29 ജൂണിലെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ.
29 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
- B.Ed. പ്രവേശനം 2024: ട്രയൽ അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലയുടെ 2024 2025 അധ്യയന വർഷത്തെ B.Ed. പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ്റ് ( കൊമേഴ്സ് ഓപ്ഷനും, B.Ed. Special Education ഒഴികെ ) പ്രസിദ്ധീകരിച്ചു. ട്രയൽ അലോട്ട്മെൻ്റ് സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാക്കും. ട്രയൽ അലോട്ട്മെന്റ്റിനെ തുടർന്ന് ബി.എഡിന് ജൂലൈ ഒന്നിന് വൈകിട്ട് മൂന്നു മണി വരെയും B.Ed. Special Education ജൂൺ 30 വരെയും ( പേര്. മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി., ജനന തീയതി എന്നിവ ഒഴികെ ) എഡിറ്റിങ്ങ് സൗകര്യമുണ്ടായിരിക്കുന്നതാണ്. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കേണ്ടതാണ്. അല്ലാത്ത പക്ഷം തുടർന്നുള്ള അലോട്ട്മെൻ്റ് പ്രക്രിയകളിൽ നിന്ന് പുറത്താകും. പ്രസ്തുത അപേക്ഷകൾ പൂർത്തീകരിക്കുന്നതിനുള്ള അവസരം രണ്ടാം അലോട്ട്മെന്റിന് ശേഷം 23(0)62 ഉണ്ടായിരിക്കുകയുള്ളൂ. അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകിയ മാർക്ക് കൃത്യമാണെന്നും NSS, NCC തുടങ്ങിയ വെയിറ്റേജ് സർട്ടിഫിക്കറ്റുകൾ ബിരുദ പ്രോഗ്രാമിൻ്റെ കാലയളവിലുള്ളതാണെന്നും നോൺ-ക്രീമിലെയർ, ഇ.ഡബ്ല്യൂ.എസ്. സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. ബി.എഡിന്റെ ഒന്നാം അലോട്ട്മെന്റും ബി.എഡ്. സ്പെഷ്യൽ എഡ്യുക്കേഷന്റെ റാങ്ക് ലിസ്റ്റും ജൂലൈ ആറിന് പ്രസിദ്ധീകരിക്കും. ഫോൺ – 0494 2407016, 2660600.
- ബിരുദ പ്രവേശനം 2024 2024 – 25 വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിൻ്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും അലോട്ട്മെൻ്റ് ലഭിച്ച് മാൻ്റേറ്ററി ഫീസ് അടച്ച എല്ലാ വിദ്യാർഥികളും അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം ജൂലൈ രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് മുൻപായി കോളേജിൽ ഹാജരായി നിർബന്ധമായും സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെൻ്റ് നഷ്‌ടപ്പെടുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനിൽ തൃപ്‌തരായവർ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപ് നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദാക്കണം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും സ്വീകരിക്കണം. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകില്ല. ഹയർ ഓപ്ഷനുകൾ ഭാഗികമായോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
- മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് പ്രവേശനം ഓൺലൈൻ വിദ്യാഭാസ പ്ലാറ്റ്‌ഫോമായ സ്വയത്തിലെ ( സ്റ്റഡി വെബ് ഓഫ് ആക്റ്റിവ് ലേണിങ് ഫോർ യങ് അസ്‌പയറിങ് മൈൻഡ് ) ( https://swayam.gov.in/ ) 19 മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2024 ജൂലൈ ഡിസംബർ സെമസ്റ്ററിലേക്കാണ് പ്രവേശനം. മൂന്ന് മാസം ദൈർഘ്യമുള്ള ഈ കോഴ്സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. UG/PG മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളുടെ ( മുക് ) ദേശിയ കോ ഓർഡിനേറ്ററായ കൺസോർഷ്യം ഫോർ എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻസ് ( സി.ഇ.സി. ) ന്യൂഡൽഹിക്കുവേണ്ടി കാലിക്കറ്റ് സർവകലാശാലാ എഡ്യൂക്കേഷൻ മൾട്ടിമീഡിയ റിസർച്ച് സെൻ്ററാണ് മുക് ഉള്ളടക്കം തയ്യാറാക്കിയത്. കൂടുതൽ വിവരങ്ങൾക്കും കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാനും https://emmeccalicut.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495108193.
- പുനഃപ്രവേശന അപേക്ഷ കാലിക്കറ്റ് സർവകലാശാലാ സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു ( മുൻ SDE) under B.A. Afzal-ul-Ulama, B.A. Economics, B.A. History, B.A. Political Science, B.A. Philosophy, B.A. Sociology, B.Com.. B.B.A. ( CUCBCSS / CBCSS) പ്രോഗ്രാമുകൾക്ക് 2018, 2019, 2021 എന്നീ വർഷങ്ങളിൽ പ്രവേശനം നേടി ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത സി.ഡി.ഒ.ഇ. വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിൻ്റെ അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് പിഴ കൂടാതെ ജൂലൈ 10 വരെയും 100/- രൂപ പിഴയോടെ 15 വരെയും 500/- രൂപ അധിക പിഴയോടെ 20 വരെയും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ സി.ഡി.ഒ.ഇ. വെബ്സൈറ്റിൽ https://sdeuoc.ac.in/. ഫോൺ: 0494 2400288, 2407356. കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി 2020 – ൽ ( CBCSS ) B.A. Afzal-ul-Ulama, B.A. Economics, B.A. History, B.A. Political Science, B.A. Philosophy, B.A. Sociology, B.Com., B.B.A). എന്നീ പ്രോഗ്രാമുകളിൽ പ്രവേശനം നേടി ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത ശേഷം തുടർപഠനം നടത്താൻ സാധിക്കാത്ത വിദ്യാർഥികൾക്ക് ആവശ്യമായ രേഖകൾ സഹിതം സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ ( മുൻ SDE) വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി അഞ്ചാം സെമസ്റ്ററിലേക്ക് ( CBCSS – 2022 ) പുനഃപ്രവേശനം നേടാവുന്നതാണ്. പിഴ കൂടാതെ ജൂലൈ 10 വരെയും 100/- രൂപ പിഴയോടെ 17 വരെയും 500/- രൂപ അധിക പിഴയോടെ 22 വരെയും അപേക്ഷിക്കാം. ഫോൺ: 0494 2400288, 2407356.
കേരള സർവകലാശാല
- കേരളസർവകലാശാല ഒന്നാംവർഷ B.Ed. പ്രവേശനം – 2024 ഒന്നാംഘട്ട അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ചു കേരളസർവകലാശാലയുടെ 2024-25 അധ്യയന വർഷത്തിലെ ഒന്നാംവർഷ B.Ed. പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെൻ്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതാണ്. അലോട്ട്മെന്റ്റ് ലഭിച്ച വിദ്യാർഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്‌ത് ഓൺലൈനായി ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ്റ് മെമ്മോയുടെ പ്രിൻ്റൗട്ട് എടുക്കാവുന്നതാണ് അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്‌സ്, കാറ്റഗറി, അഡ്‌മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി അഡ്‌മിഷൻ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ കോളേജിൽ ഹാജരാകാൻ ബന്ധപ്പെടേണ്ടതാണ്. സാധിക്കാത്തവർ അതാത് കോളേജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്‌തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്‌മെൻ്റുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി സർവകലാശാല ഫീസ് അടയ്ക്കേണ്ടതും കോളേജുകളിൽ പ്രവേശനം നേടേണ്ടതുമാണ്. കോളേജ് പ്രവേശനം നേടാത്ത അപേക്ഷകരുടെ അലോട്ട്മെൻ്റ് റദ്ദാകുന്നതും അവരെ തുടർന്ന് വരുന്ന രണ്ടാംഘട്ട അലോട്ട്മെന്റിൽ പരിഗണിക്കുന്നതുമല്ല. വിദ്യാർത്ഥികൾ ലഭിച്ച അലോട്ട്മെൻ്റിൽ തൃപ്‌തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ (അലോട്ട്‌മെൻ്റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) ജൂലൈ 4 ന് മുൻപായി നീക്കം ചെയ്യേണ്ടതാണ്.
- ഒന്നാം വർഷ ബിരുദ പ്രവേശനം 2024 സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം കോളേജുകളിൽ ജൂലൈ 1 ന് ഹാജരാകാവുന്നതാണ് കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം, സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജൂൺ 28 ന് കോളേജുകളിൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സ്പോർട്സ് ക്വാട്ട സീറ്റുകൾ ഒഴിവുകൾ നിലനിൽക്കുന്ന പക്ഷം ജൂലൈ ഒന്നാം തീയതി അതാത് കോളേജുകളിൽ ഹാജരായി അഡ്‌മിഷൻ നേടാവുന്നതാണ്. വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് (https://admissions.keralauniversity.ac.in) സന്ദർശിക്കുകയോ 8281883052, 8281883063 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
- പരീക്ഷാഫലം കേരളസർവകലാശാല നടത്തിയ എട്ടാം സെമസ്റ്റർ B.Tech. സപ്ലിമെൻ്ററി, സെപ്റ്റംബർ 2023 (2008 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാല നടത്തിയ എട്ടാം സെമസ്റ്റർ B.Tech. പാർട്ട്‌ടൈം റീസ്ട്രക്ച്ചേർഡ്, സെപ്റ്റംബർ 2023 (2008 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- ടൈംടേബിൾ കേരളസർവകലാശാലയുടെ 2024 ജൂലൈ 18 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ B.Des Fashion Design പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ,
- പ്രാക്ടിക്കൽ കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ M.Sc.Computer Science പരീക്ഷയുടെ അനുബന്ധ പ്രാക്‌ടിക്കൽ പരീക്ഷകൾ ജൂലൈ 4 മുതൽ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. കേരളസർവകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റർ MCA (മേഴ്‌സിചാൻസ് – 2006 സ്കീം) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. കേരളസർവകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗ് കാര്യവട്ടത്തെ 2020 സ്കീം മൂന്നാം സെമസ്റ്റർ B.Tech. ഏപ്രിൽ 2024 (റെഗുലർ 2022 അഡ്മിഷൻ & സപ്ലിമെൻ്ററി 2020 & 2021 അഡ്‌മിഷൻ) ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിംഗ് ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷ ജൂലൈ 8 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- പരീക്ഷാഫീസ് കേരളസർവകലാശാല 2024 ആഗസ്റ്റ് 14 ന് ആരംഭിക്കുന്ന ഒന്നാം വർഷ BBA (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2020 അഡ്‌മിഷൻ, മേഴ്സിചാൻസ് – 2018 മുതൽ 2018 അഡ്‌മിഷൻ വരെ) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 8 വരെയും 150 രൂപ പിഴയോടെ ജൂലൈ 11 വരെയും 400 രൂപ പിഴയോടെ ജൂലൈ 15 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം, വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- പരീക്ഷാ വിജ്ഞാപനം കേരളസർവകലാശാല 2024 ജൂലൈയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പഞ്ചവർഷ MBA Integrated (2022 & 2016 സ്കീം റെഗുലർ, സപ്ലിമെൻ്ററി & മേഴ്സി ചാൻസ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- സൂക്ഷ്‌മപരിശോധന കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ M.Sc Botany (റെഗുലർ, ഇംപ്രൂവ്‌മെൻ്റ് & സപ്ലിമെൻ്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ജൂലൈ 8 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് SLCM (2021 & 2022 അഡ്‌മിഷൻ) രജിസ്ട്രേഷൻ വിദ്യാർത്ഥികൾ www.slem.keralauniversity.ac.in മുഖേനയും സപ്ലിമെൻ്ററി (2020 & 2019 അഡ്‌മിഷൻ) വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുളളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
എം ജി സർവകലാശാല
- B.Ed. സ്പോർട്ട്സ്, പിഡി ക്വാട്ട പ്രവേശനം ഇന്നു വൈകുന്നേരം വരെ എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളിലെ B.Ed. പ്രോഗ്രാമുകളിൽ സ്പോർട്ട്സ്, പിഡി ക്വാട്ടകളിൽ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു, പട്ടികയിൽ ഉൾപ്പെട്ടവർ കോളജുമായി ബന്ധപ്പെട്ട് ഇന്ന് (ജൂൺ 29 ) വൈകുന്നേരം നാലിനു മുൻപ് പ്രവേശനം നേടണം.
- പരീക്ഷകൾക്ക് അപേക്ഷിക്കാം രണ്ടാം സെമസ്റ്റർ MPES (2023 അഡ്‌മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവമെൻറ് 2021-2022 അഡ്‌മിഷൻ സപ്ലിമെൻ്ററി) പരീക്ഷകൾ ജൂലൈ 23ന് ആരംഭിക്കും. ജൂലൈ ആറു വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. ജൂലൈ എട്ടിന് ഫൈനോടു കൂടിയും ജുലൈ 10 ന് സൂപ്പർ ഫൈനോടു കുടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
- പരീക്ഷാ ഫലം അഞ്ച്, ആറ് സെമസ്റ്റർ BA, B.com (2016,2015 അഡ്‌മിഷനുകൾ സപ്ലിമെന്ററി, 2012 മുതൽ 2014 വരെ അഡ്‌മിഷനുകൾ മെഴ്‌സി ചാൻസ്, പ്രൈവറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ജൂലൈ 12 വരെ സമർപ്പിക്കാം.
- സ്പോട്ട് അഡ്മിഷൻ മഹാത്മാ ഗാന്ധി സർവകലാശാലയിലെ കെ.എൻ.രാജ് സ്കൂൾ ഓഫ് ഇക്കണോമികസിൽ MA Economics പ്രോഗ്രാമിന് പട്ടികജാതിക്കാർക്കായി സംവരണം ചെയ്‌ത ഒരൊഴിവുണ്ട്. അർഹരായവർ ജൂലൈ ഒന്നിനു രാവിലെ 11ന് അ സ്സൽ രേഖകളുമായി ഡയറക്ടറുടെ ഓഫീസിൽ എത്തണം.
- പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ MCA (2023 അഡ്‌മിഷൻ റഗുലർ, 2020-2022 അഡ്‌മിഷൻ സപ്ലി മെന്ററി ജൂൺ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ എട്ടിന് ആരംഭി ക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ. നാലാം സെമസ്റ്റർ MSc Zoology(2022 അഡ്‌മിഷൻ റഗുലർ, 2019, 2020, 2021 അഡ്‌മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രൊജക്ട് ഇവാലുവേഷൻ, വൈവവോസി പരീക്ഷകൾ ജുലൈ എട്ടിന് നടക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
Follow our WhatsApp Channel for instant updates: Join Here




