കേരളസർവകലാശാല ബി.എഡ്. പ്രവേശനം 2024: രണ്ടാം അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാലയുടെ 2024-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബി.എഡ്. പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്തത് അലോട്ട്മെൻ്റ് പരിശോധിക്കാവുന്നതാണ്. വെബ്സൈറ്റ്: https://admissions.keralauniversity.ac.in
അലോട്ട്മെന്റ്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഓൺലൈനായി ഫീസടച്ച ശേഷം അലോട്ട്മെൻ്റ് മെമ്മോയുടെ പ്രിൻ്റൗട്ട് എടുക്കാവുന്നതാണ്.
അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ, തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്.
ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തിനുള്ളിലോ കോളേജിൽ ഹാജരാകാൻ സാധിക്കാത്തവർ അതാത് കോളേജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ടതാണ്.
വിശദവിവരങ്ങൾ https://admissions.keralauniversity.ac.in -ഇൽ ലഭ്യമാണ്
Summary: The second phase allotment for first-year B.Ed. admissions for the 2024-25 academic year at Kerala University has been published. Applicants can view their allotment results by logging into their profiles using their application number and password. Visit the website: https://admissions.keralauniversity.ac.in
📢 Join EduPortal WhatsApp Channel: https://whatsapp.com/channel/0029Va9PbJAATRShsN5Isl2y