗസ്റ്റ് ഏഴിന് ശേഷം

2024 – 25 അധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിനെ തുടർന്നുള്ള പ്രവേശനത്തിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സപ്ലിമെന്ററി അലോട്മെന്റ് / റാങ്ക് ലിസ്റ്റ് എന്നിവയിലേക്ക് പരിഗണിക്കപ്പെടുന്നതിനായി എഡിറ്റിങ് സൗകര്യം ഉപയോഗിക്കുകയും എന്നാൽ അപേക്ഷ പൂർത്തീകരിക്കാത്തതുമായവർക്ക് ഇനി ആഗസ്റ്റ് ഏഴിന് ശേഷം ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.

വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ജൂലൈ 29 – ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 – ന് വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.

കോണ്ടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ അഞ്ചാം സെമസ്റ്റർ ബി.എ., ബി.കോം., ബി.ബി.എ. (CBCSS – 2022 പ്രവേശനം) വിദ്യാർഥികൾക്കുള്ള കോണ്ടാക്ട് ക്ലാസുകൾ ആഗസ്റ്റ് 10 മുതൽ വിവിധ കോണ്ടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ആരംഭിക്കും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്.

ചില പ്രോഗ്രാമുകൾക്കുള്ള കോണ്ടാക്ട് ക്ലാസുകൾ വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത കോണ്ടാക്ട് ക്ലാസ് കേന്ദ്രങ്ങളിലല്ല നടത്തുന്നത്. വിദൂര വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ കോണ്ടാക്ട് ക്ലാസ് ഷെഡ്യൂൾ പരിശോധിച്ച് വിദ്യാർഥികൾ അവർക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ ക്ലാസിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ. ഫോൺ: 0494 2400288, 2407356.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബി.വോക്. ഓർഗാനിക് ഫാമിങ് (2022 ബാച്ച്) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 30-നും ബി.വോക്. ഇസ്ലാമിക് ഫിനാൻസ് പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് നാലിനും ബി.വോക്. അഗ്രികൾച്ചർ പ്രാക്ടിക്കൽ പരീക്ഷകൾ ഏഴിനും തുടങ്ങും. പരീക്ഷാ കേന്ദ്രങ്ങൾ യഥാക്രമം മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്, ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് കൊണ്ടോട്ടി, പഴശ്ശിരാജാ കോളേജ് പുൽപ്പള്ളി എന്നിങ്ങനെയാണ്.

രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 ബി.വോക്. ഹോട്ടൽ മാനേജ്മന്റ് (2022 ബാച്ച്) പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് എട്ടിന് തുടങ്ങും. കേന്ദ്രം : അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധനാഫലം

ഒന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാല

പ്രൈവറ്റ് രജിസ്ട്രേഷൻ

2024-25 അക്കാദമിക് വർഷത്തിലെ ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ബി.കോം. അഡീഷണൽ ഇലക്ടീവ് ട്രാവൽ & ടൂറിസം എന്നീ കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന 2024 ആഗസ്റ്റ് 12 വരെ പിഴകൂടാതെയും ആഗസ്റ്റ് 31 വരെ പിഴയോടെയും അപേക്ഷിക്കാം.

അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാല തപാൽ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങൾ www.de.keralauniversity.ac.in, www.keralauniversity.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഹിസ്റ്ററി (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2020, 2019 അഡ്മിഷൻ, മേഴ്സി ചാൻസ് – 2018, 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധന യ്ക്കും 2024 ആഗസ്റ്റ് 02 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 മാർച്ചിൽ നടത്തിയ ഒന്നാം വർഷ ബി.എഫ്.എ. ഇന്റഗ്രേറ്റഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2023 സെപ്റ്റംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക്. 2013 സ്കീം (സപ്ലിമെന്ററി & സെഷണൽ ഇംപ്രൂവ്മെന്റ് വിദ്യാർത്ഥികൾ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ആഗസ്റ്റ് 09 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക് (2018 സ്കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ആഗസ്റ്റ് 05 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷ വിജ്ഞാപനം

കേരളസർവകലാശാലയുടെ രണ്ട്, മൂന്ന് സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. (മേഴ്സി ചാൻസ് – 2001 – 2019 അഡ്മിഷൻ) ജൂലൈ 2024 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2024 ആഗസ്റ്റ് 02 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 07 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 09 വരെയും പ്രസ്തുത പരീക്ഷകൾക്കുള്ള അപേക്ഷകൾ സർവകലാശാലയിൽ നേരിട്ട് സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ

കേരളസർവകലാശാല 2024 ആഗസ്റ്റ് 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. (റെഗുലർ/സപ്ലിമെന്ററി/ മേഴ്സി ചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

നാഷണൽ കോളേജ് – എം.എസ്.ഡബ്ല്യു- ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ

കേരളസർവകലാശാല അഫിലിയേറ്റഡ് കോളേജുകളിൽ എം.എസ്.ഡബ്ല്യു. പ്രവേശന ത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ എന്നിവ തിരുവനന്തപുരം മണക്കാട് നാഷണൽ കോളേജിൽ വച്ച് 2024 ജൂലൈ 29 ന് രാവിലെ 9.30 മുതൽ നടത്തും. വിദ്യാർത്ഥികൾ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ്/ഡിഗ്രി സർട്ടിഫിക്കറ്റ്, ഹാൾ ടിക്കറ്റ്, ആധാർ കാർഡ് (D) സഹിതം ഹാജരാകണം.

കണ്ണൂർ സർവകലാശാല

പി.ജി. രണ്ടാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2024-25 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദപ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ (https://admission.kannuruniversity.ac.in/) പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്.
ഫീസ് അടക്കണം.

ഒന്നാം അലോട്ട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. ആദ്യമായി (First time) അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് 27.07.2024 തീയ്യതിക്കകം SBl epay വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്.

ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ രണ്ടാം അലോട്ട്മെന്റിനുശേഷം അതാത് കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ് അല്ലാത്തപക്ഷം അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും.

കോളേജ് പ്രവേശനം

ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ രണ്ടാം
അലോട്ട്മെന്റിനുശേഷം അതാത് കോളേജുകളിൽ അഡ്മിഷനു വേണ്ടി 29.07.2024 മുതൽ 31.07.2024 വരെയുള്ള തീയതികളിൽ ഹാജരാകേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ, രണ്ടാം അലോട്ട്മെന്റിനു ശേഷം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്:

  • ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്
  • രജിസ്ട്രേഷൻ ഫീസ്, സർവ്വകലാശാല ഫീസ്, എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്
  • യോഗ്യതാ പരീക്ഷയുടെ അസ്സൽ മാർക്ക് ലിസ്റ്റ് & പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ്
  • ജനനതീയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • വിടുതൽ സർട്ടിഫിക്കറ്റ് (TC)
  • കോഴ്സ് കോണ്ടക്ട് സർട്ടിഫിക്കറ്റ്
  • അസ്സൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (SC/ST വിഭാഗക്കാർക്ക് )
  • EWS സർട്ടിഫിക്കറ്റ് ( ബാധകമായവർക്ക് )
  • അസ്സൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക്)
  • ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്
  • കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവ്വകലാശാലയുടെ Equivalence Certificate ഹാജരാക്കേണ്ടതാണ്. ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവ്വകലാശാലയുടെ Recognition Certificate മതിയാകും. 12. അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 910/- രൂപയുമാണ്.
  • വിഭാഗത്തിന് 980/- രൂപയും
  • എസ്.സി./എസ്.ടി
  • അലോട്ട്മെന്റ് ലഭിച്ചവർ Pay Fees ബട്ടൺ ക്ലിക്ക് ചെയ്യാണ് ഫീസ് അടയ്ക്കേണ്ടത്. ഫീസ് അടച്ചവർ ലോഗിൻ ചെയ്ത് ഫീസ് അടച്ച വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് SBI ePay വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.
  • ഹയർ ഓപ്ഷൻ റദ്ദു ചെയ്യാം
  • ഇപ്പോൾ ലഭിച്ച അലോട്ട്മെൻറിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷൻ റദ്ദ് ചെയ്യാവുന്നതാണ്. ഹയർ ഓപ്ഷൻ നിലനിർത്തുകയാണെങ്കിൽ അത് അടുത്ത അലോട്ട്മെൻറിൽ പരിഗണിക്കുന്നതും അടുത്ത അലോട്ട്മെൻറിൽ ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ നിർബന്ധമായും ആ ഓപ്ഷൻ സ്വീകരിക്കേണ്ടതായും വരും.

താത്കാലിക പ്രവേശനം

ഹയർ ഓപ്ഷൻ നിലനിർത്തുന്നവർക്ക് ആവശ്യമെങ്കിൽ താൽക്കാലിക പ്രവേശനം നേടാവുന്നതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികൾ കോളേജിലെ ഫീസുകൾ അടക്കേണ്ടതില്ല.

അടുത്ത അലോട്ട്മെന്റുകളിൽ ഈ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാവുന്നതാണ്.

താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർത്ഥികളും മുഴുവൻ ഫീസ് അടച്ച് അന്നു തന്നെ സ്ഥിരം പ്രവേശനം നേടേണ്ടതാണ് മൂന്നാം അലോട്ട്മെൻറ് : 06.08.2024

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. അഡ്മിഷൻ സമയ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

Summary: Latest Updates of Calicut ,Kerala and Kannur universities On 26 July 2024.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *