November 22, 2024
General

കാപ്റ്റിൽ പുതിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

  • November 23, 2023
  • 1 min read
കാപ്റ്റിൽ പുതിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
Share Now:

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ (CAPT) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്‌, ഡിപ്ലോമാ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ ഗവണ്മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കു പ്രവേശനം ആരംഭിച്ചു.       

പട്ടികജാതി/പട്ടികവർഗ്ഗ/ മറ്റു അർഹരായ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. കോഴ്സ് കാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും.

ഒ.ബി.സി എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്കു വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട്‌ സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024, (ഫോൺ. 0471 2474720, 0471-2467728) എന്ന വിലാസത്തിൽ നേരിട്ട് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.captkerala.com

Summary: Kerala State Centre for Advanced Printing and Training has started admission to three job-oriented courses. Scheduled Caste/Scheduled Tribe/ Other eligible students, OBC SEBC, and Forward category students from economically backward families are eligible for fee concessions. For more information, please visit the website or contact the office.

Share Now: