നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി പ്രവേശനം: അറിയേണ്ടതെല്ലാം
ഫൊറൻസിക് സയൻസിൽ ദീർഘകാല കോഴ്സുകൾ നൽകുന്ന മികച്ച സർവകലാശാലയാണ് ‘നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി.
പ്രവേശനത്തിന് NFAT-2023 എന്ന എൻട്രൻസ് പരീക്ഷയുണ്ട്.(www.nfsu.ac.in)എന്ന സൈറ്റിൽ പ്രവേശനത്തിനായി അപേക്ഷിക്കാം. ഇത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 23 കേന്ദ്രങ്ങളിൽളിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി വഴിയാണ് (www.nta.ac.in) പരീക്ഷ നടത്തുക.ഫൊറൻസിക് സയൻസുമായി ഏറെ ബന്ധമില്ലാത്ത ഏതാനും കോഴ്സുകളും എൻ.എഫ്എസ്.യു നടത്തിവരുന്നു.
ഇന്റഗ്രേറ്റഡ് കോഴ്സുകൾ
ബി.എസ്സി.-എം.എസ്സി. ഫൊറൻസിക് സയൻസ്:
യോഗ്യത-സയൻസ് (ഫിസിക്സ്/ കെമിസ്ട്രി/ബയോളജി/മാത്തമാറ്റിക്സ്) പഠിച്ച പ്ലസ് ടു/തത്തുല്യ.
ബി.ടെക്-എം.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (സൈബർ സെക്യൂരിറ്റി):
യോഗ്യത-ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയും കെമിസ്ടി/ബയോളജി/ഇൻഫർമേഷൻ പ്രാക്ടീസസ്/ബയോടെക്നോളജി/ടെക്നിക്കൽ വൊക്കേഷണൽ വിഷയം/ബിസിനസ് സ്റ്റഡീസ്/ഓൺട്രപ്രണർഷിപ്പ്/തത്തുല്യ വിഷയം എന്നിവ പഠിച്ച പ്ലസ് ടു/തത്തുല്യ.
ബി.ബി.എ.-എം.ബി.എ. (ഫൊറൻസിക് അക്കൗണ്ടിങ് ആൻഡ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ/ഫിനാൻഷ്യൽ മാനേജ്മെൻറ്/ബിസിനസ് ഇൻറലിജൻസ് സ്പെഷ്യലൈസേഷനുകൾ)
യോഗ്യത-പ്ലസ്ടു/തത്തുല്യ .
ഇൻറഗ്രേറ്റഡ് ബി.എസ്സി.-എൽഎൽ.ബി. (ഓണേഴ്സ്)
യോഗ്യത-മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് വിഷയമായി പഠിച്ച പ്ലസ് ടു/തത്തുല്യ.
ഇന്റഗ്രേറ്റഡ് ബി.ബി.എ. – എൽഎൽ.ബി. (ഓണേഴ്സ്) (അംഗീകാരത്തിന് വിധേയം)
യോഗ്യത-പ്ലസ് ടു/തത്തുല്യ .യോഗ്യതാപരീക്ഷയിലെ മാർക്ക് സംബന്ധിച്ച വ്യവസ്ഥയുണ്ട്.
നിയമപ്രോഗ്രാമുകളിലെ പ്രവേശനം ക്ലാറ്റ് യു.ജി. റാങ്ക് അടിസ്ഥാനമാക്കിയും മറ്റുള്ളവയിലേത് എൻ.എഫ്.എസ്.യു. പ്രവേശനപരീക്ഷ വഴിയോ/പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയോ ആയിരിക്കും.
മറ്റു പ്രോഗ്രാമുകൾ
എം.എസ്.സി –
- ഫൊറൻസിക് സയൻസ്
- ഫൊറൻസിക് ബയോടെക്നോളജി
- മൾട്ടിമീഡിയ ഫൊറൻസിക്
- ഫൊറൻസിക് ഡെൻറിസ്ട്രി
- ടോക്സിക്കോളജി
- സൈബർ സെക്യൂരിറ്റി
- ഡിജിറ്റൽ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി
- ഹോം ലാൻഡ് സെക്യൂരിറ്റി
- ഫൊറൻസിക് നാനോടെക്നോളജി
- ഫുഡ് ടെക്നോളജി (ഫൊറൻസിക് ഫുഡ് അനാലിസിസ്)
- ക്ലിനിക്കൽ സൈക്കോളജി
- ന്യൂറോ സൈക്കോളജി
- ഫൊറൻസിക് സൈക്കോളജി
- ജിയോഇൻഫർമാറ്റിക്സ്
- കെമിസ്ട്രി (ഫൊറൻസിക് അനലറ്റിക്കൽ കെമിസ്ട്രി)
- എൻവൺമെൻറൽ സയൻസ് (എൻവൺമെൻറൽ ഫൊറൻസിക്)
- ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി
- ഫൊറൻസിക് നഴ്സിങ് (അംഗീകാരത്തിനു വിധേയം)
കൂടാതെ എം. എ. , എം. ബി. എ., എം. ഫാം. , എൽ. എൽ. ബി. , എൽ. എൽ. എം. , എം. ടെക്. , പി. ജി. , ഡിപ്ലോമ, എം. ഫിൽ എന്നീ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രവേശനരീതി, ഓൺലൈൻ അപേക്ഷ, അപേക്ഷ എന്നിവ www.nfsu.ac.in/ ൽ ലഭ്യമാണ്.യോഗ്യതാ കോഴ്സ് കഴിഞ്ഞ അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.