കേരളസർവകലാശാല ബി.എഡ്. പ്രവേശനം; ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാല ഒന്നാംവർഷ ബി.എഡ്. പ്രവേശനം – 2024 ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. കേരളസർവകലാശാലയുടെ 2024-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബി.എഡ്. പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ്
വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു.
അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതാണ്.
അലോട്ട്മെന്റ് ലാഭക്കച്ചവർക്കുള്ള നിർദേശങ്ങൾ
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഓൺലൈനായി ഫീസ് അടച്ചശേഷം അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്.
മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്.
ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ കോളേജിൽ ഹാജരാകാൻ സാധിക്കാത്തവർ അതാത് കോളേജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി സർവകലാശാല ഫീസ് അടയ്ക്കേണ്ടതും കോളേജുകളിൽ പ്രവേശനം നേടേണ്ടതുമാണ്.
കോളേജ് പ്രവേശനം നേടാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ തുടർന്ന് വരുന്ന രണ്ടാംഘട്ട അലോട്ട്മെന്റിൽ പരിഗണിക്കുന്നതുമല്ല.
വിദ്യാർത്ഥികൾ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ (അലോട്ട്മെന്റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) ജൂലൈ 4 ന് മുൻപായി നീക്കം ചെയ്യേണ്ടതാണ്.
Summary: Kerala University B.Ed. trial allotment for the academic year 2024-25 has been published. Can check the allotment in the admission site https://admissions.keralauniversity.ac.in
Follow our WhatsApp Channel for instant updates: Join Here