November 22, 2024
General

MSW പഠിച്ചാൽ പണി കിട്ടുമോ ?

  • October 17, 2023
  • 1 min read
MSW പഠിച്ചാൽ പണി കിട്ടുമോ ?
Share Now:

പേരിലെ ഗ്ലാമർ കണ്ട് കോഴ്സെടുത്ത് കുടുങ്ങിപ്പോകുന്ന ചിലരുണ്ട്, എം.എസ്.ഡബ്ല്യു കോഴ്സിനു പഠിക്കുന്നവർ അതിന് നല്ല ഒരു ഉദാഹരണമാണ്. അതല്ലെങ്കിൽ പലരും ഈ കോഴ്സെടുക്കുന്നത് സോഷ്യൽ വർക്ക് പഠിച്ചിറങ്ങി സക്സസ്ഫുൾ ആയ ആളുകളെ കണ്ടിട്ടായിരിക്കാം,ഇവരെ കാണുമ്പോൾ തോന്നാം ഇത്‌ എന്തുമാത്രം നല്ല ഒരു കോഴ്‌സാണ്, എന്തുമാത്രം ഗ്ലാമറാസായ ജോലിയാണ് അവർ ചെയ്യുന്നതെന്ന്..

എം.എസ്.ഡബ്ല്യു കഴിഞ്ഞ ആദ്യവർഷങ്ങളിൽ ജോലിക്ക് അപേക്ഷിച്ചു തുടങ്ങുമ്പോഴാണ് യാഥാർഥ്യം മനസ്സിലാകുന്നത്, അത്ര ഗ്ലാമറസ് ആയ ജോലികളല്ല കിട്ടുന്നത്. കിട്ടുന്ന ശമ്പളം ഒറ്റക്ക് ജീവിക്കാൻ തന്നെ തികയുന്നില്ല. പിന്നെ ആരുടെയെങ്കിലും കയ്യും കാലും പിടിച്ചിട്ടായാലും ഏതെങ്കിലുംതാൽക്കാലിക ഗവണ്മെന്റ് പദ്ധതികളിൽ കയറിപ്പറ്റാനുള്ള ശ്രമമാണ്. ചിലർ പി.എസ്.സി പരീക്ഷകൾ എഴുതി സർക്കാർ ജോലിയിൽ കയറും, ചിലർ വിദേശത്ത് പോയി എന്തെങ്കിലും കോഴ്സ് ചെയ്യും അല്ലെങ്കിൽ ജോലി തേടും. ബാക്കിയുള്ളവർ ഇനി എന്തുചെയ്യും എന്നറിയാതെ നട്ടംതിരിഞ്ഞു ഈ ഫീൽഡുമായി ഒരു ബന്ധവുമില്ലാത്ത ജോലികൾ ചെയ്തു ജീവിക്കും.

ഇനി നല്ല ജോലി കിട്ടുന്നവരുടെ കാര്യമെടുക്കാം

നാടും, ഹരിതാഭയും പച്ചപ്പും, കുടുംബത്തിന്റെ കൂടെ നാട്ടിലെ ജീവിതവും മാത്രം ആഗ്രഹിക്കുന്നവർക്ക് ചെയ്യാൻ ഇച്ചിരി പ്രയാസമുള്ള മേഖലയാണ് എം.എസ്.ഡബ്ല്യു കഴിഞ്ഞുള്ള സോഷ്യൽ വർക്ക് ജോബ്. നാടും വീടുമൊക്കെ വിട്ട് കരിയറിന്റെ പുറകെ പോകാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ സോഷ്യൽവർക്ക് നല്ലൊരു ഓപ്‌ഷനാണ്.

സോഷ്യൽ വർക്കിലെ പല ജോലികളും എൻ.ജി.ഒ-കളിലാണ് ഉണ്ടാവുക അതിൽ തന്നെ അനിശ്ചിതത്വങ്ങൾ ഉണ്ടാവാം, മാറി മാറി വരുന്ന ഗവണ്മെന്റുകളുടെ നോൺപ്രോഫിറ് സെക്റ്ററിനോടുള്ള നയവും അവർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും ജോലിയുടെ കാര്യത്തിൽ താളപ്പിഴകളുണ്ടാക്കും..

മറ്റു സെക്റ്ററുകളിലാണെങ്കിൽ ഒരു ജോലിയിൽ നിന്ന് ബ്രേക്കെടുത്തു മറ്റൊരു ജോലിയിലേക്ക് കയറുന്നത് എളുപ്പമായേക്കാം (ഉദാഹരണത്തിന് ഒരു ബാങ്കിലെ ജോലി ഉപേക്ഷിച്ചു മറ്റൊരു ബാങ്കിൽ ജോയിൻ ചെയ്യുന്നത് ) എന്നാൽ സോഷ്യൽ വർക്ക് സെക്റ്ററിൽ ഇതൊരു വലിയ കടമയാണ് ഒരു എൻ.ജി.ഒ ബാംഗ്ലൂരിൽ ആണെങ്കിൽ മറ്റൊന്ന് മുംബൈയിൽ ആയിരിക്കാം അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിലായിരിക്കാം, പുതിയ ജോലി കിട്ടാൻ ഒരുപാട് കാല താമസം പിടിക്കാനും സാധ്യതയുണ്ട്..അതുകൊണ്ടുതന്നെ ഏത് പ്രതികൂല സാഹചര്യവും തരണം ചെയ്യാൻ തയ്യാറാണെങ്കിൽ കടന്നു വരാവുന്ന നല്ല ഒരു പ്രൊഫഷനാണ് സോഷ്യൽ വർക്ക്.

എന്താണ്‌ സോഷ്യൽ വർക്ക്?

വളരെ ലളിതമായി പറഞ്ഞാൽ ഇത്‌ വളരെ സോഷ്യൽ ആയി ചെയ്യേണ്ട ഒരു ജോലിയാണ്സൊ.സൈറ്റിയുടെ മുകളിലാണ് ആ വർക്ക് ചെയ്യുന്നത് അതുകൊണ്ടാണ് സോഷ്യൽ വർക്ക് എന്ന് പറയുന്നത്, അതിൽ തന്നെ പ്രധാനമായും രണ്ട് തരം ജോലികളുണ്ട്:

1)മനുഷ്യന്റെ പ്രശ്നങ്ങളെ മനസ്സിലാക്കാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും,

2)സമൂഹത്തെ മൊത്തത്തിൽ മെച്ചപ്പെടുത്താനും.

എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യൽ വർക്ക് ജോലികൾ
അത്രക്ക് ഫാഷനബിൾ അല്ല മാത്രവുമല്ല ഇനിയും അതൊരു പ്രൊഫഷനായി അംഗീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പുറം രാജ്യങ്ങളിൽ സോഷ്യൽ വർക്കിന് individual പ്രാക്ടീസിന് വരെ അവസരമുണ്ട്. നമ്മുടെ നാട്ടിൽ അത്തരം അവസരങ്ങൾ വരാത്തത് വലിയ ഒരു ചലഞ്ചാണ്.

കൗൺസിലിങ് പോലുള്ള പ്രൊഫഷനുകൾ എം.എസ്.ഡബ്ല്യു മാത്രം വെച്ച് ചെയ്യാൻ പറ്റുമോ എന്ന ചർച്ചയാണ് ഇപ്പോഴും നടക്കുന്നത്, പല ജോലിയും ചെയ്യണമെങ്കിൽ വീണ്ടും ഉന്നത കോഴ്‌സുകൾ ചെയ്യേണ്ടി വരുന്നു. ഉദാഹരണത്തിന് എം.എസ്.ഡബ്ല്യു മെഡിക്കൽ ആൻഡ് സൈക്കട്രി കഴിഞ്ഞ് എം.ഫിൽ ചെയ്താലാണ് കൗൺസലിംഗ് ഒരു പ്രൊഫഷൻ എന്ന രീതിയിൽ വളരെ ആധികാരികമായി ചെയ്യാനാവുന്നത്, അതിന് കൃത്യമായ രെജിസ്ട്രഷനും,ജോലിയും,ഗവണ്മെന്റ് അംഗീകാരവുമുണ്ട്. അവർ രെജിസ്റ്റർഡ് മെന്റൽ ഹെൽത്ത് പ്രാക്ടീഷണറാണ്.

ഇന്ന് കേരളത്തിൽ തന്നെ MSW കോഴ്സ് പഠിക്കാൻ ഒരുപാട് കോളേജുകൾ ഉണ്ട്‌, പലതും തുടങ്ങി നിർത്തേണ്ടിയും വന്നിട്ടുണ്ട്ഈ കോളേജുകളിൽ നിന്നെല്ലാം പഠിച്ചിറങ്ങിയ ഇത്രമാത്രം ആളുകൾക്ക് ജോലി ചെയ്യാനുള്ള അവസരങ്ങൾ എവിടെ എന്നത് ഒരു വലിയ ചോദ്യമാണ്.

ഇനിയും എം.എസ്.ഡബ്ല്യു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെയ്യാനാവുന്നത് ഇന്ത്യയിലെ സോഷ്യൽ വർക്ക് വളരെ സീരിയസായി കൈകാര്യം ചെയ്യുന്ന പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ട്കളിൽ പഠിക്കാൻ ശ്രമിക്കുക എന്നതാണ്, വളരെ നല്ല എക്സ്പോഷറും ലോകത്തെ വലിയ എൻ.ജി.ഒ കളിൽ വർക്ക് ചെയ്യുന്ന ആലുംനിയും നല്ല ഫാകൽട്ടിയും ലൈബ്രറിയും എല്ലാം ഇവിടെയുണ്ട്.

കരിയർ ജംഗിൾ ജിം #careerjunglegym ചെയ്യാൻ കഴിയുന്ന ധീരന്മാർക്ക് പറഞ്ഞ കോഴ്സ്ണ് എം.എസ്.ഡബ്ല്യു തുടക്കത്തിൽ തന്നെ കംഫേർട്ടബിൾ ആയ ജോലി കിട്ടിക്കൊള്ളണമെന്നില്ല നമ്മുടെ വളർച്ചക്കും ലക്ഷ്യപൂർത്തീകരണത്തിനും സഹായിക്കുന്ന പുതിയ പുതിയ അവസരങ്ങൾ തേടുക. പുതിയ അവസരങ്ങൾ തേടി യാത്രചെയ്യാനും നല്ല അവസരങ്ങൾക്കനുസരിച്ചു മാറാനും പഠിക്കാനും തയാറാവുക.
അതോട് കൂടെ ഈ കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക:

⦾റിസ്ക്കുകൾ എടുക്കാൻ തയ്യാറാവുക.

⦾വീഴ്ചകളിൽ തളരാതെ തിരിച്ചു കയറാനുള്ള കഴിവ് (Resilience) ഉണ്ടാവുക.

⦾പുതിയ കാര്യങ്ങൾ അറിയുന്നതിനും പഠിക്കുന്നതിനുമുള്ള Curiosity ഉണ്ടാവുക.

⦾ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാനുള്ള (Flexibility & adaptability) കഴിവുണ്ടാവുക.

⦾ശുഭപ്രതീക്ഷ (Optimism)കൈവിടാതിരിക്കുക.

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സോഷ്യൽ വർക്കിൽ നല്ല കരിയർ ബിൽഡ് ചെയ്യാനും നല്ല ശമ്പളം വാങ്ങിക്കാനും കഴിയും

എം.എസ്.ഡബ്ല്യു ചെയ്ത് കരിയറിൽ നന്നായി പെർഫോം ചെയ്യുന്നവർ അവർ പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് മുൻപ് ചെയ്ത കോഴ്സിന്റെ ബലത്തിൽ മാത്രമായിരിക്കില്ല ഈ മേഖലയിൽ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നത് അവർ സ്വയം പുതുക്കലിന് വിധേയരായത്കൊണ്ടും, സെൽഫ് ഡിയറക്റ്റഡ് ലേർണിംഗ് ഉണ്ടായത് കൊണ്ടും, അവർ അന്ന് ചെയ്ത കോഴ്സിന്റെ അപ്പുറത്തേക്ക് സ്വയം പഠിക്കാനും സ്വന്തത്തെ തന്നെ പുനർ നിർമ്മിക്കാനും അവരുടേതായ അദ്ധ്വാനവും പണവും ചെലവഴിച്ചത് കൊണ്ടുകൂടെയാണ് അല്ലാതെ ആ കോഴ്സ് മാത്രം നിങ്ങളെ പരിവർത്തിപ്പിക്കും എന്ന് വിശ്വസിക്കരുത്.

Share Now: