November 22, 2024
General

ഡേറ്റാ സയൻസ്: ഡാറ്റയുടെ മാന്ത്രികത

  • October 30, 2023
  • 1 min read
ഡേറ്റാ സയൻസ്: ഡാറ്റയുടെ മാന്ത്രികത
Share Now:

സ്റ്റാറ്റിസ്റ്റിക്സ്, മാത്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവ സംയോജിക്കുന്ന മള്‍ട്ടിഡിസിപ്ലിനറി മേഖലയാണ് ഡേറ്റാ സയൻസ്.ഡാറ്റയുടെ അടിസ്ഥാനത്തിൽ പുതിയ അറിവുകൾ കണ്ടെത്താനും തീരുമാനങ്ങൾ എടുക്കാനും ഡേറ്റാ സയൻസ് ഉപയോഗിക്കാം. ഇത് ഒരു സംഘടനയുടെ വിജയത്തിന് അത്യന്താപേക്ഷിതമായ ഒരു കഴിവാണ്. ലോകമെങ്ങും ഗവേഷണ രംഗത്തും ബാങ്കിങ്, ഫിനാൻസ് തുടങ്ങി ബിസിനസ് മേഖലകളിലുമെല്ലാം ടെറാബൈറ്റ് കണക്കിനു ഡേറ്റ ഉൽപാദിപ്പിക്കപ്പെടുന്നു. ക്രമബദ്ധമോ (structured) ക്രമരഹിതമോ (unstructured) ആയ ഈ വിവരങ്ങളിൽനിന്നു ട്രെൻഡുകളും പാറ്റേണുകളും കണ്ടെത്തുകയും പുതിയ അറിവുകൾ രൂപപ്പെടുത്തുകയും ചെയ്യുന്നവരാണ് ഡേറ്റാ അനലിസ്റ്റുകൾ.

JAVA, Python, Perl, C/C++ തുടങ്ങിയ പ്രോഗ്രാമിങ് ഭാഷകളും SAS, R, Tableau, Hadoop തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്‌വെയറുകളും ഡേറ്റാ അനലിറ്റിസ്റ്റ് പ്രയോജനപ്പെടുത്തുന്നു.

Statistices, Maths, Engineering, Physics, Computer science ബിരുദധാരികൾക്കു ഡേറ്റാ സയൻസിലോ, ഡേറ്റാ അനലിറ്റിക്സിലോ, ബിസിനസ് അനലറ്റിക്സിലോ പിജി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾക്കു ചേരാം. Commercde, Economics, ബിസിനസ് ബിരുദധാരികൾക്കും ഇതര വിഷയങ്ങൾ പഠിച്ചവർക്കും സ്റ്റാറ്റിസ്റ്റിക്സിലും കംപ്യൂട്ടർ സയൻസിലും താൽപര്യമുണ്ടെങ്കിൽ ഡേറ്റാ സയൻസ് പഠിക്കാം. B.Tech, B.Sc തലത്തിലും മുഖ്യ വിഷയമായോ ഐച്ഛികമായോ ഡേറ്റാ സയൻസ് പഠിക്കാനവസരമുണ്ട്. സ്ഥാപനത്തിന്റെ മികവും അധ്യാപകരുടെ പരിചയ സമ്പത്തും പരിഗണിച്ചു മാത്രം സ്ഥാപനം തിരഞ്ഞെടുക്കുക.

കോഴ്സുകള്‍: ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, ഐഐഎം കൊല്‍ക്കത്ത, ഐഐടി ഖരഗ്പുർ എന്നിവ ചേർന്നുനടത്തുന്ന പിജി ഡിപ്ലോമ ഇൻ ബിസിനസ് അനലിറ്റിക്സ് പ്രോഗ്രാം മികച്ച നിലവാരം പുലർത്തുന്നു. ചെന്നൈ മാത്തമറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്‌സി ഡേറ്റാ സയൻസ്, ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പിജിഡിഎം– ബിഗ് ഡേറ്റാ അനലിറ്റിക്സ് എന്നിവയും ശ്രദ്ധേയം. ഐഐടി മദ്രാസ് ഓൺലൈനായി ബിഎസ്‌സി പ്രോഗ്രാമിങ് & ഡേറ്റ സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്.

ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസ്, ബാംഗ്ലൂർ, ലക്നൗ, കോഴിക്കോട്, ഇൻഡോർ ഐഐഎമ്മുകൾ, മദ്രാസ്, കാൺപുർ, ബോംബെ ഐഐടികൾ, TAPMI എന്നിവയും ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നുണ്ട്.

കേരളത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി നടത്തുന്ന എംഎസ്‌സി പ്രോഗ്രാം ശ്രദ്ധേയം. ഐഐഎം കൊല്‍ക്കത്തയിൽ ഡേറ്റാ സയന്‍സ് അഡ്വാന്‍സ്ഡ് പ്രോഗ്രാമുണ്ട്. എസ്പി ജെയ്ന്‍ സ്കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്മെന്റ് മുംബൈ, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്, എൻഎംഐഎംഎസ് മുംബൈ എന്നിവിടങ്ങളിലും മികച്ച കോഴ്സുകൾ ലഭ്യം. Udacity, Coursera, Udemy, edX തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കോഴ്സുകളുണ്ട്.

Summary: Data science is a multidisciplinary field that combines statistics, mathematics, and computer science. Data science can be used to gain new insights and make decisions based on data. There are many institutions in India where you can study data science, and PG, diploma, and certificate courses are available.

Share Now: