ബിം, ജിസ് പരിശീലനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ (IIIC) ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ ആറു മാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. ബിടെക് സിവില്‍/ബി ആര്‍ക്ക് യോഗ്യതയുള്ളവര്‍ക്ക് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗിലേക്ക് അപേക്ഷിക്കാം. ബിടെക് സിവില്‍/ബി ആര്‍ക്ക്, ഡിപ്ലോമ സിവില്‍, ബിഎ ജോഗ്രഫി, സയന്‍സ് ബിരുദധാരികള്‍ എന്നിവര്‍ക്ക് ജി ഐ എസ് പരിശീലന പരിപാടിയിലേക്ക് പ്രവേശനം നേടാം. അവസാന തീയതി ഡിസംബര്‍ 26 . അപേക്ഷ ഓണ്‍ലൈന്‍ മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 500 രൂപ. വിവരങ്ങള്‍ക്ക് – www.iiic.ac.in . ഫോണ്‍ 8078980000.