യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 15 ജനുവരി 2025
ജനുവരി 15, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
അറബിക് അന്താരാഷ്ട്ര സെമിനാർ
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പും ഫാറൂഖ് കോളേജ് അറബിക് വകു പ്പും യു.എ.ഇ.യിലെ ദാറുൽ യാസ്മീൻ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷൻ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാർ ജനുവരി 21, 22 തീയ തികളിൽ നടക്കും. ‘മോഡേൺ ലിംഗ്വിസ്റ്റിക്സ് ആന്റ് ലിറ്ററി തിയറീസ് ആന്റ് ദെയർ അപ്ലി ക്കേഷൻ ടു ദ ഗൾഫ് ലിറ്ററേച്ചർ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ എട്ട് വിദേശ പ്രതിനിധികൾ പങ്കെടുക്കും. സെമിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ https://shorturl.at/lDUVB എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ( 2023 പ്രവേശനം ) ബി.വോക്. ഒപ്റ്റോമെട്രി ആന്റ് ഒഫ്താൽമോളജി e aseman SDC3HC12 (P) OPHTHALMIC INSTRUMENTATION PRACTICALS പേപ്പർ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 17-ന് നടക്കും. കേന്ദ്രം : എം.ഇ. എസ്. കേവീയം കോളേജ് വളാഞ്ചേരി.
അഞ്ചാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജനുവരി 20 – ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
വിദൂര വിഭാഗം | പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ( 2019 മുതൽ 2023 വരെ പ്രവേശനം ) ബി.എ, ബി.എസ്.സി, ബി.കോം ,ബി.എ ,അഫ്സൽ ഉലമ ഏപ്രിൽ 2025. ബി.എ. മൾട്ടിമീഡിയ ( CBCSS – UG ) ഏപ്രിൽ 2025 ( 2021, 2022 പ്രവേശ നം ), ഏപ്രിൽ 2024 ( 2019, 2020 പ്രവേശനം ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീ ക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറു വരെ യും അപേക്ഷിക്കാം. ലിങ്ക് ജനുവരി 20 മുതൽ ലഭ്യമാകും.
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ( CUCBCSS – UG – 2017, 2018 പ്രവേശനം ) ബി.എ. മൾട്ടിമീഡിയ നവംബർ 2021 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 190/- രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 16 മുതൽ ലഭ്യമാകും.
റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) ഒന്നാം വർഷ ( 2024 പ്രവേശനം ) മെയ് 2025 റഗുലർ, രണ്ടാം വർഷ ( 2020 മുതൽ 2023 വരെ പ്രവേശനം ) മാർച്ച് 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 190/- രൂപ പിഴയോടെ ഫെബ്രുവരി മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 16 മുതൽ ലഭ്യമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റർ ( CUCSS – ഫുൾ ടൈം ആന്റ് പാർട്ട് ടൈം – 2020 പ്രവേശനം മുതൽ ) എം.ബി.എ. – BUS 3C 20 – Supply Chain Management പേപ്പർ ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20-ന് നടക്കും. സമയം രാവിലെ 10 മണി.
ഒന്നാം സെമസ്റ്റർ ( CBCSS – V – UG ) വിവിധ ബി.വോക്. ( 2022 പ്രവേശനം മുതൽ ) നവം ബർ 2024, (2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 14-ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) എം.ബി.എ. ജൂലൈ 2024 പരീക്ഷ യുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ( 2015 മുതൽ 2022 വരെ പ്രവേശനം ) ബി.ആർക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് നവംബർ 2023, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി ആന്റ് ഹിസ്റ്റോറിയോഗ്രഫി) ന്യൂജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2025 ജനുവരി 20 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാലയുടെ ഏഴാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി (2008 സ്കീം – മേഴ്സിചാൻസ് – 2008 മുതൽ 2012 അഡ്മിഷൻ വരെയുള്ള വിദ്യാർത്ഥികൾ), പാർട്ട്ടൈം വിദ്യാർത്ഥികൾ & 2003 സ്കീം (ട്രാൻസിറ്ററി വിദ്യാർത്ഥികൾ) ജനുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) 2018 സ്കീം – റെഗുലർ – 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2018-2022 അഡ്മിഷൻ), (2014 സ്കീം – സപ്ലിമെന്ററി – 2017 അഡ്മിഷൻ) ഫെബ്രുവരി 2025 പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ മാറ്റിവച്ചു
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന വിഭാഗം 2025 ജനുവരി 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന എം.എ. പൊളിറ്റിക്കൽ സയൻസ് PS 513 – Indian Government & Politics പേപ്പറിന്റെ പരീക്ഷ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. അന്നേ ദിവസത്തെ വിദൂര വിദ്യാഭ്യാസം വഴിയുള്ള മറ്റ് വിഷയങ്ങളുടെ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷ
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എഡ്. പരീക്ഷയുടെ Research Proposal Presentation and Interface with External Board (IEB) എന്നിവ 2025 ജനുവരി 22 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2025 ജനുവരി 22 ന് നടത്തുന്ന ജർമ്മൻ A1 (ഡ്യൂഷ് A1) പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എംഎസ്സി ഇൻഫർമേഷൻ ടെക്നോളജി (സിഎസ്എ2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡമിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 17ന് കോന്നി, വി.എൻ.എസ് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ എംഎസ്സി ബയോ കെമിസ്ട്രി (2021 അഡ്മിഷൻ റഗുലർ, 2018 മു തൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ ഒന്നാം മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്റ്റ് പരീക്ഷകൾ ഫെബ്രുവരി നാലു മുതൽ നടക്കും.
പരീക്ഷാഫലം
മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെ (2022 അഡ്മിഷൻ ഫുൾ ടൈം ആന്റ് പാർട്ട് ടൈം, 2022 ന് മുൻപുള്ള അഡ്മിഷൻ സപ്ലിമെന്ററി പി.എച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷകളുടെ(ജൂലൈ 2024) ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 29 വരെ അപേക്ഷിക്കാം.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ഇന്റഗ്രേഡ് എംഎസ്സി, എംഎ (പുതിയ സ്കീം -2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് ജനുവരി 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി 23 വരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി 24 വരെയും അപേക്ഷ സ്വീകരിക്കും.
ഡി.എൽ.എൽ.ഇ; സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ നടത്തുന്ന സർട്ടിഫിക്കന്റ്, ഡിപ്ലോമ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കൗൺസലിംഗ്, മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിസീസ്, യോഗിക് സയൻസ് എന്നിവയാണ് സർട്ടിഫിക്ക് പ്രോഗ്രാമുകൾ. കൗൺസലിംഗിൽ ഡിപ്ലോമ പ്രോഗ്രാമുമുണ്ട്. താത്പര്യമുള്ളർ യോഗ്യതാ രേഖകളുടെ അസ്സലും പകർപ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, കോഴ്സ് ഫീസ് എന്നിവ സഹിതം ജനുവരി 25ന് മുൻപ് വകുപ്പിൽ എത്തണം. Phone-04812733399, 08301000560.
എം.ജി. സർവകലാശാലാ നാടകോത്സവം; രജിസ്റ്റർ ചെയ്യാം
മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ ഫെബ്രുവരി 11, 12 തീയകളിൽ എറണാകുളം രാജേന്ദ്ര മൈതാനത്ത് സംഘടിപ്പിക്കുന്ന നാടകോത്സവത്തിൽ പങ്കെടുക്കുന്നതിന് കോളജ് ടീമുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. സർവകലാശാലയുടെ അഫിലിയേഡ് കോളജുകളിൽനിന്ന് ഒരു ടീമിനാണ് അവസരം. കോളജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ടീമംഗങ്ങളുടെ പേരു വിവരവും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും നാടകത്തിന്റെ കഥാസംഗത്തിന്റെ നാലു പകർപ്പുകളും സഹിതം ജനുവരി 31m ഉച്ചകഴിഞ്ഞ് മൂന്നുവരെ സർവകലാശാലയിലെ യൂണിയൻ ഓഫീസിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താം.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ഇന്റഗ്രേഡ് എംഎസ്സി, എംഎ (പുതിയ സ്കീം -2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് ജനുവരി 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി 23 വരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി 24 വരെയും അപേക്ഷ സ്വീകരിക്കും.
കണ്ണൂർ സർവകലാശാല
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. പി. ഇ. എസ്. (സി.ബി.സി.എസ്.എസ്- റെഗുലർ), മെയ് 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Follow our WhatsApp Channel for instant updates: Join Here




