ടോക്സിക്കോളജിസ്റ്റ് ആവാൻ താൽപ്പര്യമുണ്ടോ? ഇതാ പഠിക്കാൻ പറ്റിയ സ്ഥലങ്ങൾ
എന്തും വിഷമയമായ ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമുക്കു ചുറ്റുമുള്ള വിവിധ വസ്തുക്കളില്‍ വിഷാംശങ്ങളുടെ അളവ് പരിശോധിക്കുകയും നിര്‍ണയിക്കുകയും ഇവ സുരക്ഷാ പരിധി ലംഘിക്കുന്നതു തടയുകയുമെല്ലാം ചെയ്യുന്നത് ടോക്സിക്കോളജിസ്റ്റുകളാണ്. വായു, വെള്ളം, ഭക്ഷണം, മരുന്നുകള്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലായിടത്തും വിഷാംശങ്ങളടങ്ങിയ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും. ഇത് എത്രവരെയാകാം എന്ന പരിശോധനയാണ് ഇവര്‍ നടത്തേണ്ടത്. വിഷാംശങ്ങളുടെ തോത് കൂടുതലുള്ള പ്രത്യേക തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യാവസ്ഥയും ഇവര്‍ പരിശോധിക്കുന്നു .
ഇന്ത്യയിലും വിദേശത്തും ടോക്സിക്കോളജിസ്റ്റുകള്ക്ക് വന്‍ അവസരങ്ങളാണുള്ളത്.
അധ്യാപനം, വ്യവസായ സ്ഥാപനങ്ങളിലെ ജോലി എന്നിവയില്‍ തുടങ്ങി ഗവേഷണത്തിന്റെ വിവധ തലങ്ങളിലേക്ക് വളരുന്നതാണ് ജോലി.
മെഡിസിന്, വെറ്റിനറി സയന്‍സ് ബിരുദധാരികള്‍ക്ക് ടോക്സിക്കോളജിയിലേക്കുള്ള പാത എളുപ്പമാണ്. അതേ സമയം, ഫാര്‍മസി, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി, എന്വയണ്മെന്റല് ബയോളജി, ബോട്ടണി, കെമിസ്ട്രി, സുവോളജി തുടങ്ങിയ ലൈഫ് സയന്‍സുമായി ചേര്‍ന്നുള്ള വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും എം.എസ്സി. ടോക്സിക്കോളജിയില്‍ പ്രവേശനം നേടാം. തുടര്‍ന്ന് ഗവേഷണവുമാകാം.
അവസരങ്ങൾ തുറന്നു തരുന്ന പഠന കേന്ദ്രങ്ങള്‍:
- Indian Institute of Toxicological Research, Lucknow. www.iitrindia.org
- Central Druggs Research Institute, Lucknow. www.cdriindia.org
- Indian Veterinary Research Institute, barely. www.ivri.nic.in
- Bhavans New Science College, Door No. 3-5-116 to 121 Near Old MLA Quarters, Opposite to Shalimar Function Hall, Narayanaguda, Hyderabad, Andhra Pradesh
- Chaudhary Charan Singh Haryana Agricultural University, Hisar, Haryana.
- Chaudhary Charan Singh University, Meerut, UP.
- Dr. Indravadan P. Patel Institute of Medical Technology and Research, Near Sardar Baug, Opp. New Bus Stand, Anand, Gujarat.
- Jamia Hamdard, Hamdard Nagar, Delhi, Delhi.
- University of Madras, Navalar Nagar, Chepauk, Triplicane, Chennai, Tamil Nadu.
- ഗുജറാത്ത് ഫോറൻസിക് യൂണിവേഴ്സിറ്റി: ഫോറൻസിക് ടോക്സിക്കോളജി
കൂടാതെ രാജ്യത്തെ പല വെറ്ററിനറി കോളേജുകളിലും ടോക്സിക്കോളജി പഠനത്തിന് അവസരങ്ങളുണ്ട്.