November 22, 2024
University Updates

24 ജൂണിലെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ.

  • June 24, 2024
  • 1 min read
24 ജൂണിലെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ.
Share Now:

24 ജൂൺ 2024 തീയതി വരെയുള്ള കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

  • കമ്മ്യൂണിറ്റി ക്വാട്ടാ പ്രവേശനം 2024 – 2025 വർഷത്തേക്കുളള ബിരുദ പ്രവേശനത്തിനായി എയ്‌ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വട്ടയിലേക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് എയ്ഡഡ് പ്രോഗ്രാമുകളുടെ കമ്മ്യൂണിറ്റി ക്വട്ടാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായുള്ള ഓൺലൈൻ റിപ്പോർട്ടിങ് സൗകര്യം 25-ന് വൈകിട്ട് 3 മണി വരെ സ്റ്റുഡൻ്റ് ലോഗിനിൽ ലഭ്യമാകും (Student Login >Community Quota Report). ഇപ്രകാരം റിപ്പോർട്ട് ചെയ്ത‌ വിദ്യാർഥികളെ മാത്രമേ എയ്‌ഡഡ് കോളേജുകളിലെ എയ്ഡഡ് പ്രോഗ്രാമുകളിലെ കമ്മ്യൂണിറ്റി ക്വട്ടാ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളു. കമ്മ്യൂണിറ്റി ക്വട്ടാ പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ ഇപ്രകാരം ഓൺലൈൻ റിപ്പോർട്ടിങ് ചെയ്യേണ്ടതാണ്. റാങ്ക് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും.
  • അഫിലിയേറ്റഡ് കോളേജുകളിലെ Integrated P.G. രണ്ടാം അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ചു അഫിലിയേറ്റഡ് കോളേജുകളിലെ 2024 – 2025 അധ്യയന വർഷത്തേക്കുള്ള Integrated P.G. പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻ്റ് ലഭിച്ചവർ ജൂൺ 27 – ന് നാലു മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടേണം. എസ്.സി / എസ്.ടി. / ഒ.ഇ.സി. / ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾ : 135/- രൂപയും മറ്റുള്ളവർ : 540/- രൂപയുമാണ് അടയ്ക്കേണ്ടത്. രണ്ടാം അലോട്‌മെന്റ്റ് ലഭിച്ചവർക്ക് ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യാതെ തന്നെ അലോട്‌മെൻ്റ് ലഭിച്ച കോളേജുകളിൽ ഹാജരായി സ്ഥിരപ്രവേശനം നേടാവുന്നതാണ്. കമ്മ്യൂണിറ്റി, ഭിന്നശേഷി സംവരണം വഴി പ്രവേശനം നേടേണ്ടവർ അതത് കോളേജുമായി ബന്ധപ്പെടണം. ലിസ്റ്റ് കോളേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. കമ്മ്യുണിറ്റി, ഭിന്നശേഷി, സ്പോർട്‌സ് എന്നീ ക്വാട്ടകളിലെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെ പ്രവേശനം ജൂൺ 25 മുതൽ 27 വരെയാണ്. ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകൾക്ക് ഇതുവരെ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ജൂൺ 25 മുതൽ ലേറ്റ് രജിസ്ട്രേഷന് സൗകര്യം ലഭ്യമായിരിക്കും. ലേറ്റ് രജിസ്ട്രേഷൻ ഫീസ് – എസ്.സി./ എസ്.ടി. : 505/- രൂപ, മറ്റുള്ളവർ : 780/- രൂപ.
  • പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ B.Voc. Agriculture നവംബർ 2023, (സപ്ലിമെൻ്ററി) നവംബർ 2022 പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 27 – ന് തുടങ്ങും. കേന്ദ്രം: പഴശ്ശിരാജ കോളേജ് പുൽപ്പള്ളി. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
  • പരീക്ഷ സർവകലാശാലാ നിയമപഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ LLM (രണ്ടു വർഷ 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെൻ്ററി പരീക്ഷകൾ ജൂലൈ 19-ന് തുടങ്ങും. രണ്ടാം സെമസ്റ്റർ M.Ed. (2020 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് ഒൻപതിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
  • പരീക്ഷാഫലം നാലാം സെമസ്റ്റർM. A. Philosophy ( CCSS ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
  • പുനർമൂല്യനിർണയഫലം ഒന്നാം സെമസ്റ്റർ ( CBCSS – PG ) M.Sc. Mathematics, M.A. Economics നവംബർ 2023, ( CBCSS PG – SDE ) M.com നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല

  • പരീക്ഷാഫലം കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 മാർച്ചിൽ നടത്തിയ BLIS മേഴ്സി ചാൻസ് (ആന്വൽ സ്‌കീം – 2008 – 2016 അഡ്‌മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്ക്കും 2021 ജൂലൈ 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • Certificate in Library and Information Science, Yoga and Meditation എന്നീ കോഴുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കേരളസർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടത്തുന്ന ആറ് മാസക്കാലയളവുള്ള Certificate in Library and Information Science (CLISc), മൂന്ന് മാസക്കാലയളവുള്ള Yoga and Meditation കോഴ്സുകളിലേക്ക് 2021 ജൂൺ 30 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, പ്രായപരിധിയില്ല, ആപ്ലിക്കേഷൻ ഫോം ക്രിസ്‌ത്യൻ കോളേജ് ലൈബ്രറിയിൽ നിന്ന് ലഭിക്കുന്നതാണ്. ജൂലൈയിൽ ആരംഭിക്കുന്ന ക്ലാസ്സുകളിലേക്ക് താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കണ്ണൂർ സർവകലാശാല

  • പ്രായോഗിക പരീക്ഷകൾ നാലാം സെമസ്റ്റർ B.com ഡിഗ്രി ഏപ്രിൽ 2024 ( Data Base Management System). പ്രായോഗിക പരീക്ഷകൾ, 2024 ജൂൺ 25, 26 തിയ്യതികളിൽ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
  • ടൈം ടേബിൾ മൂന്നാം സെമസ്റ്റർ MA Decentralization & Local Governance, Public Policy & Development Social Entrepreneurship & Development ഡിഗ്രി (റെഗുലർ ) ഒക്ടോബർ 2023 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *