കേന്ദ്ര സർക്കാറിന്റെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ് / സർവ്വകലാശാല വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്( 2023-24) ന് ഇപ്പോൾ ആപേക്ഷിക്കാം.
സ്കോളർഷിപ്പ് അപേക്ഷിക്കുവാനും പുതുക്കുവാനുമുള്ള അവസാന തീയ്യതി 31-12-2023 ആണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
80 ശതമാനത്തോടെ പ്ലസ്ടു പാസ് ആയ വിദ്യാർത്ഥികൾക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
പുതുതായി അപേക്ഷിക്കുന്നതിനുള്ള യോഗ്യത
- അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷൻ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023- ലെ 12-ാം ക്ലാസ്സ് പരീക്ഷയിൽ 80 പേഴ്സൻറൈലിൽ കൂടുതൽ മാർക്കുവാങ്ങി വിജയിച്ചവരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം.
- പ്രായം 18-25 നും മദ്ധ്യേയായിരിക്കണം.
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ആകെ 4.5 ലക്ഷം കവിയരുത്. അപേക്ഷകർ ഓൺലൈനായി അപേക്ഷിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, വരുമാന സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയിൽ നിന്നുള്ള പ്രവേശന റിപ്പോർട്ട് എന്നിവ സഹിതം കോളേജിൽ സമർപ്പിക്കേണ്ടതാണ്.
സ്കോളർഷിപ്പ് പുതുക്കുവാനുള്ള മാനദണ്ഡങ്ങൾ
സ്കോളർഷിപ്പിന് അപേക്ഷിച്ച് മെറിറ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ തുടർ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിക്കുന്നതിനായി ഓരോ വർഷങ്ങളിലും സ്കോളർഷിപ്പ് പുതുക്കേണ്ടതാണ്.
- വാർഷിക പരീക്ഷയിൽ 50% മാർക്ക് ലഭിച്ചിരിക്കണം.
- 75% അറ്റൻഡൻസ് ഉണ്ടായിരിക്കണം.
- അപേക്ഷകർ ഓൺലൈനായി റിന്യൂവൽ ചെയ്യാൻ കഴിയാതെ വന്നാൽ തുടർ വർഷങ്ങളിൽ റിന്യൂവൽ ചെയ്യാവുന്നതാണ്. എന്നാൽ അപേക്ഷകർ റിന്യൂവൽ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
സ്കോളർഷിപ് സംബന്ധിച്ച പൊതുവായ വ്യവസ്ഥകൾ
- അപേക്ഷകർക്ക് നാഷണലൈസ്ഡ്, ഷെഡ്യൂൾഡ് കോമേഴ്സ്യൽ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ സ്വന്തം പേരിൽ ആക്റ്റീവായ ആധാർ ലിങ്ക് ചെയ്തിട്ടുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
- സ്കോളർഷിപ്പിന് അർഹരാകുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക കേന്ദ്ര ഗവൺമെൻറ് നേരിട്ട് (DBT ) വിദ്യാർത്ഥികളുടെ ആക്റ്റീവ് ആയ ആധാർ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് നൽകുന്നതാണ്.
- വിദ്യാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷിച്ച ശേഷമുള്ള അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട്, മുഴുവൻ അനുബന്ധ രേഖകളുടെ പകർപ്പുകൾ സഹിതം പഠിക്കുന്ന സ്ഥാപനത്തിൽ നിർബദ്ധമായും 5 ദിവസത്തിനകം ഏല്പിക്കേണ്ടതാണ്. സമർപ്പിക്കാത്തവരുടെ അപേക്ഷകൾ ഡിഫെക്ട് ചെയ്യുന്നതാണ്.
- സ്കോളർഷിപ്പിന് അപേക്ഷിച്ച് മെറിറ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ തുടർ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിക്കുന്നതിനായി ഓരോ വർഷങ്ങളിലും സ്കോളർഷിപ്പ് പുതുക്കേണ്ടതാണ്.
ആകെ സ്കോളർഷിപ്പിൻറെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15% സ്കോളർഷിപ്പുകൾ എസ്.സി വിഭാഗത്തിനും 7.5% സ്കോളർഷിപ്പുകൾ എസ്.ടി വിഭാഗത്തിനും 27% സ്കോളർഷിപ്പുകൾ ഒ.ബി.സി വിഭാഗത്തിനും ഓരോ വിഭാഗത്തിലും 5% ഭിന്നശേഷി വിഭാഗത്തിനും നീക്കി വച്ചിരിക്കുന്നു.
ബിരുദതലം മുതൽ (പ്രൊഫഷണൽ കോഴ്സുൾപ്പെടെ) പരമാവധി 5 വർഷത്തേക്ക് നൽകുന്നു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾക്ക് 3:3:1 എന്ന അനുപാതത്തിലാണ് സ്റ്റേറ്റ് ബോർഡ് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. ബിരുദതലത്തിൽ ഒരു വർഷം 12,000 രൂപയും ബിരുദാനന്തര ബിരുദതലത്തിൽ ഒരു വർഷം 20,000 രൂപയുമാണ് സ്കോളർഷിപ്പ് തുക.
സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അർഹരല്ലാത്തവർ
- കറസ്പോണ്ടൻസ് കോഴ്സിനോ ഡിസ്റ്റൻസ് കോഴ്സിനോ ഡിപ്ലോമാ കോഴ്സിനോ ചേർന്നവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ സാധിക്കുകയില്ല.
- മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ വാങ്ങുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.