NATA ’24 ന് ഇപ്പോൾ അപേക്ഷിക്കാം
ആർക്കിടെക്ചർ അഥവാ ബി.ആർക്ക് കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണൽ ആപ്റ്റിട്യൂട് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ ) 2024 ന് ഓൺലൈൻ അപേക്ഷാ സമർപ്പണം തുടങ്ങി. മാർച്ച് 1 മുതൽ ഏപ്രിൽ വരെയാണ് അപേക്ഷിക്കാനുള്ള സമയം.
യോഗ്യത:
- പ്ലസ് വൺ ജയിച്ചവരോ / ഫിസിക്സ്, കെമിസ്ട്രി, ഗണിതശാസ്ത്രം വിഷയങ്ങളിൽ പ്ലസ് വൺ പരീക്ഷ എഴുതുന്നവർ.
- പ്ലസ് ടു ജയിച്ചവരോ / ഫിസിക്സ്, കെമിസ്ട്രി, ഗണിതശാസ്ത്രം വിഷയങ്ങളിൽ പ്ലസ് ടു പരീക്ഷ എഴുതുന്നവർ.
- ഡിപ്ലോമ ജയിച്ചവരോ കോഴ്സ് ചെയ്യുന്നവർ.
പരീക്ഷ:
വിദ്യാർത്ഥികൾക്ക് ഇത്തവണ മൂന്ന് പ്രാവിശ്യം നാറ്റ എക്സാം എഴുതാൻ അവസരമുണ്ട്. 2024 ഏപ്രിൽ 6 മുതൽ ജൂലൈ വരെയുള്ള എല്ലാ വാരാന്ധ്യങ്ങളിലായി (ശനി ) നടക്കുന്ന പരീക്ഷ രണ്ട് സെഷനായിയാണ് നടത്തുക. രാവിലെ 10 മണി മുതൽ 1 മണി വരെ ആദ്യ സെഷനും പിന്നീട് 1:30 മുതൽ 4:30 വരെ രണ്ടാം സെഷനുമായിരിക്കും. മൂന്ന് തവണ എഴുതിയതിൽ ഏറ്റവും മികച്ച സ്കോർ ആയിരിക്കും പരിഗണിക്കുക.
സിലബസ്:
പാർട്ട് A പാർട്ട് പി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിയാണ് പരീക്ഷ നടത്തുക പാർട്ട് എ യിൽ ഡ്രോയിങ് ആൻഡ് കോമ്പോസിഷൻ ടെസ്റ്റ്, കോമ്പോസിഷൻ ആൻഡ് കളർ, സ്കെച്ചിങ് ആൻഡ് കോമ്പോസിഷൻ, 3 -ഡി കോമ്പോസിഷൻ എന്നിങ്ങനെയുള്ള മേഖലകളിൽ നിന്നായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക.പാർട്ട് ബി യിൽ വിഷുവൽ റീസണിങ്, ലോജിക്കൽ ഡെറിവേഷൻ, ജി.കെ ആർക്കിടെക്ചർ ആൻഡ് ഡിസൈൻ, ലാംഗ്വേജ് ഇന്റെർപ്രെറ്റേഷൻ, ഡിസൈൻ തിങ്കിങ്, ഡിസൈൻ സെന്സിറ്റിവിറ്റി ന്യൂമെറിക്കൽ എബിലിറ്റി എന്നീ മേഖലകൾ അടങ്ങുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. പാർട്ട് എയിൽ 3 മണിക്കൂർ നീളുന്ന 80 മാർക്കിനുള്ള 3 ചോദ്യങ്ങളാണ്. പിന്നീട് പാർട്ട് ബിയിൽ 2 ,4 മാർക്കിനുള്ള 30,15 എം.സി.ക്യൂ ചോദ്യങ്ങളാണ് .അങ്ങനെ മൊത്തം 200 മാർക്കിനായിരിക്കും പരീക്ഷ.
രെജിസ്ട്രേഷൻ:
www.nata.in എന്ന നാറ്റാ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംബന്ധിക്കുന്ന വിശദാംശങ്ങൾ നൽകി ഉപയോക്തൃനാമവും പാസ്വേഡും സൃഷ്ടിക്കുക, തുടർന്ന് ഓൺലൈൻ അപേക്ഷ നാറ്റാ – 2024 എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക. ശേഷം യഥാർത്ഥ അപേക്ഷാ ഫോറത്തിൽ പൂരിപ്പിക്കേണ്ട നിർബന്ധമായും പൂരിപ്പിക്കണം അല്ലാത്തപക്ഷം അപേക്ഷ സമർപ്പിക്കപ്പെടില്ല.
അപേക്ഷാ ഫോം മൂന്ന് പ്രധാന ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു:
1) വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കൽ
2) രേഖകൾ അപ്ലോഡ് ചെയ്യൽ
3) ഫീസ് പേയ്മെന്റ്.
ഓൺലൈൻ ഫോം പൂരിപ്പിക്കുമ്പോൾ നൽകേണ്ട വിവരങ്ങളെക്കുറിച്ചുള്ള വിശദമായ മാർഗനിർദേശങ്ങൾക്കായി പ്രോസ്പെക്ട്സ് സന്ദർശിക്കുക.
വ്യക്തിഗത വിവരങ്ങൾ എന്ന ആദ്യ ഭാഗം പൂരിപ്പിക്കേണ്ടതുണ്ട്, തുടര്ന്ന് രേഖകൾ അപ്ലോഡ് ചെയ്യാനായി നിങ്ങളെ നിർദ്ദേശിക്കും. രേഖകൾ വിജയകരമായി അപ്ലോഡ് ചെയ്തുകഴിഞ്ഞാൽ, സംവിധാനം ഫീസ് പേയ്മെന്റിലേക്ക് പ്രവേശിക്കുന്നു. അവസാനമായി, വിജയകരമായ ഫീസ് പേയ്മെന്റിന് ശേഷം ജനറേറ്റുചെയ്ത പേജിന്റെ ഒരു പ്രിന്റൗട്ട് സ്വന്തം രേഖകൾക്കായി എടുക്കണം. https://www.nata.in/ സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ ഫീസ് :
ജനറൽ ഒ.ബി.സി:
ഒരു ടെസ്റ്റിന് :
1) ആൺകുട്ടികൾക്ക്: 1750/-
2) പെൺകുട്ടികൾക്ക്: 1250/-
രണ്ട് ടെസ്റ്റിന് :
1) ആൺകുട്ടികൾക്ക്: 3250/-
2) പെൺകുട്ടികൾക്ക്: 2250/-
മൂന്ന് ടെസ്റ്റിന് :
1) ആൺകുട്ടികൾക്ക്: 4500/-
2) പെൺകുട്ടികൾക്ക്: 3000/-
എസ്. സി/എസ്. ടി/ PwBD:
ഒരു ടെസ്റ്റിന് :
1) ആൺകുട്ടികൾക്ക്: 1250/-
2) പെൺകുട്ടികൾക്ക്: 1000/-
രണ്ട് ടെസ്റ്റിന് :
1) ആൺകുട്ടികൾക്ക്: 2250/-
2) പെൺകുട്ടികൾക്ക്: 1750/-
മൂന്ന് ടെസ്റ്റിന് :
1) ആൺകുട്ടികൾക്ക്: 3000/-
2) പെൺകുട്ടികൾക്ക്: 2500/-
തേർഡ് ജൻഡർ:
ഒരു ടെസ്റ്റിന് : 1000/-
രണ്ട് ടെസ്റ്റിന് : 1500/-
മൂന്ന് ടെസ്റ്റിന് : 2000/-
എൻ.ആർ.ഐ കാറ്റഗറി:
ഒരു ടെസ്റ്റിന് : 10000/-
രണ്ട് ടെസ്റ്റിന് : 18000/-
മൂന്ന് ടെസ്റ്റിന് : 25000/-
ആവിശ്യമായ രേഖകൾ:
- അപേക്ഷകന്റെ പേര്,
- പിതാവിന്റെ പേര്,
- മാതാവിന്റെ പേര്,
- ജന്മതിയതി (പത്താം ക്ലാസ്സ് റെക്കോർഡ് പ്രകാരം),
- വിലാസം,
- ഇരുചെവികളും കാണപ്പെടുന്ന രീതിയിലുള്ള പാസ്പോര്ട്ട് സൈസ് ഫോട്ടോ,
- ഒപ്പ്
Summary:
The National Aptitude Test in Architecture (NATA) is a two-part exam: Part A and Part B. Part A is a 3-hour exam that includes questions from drawing, composition, and 3D composition. Part B is a computer-based exam that includes questions from visual reasoning, logic, general knowledge, design thinking, and numerical ability. You can apply for the exam online through the NATA portal at www.nata.in. The application form is divided into three stages: personal information, document upload, and fee payment. Before applying, it is recommended to carefully read the NATA prospectus.