എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ് : അപേക്ഷ തീയതി നീട്ടി
സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് വകുപ്പ് മുഖേന നൽകി വരുന്ന എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ നാലുവരെ നീട്ടി.
ആർക്കൊക്കെ അപേക്ഷിക്കാം?
സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽപ്പെട്ട മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹത.
സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നല്കുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കുന്നതാണ്.
സ്കോളർഷിപ്പ് തുക
6000 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം?
www.minoritywelfare.kerala.gov.in, http://www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471 2300523.
Summary: APJ Abdul kalam scholarship for minority students in polytechnics application date has been extended.




