പോളിടെക്നിക് പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
2024-25 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റ്റ് ലിസ്റ്റം പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന അഡ്മിഷൻ പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി “Trial Rank Details, Trial allotment details” എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാവുന്നതാണ്.
അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, അപേക്ഷകളിൽ എന്തെങ്കിലും തിരുത്തലുകൾ നടത്തുന്നതിനും 28-06-2024 നു വൈകിട്ട് 5 മണി വരെ സമയമുണ്ടായിരിക്കുന്നതാണ്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./എയിഡഡ്/ഗവ കോസ്റ്റ് ഷേയറിംഗ്(IHRD/CAPE/LBS) പോളിടെക്നിക് കോളേജിലെ ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടേണ്ടതാണ്. ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്മെന്റ്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നൽകുന്നില്ല.
മറ്റു പ്രധാനപ്പെട്ട തീയതികൾ
| തീയതി | അറിയിപ്പ് |
| 01-07-2024 | അവസാന റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്‌മെൻ്റും |
| 10-07-2024 | രണ്ടാം അലോട്ട്മെൻ്റ് |
| 18-07-2024 | ക്ലാസുകളുടെ തുടക്കം |
| 31-07-2024 മുതൽ 06-08-2024 വരെ | രണ്ടാം സ്പോട്ട് പ്രവേശനം |
| 12-08-2024 മുതൽ 16-08-2024 വരെ | മൂന്നാം സ്പോട്ട് പ്രവേശനം |
| 15-09-2024 | പ്രവേശനം അവസാനിക്കുന്നു |
Summary: Provisional Rank List and Trial Allotment List for Polytechnic Diploma Admission for Academic Year 2024-25 has been published. Can check the allotment in the site www.polyadmission.org
Follow our WhatsApp Channel for instant updates: Join Here




