November 22, 2024
University Updates

25 ജൂണിലെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ.

  • June 25, 2024
  • 1 min read
25 ജൂണിലെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ.
Share Now:

25 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

  • ജർമൻ, ഫ്രഞ്ച്, റഷ്യൻ: ഭാഷകളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം കാലിക്കറ്റ് സർകാലാശാല റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പിൽ ജർമൻ, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം. യോഗ്യത: പ്ലസ്‌, അപേക്ഷകർക്ക് പ്രായ പരിധിയില്ല. പ്രധാനമായും ഓൺലൈനിലാണ് ക്ലാസ് നടക്കുന്നത്. കോണ്ടാക്‌ട് ക്ലാസ്സുകളും നൽകുന്നതാണ്. ആറു മാസമാണ് കോഴ്‌സിൻ്റെ കാലാവധി, കേരളത്തിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പ്രത്യേകം ഫീസിളവ് നൽകുന്നുണ്ട്. പ്രവേശന വിഭാഗം വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പകർപ്പ് റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പിൽ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂൺ 28. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ.
  • B.Tech. പ്രവേശനം കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളേജിൽ (CU-IET) 2024 – 2025 അധ്യയന വർഷത്തേക്കുള്ള B.Tech. NRI സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. Computer Science and Engineering, Electronics and Communication Engineering, Electronics and Computer Science Engineering, Electrical and Electronic Engineering, Mechanical Engineering, Printing Technology എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരമുണ്ട്. യോഗ്യത: പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ 45 ശതമാനം മാർക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9567172591.
  • വൈവ കാലിക്കറ്റ് സർവകലാശാലാ സെൻ്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ SDE) വിദ്യാർഥികൾക്കായുള്ള MA Malayalam (CBCSS – CDOR) ഏപ്രിൽ 2024 വൈവ ജൂലൈ 22-ന് തുടങ്ങും. കേന്ദ്രം: ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
  • പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ Integrated P.G. (CBCSS) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 (2021 മുതൽ പ്രവേശനം), ഏപ്രിൽ 2023 (2020 പ്രവേശനം മാത്രം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെൻ്റ് പരീക്ഷകളും എട്ടാം സെമസ്റ്റർ (2020 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ പരീക്ഷയും ആഗസ്റ്റ് ഒന്നിന് തുടങ്ങും. ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ ഹിയറിങ് ഇംപയർമെന്റ്, ഇന്റലക്‌ച്വൽ ഡിസബിലിറ്റി (2021 പ്രവേശനം മുതൽ) നാലാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെൻ്ററി പരീക്ഷകൾ ജൂലൈ 24 നും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെൻ്ററി പരീക്ഷകൾ ആഗസ്റ്റ് അഞ്ചിനും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
  • ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷാഫലം ഒന്ന് മുതൽ മൂന്ന് വരെ വർഷ BBA ( എസ്.ഡി.ഇ. / റഗുലർ / പ്രൈവറ്റ്) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെൻ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം. ന്യൂമെറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികൾ ഓഫ്ലൈനായും ആൽഫാ ന്യൂമെറിക്കൽ രജിസ്റ്റർ നമ്പറുള്ളവർക്ക് ഓൺലൈനായും അപേക്ഷിക്കാം. അപേക്ഷാ ഫോം സർവകലാശാലാ വെബ്സൈറ്റിൽ.
  • പരീക്ഷാഫലം M.Sc. Physics (Nanoscience), M.Sc. Chemistry (Nanoscience) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം), മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റർ MA Comparative Literature (CCSS 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ B. Arch. (2011 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി, (2022 പ്രവേശനം മുതൽ) മെയ് 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 12 വരെ അപേക്ഷിക്കാം.

കേരള സർവകലാശാല

  • പരീക്ഷാഫലം കേരളസർവകലാശാല 2023 സെപ്റ്റംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ B. Des, 2024 ജനുവരിയിൽ നടത്തിയ ആറാം സെമസ്റ്റർ B. Des, 2024 ഏപ്രിലിൽ നടത്തിയ ഏഴാം സെമസ്റ്റർ B. Des, 2024 മെയിൽ നടത്തിയ എട്ടാം സെമസ്റ്റർ B. Des. എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്‌മപരിശോധന യ്ക്കും 2024 ജൂലൈ 8 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
  • പരീക്ഷ കേന്ദ്രം കേരളസർവകലാശാല 2021 ജൂലൈ 9 ന് ആരംഭിക്കുന്ന രണ്ടാം വർഷ BBA (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയ്ക്ക് ആലപ്പുഴ ജില്ല പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്.ഡി കോളേജിലും പത്തനംതിട്ട ജില്ല പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൽസ് കോളേജിലും കൊല്ലം ജില്ല പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ. കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. തിരുവനന്തപുരം ജില്ല പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവരിൽ 2022 അഡ്‌മിഷൻ റെഗുലർ വിദ്യാർത്ഥികളിൽ പെൺകുട്ടികൾ വഴുതയ്ക്കാട് ഗവൺമെൻ്റ് വിമൻസ് കോളേജിലും, റെഗുലർ – 2022 അഡ്മിഷൻ ആൺകുട്ടികളും (സപ്ലിമെൻ്ററി – 2019, 2020 അഡ്‌മിഷൻ, മേഴ്‌സിചാൻസ് – 2016 2018 അഡ്മിഷൻ) വിദ്യാർത്ഥികളും കേശവദാസപുരം എം.ജി. കോളേജിലും (ഇംപ്രൂവ്‌മെൻ്റ് – 2021 അഡ്മിഷൻ) വിദ്യാർത്ഥികൾ തോന്നയ്ക്കൽ ശ്രീ സത്യസായി ആർട്ട്സ് ആന്റ് സയൻസ് കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. ഹാൾടിക്കറ്റ് അതാത് പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഒരാഴ്‌ച മുൻപ് ലഭ്യമാകുന്നതാണ്.
  • പരീക്ഷാഫീസ് കേരളസർവകലാശാല 2021 ജൂലൈ 19 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ M.F.A. (Painting and Sculpture) പരീക്ഷകൾക്ക് പിഴകൂടാതെ 2024 ജൂലൈ 1 വരെയും 150 രൂപ പിഴയോടെ ജൂലൈ 04 വരെയും 100 രൂപ പിഴയോടെ ജൂലൈ 06 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കേരളസർവകലാശാല പഠന വകുപ്പുകളിലെ M.Tech. കോഴ്‌സുകളിലേക്ക് 2024-25 അധ്യയന വർഷത്തിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സർവകലാശാല എം.ടെക്. അഡ്‌മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. https://admissions.keralauniversity.ac.in/mtech2024/ranklist.php. വിശദവിവരങ്ങൾക്ക് ഫോൺ – 0471-2308328, ഇമെയിൽ -csspghelp2024@gmail.com
  • സൂക്ഷ്മ‌പരിശോധന കേരളസർവകലാശാല 2021 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ B.B.A./ B.C.A./B.A./B.Sc./B.Com./B.P.A./B.S.W./B.Voc./B.M.A.S എന്നീ കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്‌മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്‌തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2021 ജൂൺ 26 മുതൽ ജൂലൈ 3 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. III (മൂന്ന്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.

കണ്ണൂർ സർവകലാശാല

  • പരീക്ഷകൾ മാറ്റി ജൂലൈ 3 ന് നടത്താൻ നിശ്ചയിച്ച, അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ Graduation / Post Graduation (ഏപ്രിൽ 2024) അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ MCA (മെയ് 2024 ) പരീക്ഷകൾ ജൂലൈ 4 ന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *