November 22, 2024
Career News

കരവിരുതിന്റെയും കലയുടെയും കേന്ദ്രം: ഐ.ഐ.സി.ഡി

  • December 2, 2023
  • 1 min read
കരവിരുതിന്റെയും കലയുടെയും കേന്ദ്രം: ഐ.ഐ.സി.ഡി
Share Now:

രൂപകല്പനാപഠനങ്ങളിൽ അഭിരുചിയും താത്‌പര്യവും ഉള്ളവർക്കായി നടത്തുന്ന രൂപകല്പനാ പഠനകോഴ്സുകളിലേക്ക് ജയ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈൻ (IICD ) അപേക്ഷകൾ ക്ഷണിച്ചു. കരകൗശല രൂപകല്പനാ മേഖലയിലെ വിവിധ ബാച്ച്‌ലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കാണ്‌ പ്രവേശനം നടത്തുന്നത്‌.

സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റീരിയൽ ഡിസൈൻ, ഫാഷൻ ക്ലോത്തിങ് ഡിസൈൻ, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ, ജൂവലറി ഡിസൈൻ എന്നീ സവിശേഷ മേഖലകളിലാണ് പ്രോഗ്രാമുകൾ.

  • ഒരുവർഷത്തെ ഫൗണ്ടേഷൻ കോഴ്‌സ് ഉൾപ്പെടുന്ന നാലുവർഷ ബാച്ച്‌ലർ ഓഫ് ഡിസൈൻ (B.Des) പ്രോഗ്രാം പ്രവേശനത്തിന് ഏതു സ്ട്രീമിൽനിന്നും പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.
  • രണ്ടുവർഷം ദൈർഘ്യമുള്ള മാസ്റ്റർ ഓഫ് ഡിസൈൻ (M.des) പ്രോഗ്രാം പ്രവേശനത്തിന് ഡിസൈൻ, ആർക്കിടെക്ചർ ബിരുദധാരികളെ പരിഗണിക്കും. ബാച്ച്‌ലർ ഓഫ് ഡിസൈൻ, ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ, ബി.എ./ബി.എസ്‌സി. ഡിസൈൻ, ബി.വോക്. ഡിസൈൻ, മറ്റേതെങ്കിലും ഡിസൈൻ/ആർക്കിടെക്ചർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
  • മാസ്റ്റർ ഓഫ്‌ വൊക്കേഷൻ (M.Voc) പ്രോഗ്രാം ദൈർഘ്യം, ഒരുവർഷത്തെ ഫൗണ്ടേഷൻ കോഴ്‌സ് ഉൾപ്പെടെ മൂന്നു വർഷമാണ്‌. ഡിസൈൻ ഇതര മേഖലയിൽനിന്നുമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.

പ്രവേശന പരീക്ഷ

പൊതുപ്രവേശന പരീക്ഷ/അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. പ്രവേശനപരീക്ഷയ്ക്ക് രണ്ടുഭാഗങ്ങൾ ഉണ്ടാകും.

  • ജനറൽ അവേർനസ്, ക്രിയേറ്റിവിറ്റി ആൻഡ് പെർസപ്ഷൻ ടെസ്റ്റി (Part-A) 35 ഉം,
  • മെറ്റീരിയൽ, കളർ ആൻഡ് കൺസപ്ച്വൽ ടെസ്റ്റിന് (Part-B) 45 ഉം ശതമാനം വെയ്റ്റേജ് നൽകും.
  • അഭിമുഖത്തിന്‌ 20 ശതമാനം വെയ്റ്റേജ്‌ നൽകിയാണ്‌ തിരഞ്ഞെടുപ്പ്.

ജനുവരി ഏഴിന് നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് 16 കേന്ദ്രങ്ങൾ ഉണ്ടാകും. കേരളത്തിൽ കൊച്ചി കേന്ദ്രമാണ്.

അപേക്ഷ

അപേക്ഷ www.iicdadmissions.in വഴി ഡിസംബർ 28ന് വൈകീട്ട് നാലുവരെ നൽകാം. അപേക്ഷിക്കുമ്പോൾ, സ്പെഷ്യലൈസേഷൻ താത്‌പര്യം നൽകണം.

എട്ടു സെമസ്റ്റർ ആണ് ബിഡെസ് കോഴ്സ്. ഫൗണ്ടേഷൻ സെമസ്റ്ററിലെ മികവ്, അഭിരുചി എന്നിവ പരിഗണിച്ച് സ്പെഷ്യലൈസേഷൻ അനുവദിക്കും. അപേക്ഷാ ഫീസ് 1750 രൂപയാണ്.

Summary: The Indian Institute of Crafts and Design (IICD) in Jaipur is inviting applications for admission to various Bachelor’s and Master’s programs in the field of craft design. The institute offers a wide range of programs in different areas of craft design, including hard material design, soft material design, fired material design, fashion clothing design, crafts communication, and jewelry design.

Share Now: