November 22, 2024
Career News

കാലിക്കറ്റ് സർവകലാശാലയിൽ B.Ed. രജിസ്ട്രേഷൻ ആരംഭിച്ചു.

  • June 4, 2024
  • 1 min read
കാലിക്കറ്റ് സർവകലാശാലയിൽ B.Ed. രജിസ്ട്രേഷൻ ആരംഭിച്ചു.
Share Now:

2024-25 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലയുടെ B.Ed. -ലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 2024 മെയ് 31 മുതൽ ജൂൺ 15 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. കാലിക്കറ്റ് സർവകലാശാലയുടെ ഓൺലൈൻ സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത

B.Ed. കോഴ്സുകളിലെക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അതാത് വിഷയങ്ങളിൽ BA/ BSc ഡിഗ്രീ കുറഞ്ഞത് 50% മാർക്കോടെ പാസ്സായിരിക്കണം. മാസ്റ്റേഴ്സ് കഴിഞ്ഞ വിദ്യാർഥികൾക്ക് ഡിഗ്രിക്ക് ശേഷം MA/MSc അല്ലെങ്കിൽ ഇൻ്റഗ്രേറ്റഡ് MA/MSc കോഴ്സുകളിൽ കുറഞ്ഞത് 50% മാർക്കോടെ പാസ്സായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

  • കാലിക്കറ്റ് സർവകലാശാലയുടെ അഡ്മിഷൻ സൈറ്റായ https://admission.uoc.ac.in പോവുക.
  • B.Ed. 2024 എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം New CAP Registration വഴി CAP ID സൃഷ്ടിക്കുക.
  • പിന്നീട് CAP ID & പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ബേസിക് ഡേറ്റൈൽസ്, അക്കാദമിക് ക്വാളിഫിക്കേഷൻ, കോളജ് സെലക്ഷൻ എന്നിവ വേണ്ട രേഖകളും വിവരങ്ങളും കൊടുത്ത് പൂരിപ്പിയ്ക്കുക.
  • ശേഷം അപേക്ഷ സമർപ്പിച്ച് ഫീസ് അടക്കുക. അപേക്ഷ ഫോമിൻ്റെ പ്രിൻ്റൗട്ട് എടുത്ത് കൈവശം വക്കുക.

അപേക്ഷ ഫീസ്

  • SC/ST വിഭാഗം- 225/-
  • മറ്റ് വിഭാഗങ്ങൾ- 720/-

കൂടുതൽ വിവരങ്ങൾ നൽകിയിരിക്കുന്ന പ്രോസ്‌പെക്റ്റസ് നോക്കാനായി സർവകലാശാലയുടെ അഡ്മിഷൻ സൈറ്റായ https://admission.uoc.ac.in/ സന്ദർശിക്കാം.

Summary: Applications are invited for admission to B.Ed. course under the University of Calicut for the academic year 2024-25. Applications are open from 31st May to 15th June 2024. It can be applied through the online site of University of Calicut.

Follow our WhatsApp Channel for instant updates: https://whatsapp.com/channel/0029Va9PbJAATRShsN5Isl2y

Share Now: