യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 6 ജനുവരി 2025
ജനുവരി 6, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഇന്റർസോൺ കലോത്സവം
കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവം ഫെബ്രുവരി എട്ട് മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചതായി വിദ്യാർഥി ക്ഷേമവിഭാഗം ഡീൻ അറിയിച്ചു. ഇന്റർസോ ൺ കലോത്സവത്തിന്റെ ആതിഥേയത്വം വഹിക്കാൻ താത്പര്യമുള്ള കോളേജുകൾ ജനുവ രി പത്തിനകം വിദ്യാർഥി ക്ഷേമവിഭാഗം ഓഫീസുമായി ബന്ധപ്പെടണം.
റീഫണ്ട് അപേക്ഷ ഓൺലൈനായി മാത്രം
കാലിക്കറ്റ് സർവകലാശാലയുടെ റീഫണ്ട് അപേക്ഷകൾ 2025 ജനുവരി ഒന്ന് മുതൽ ഓ ൺലൈനായി മാത്രമേ സ്വീകരിക്കൂ. അപേക്ഷകർക്ക് സർവകലാശാലാ വെബ്സൈറ്റിലെ ഇ – പേയ്മെന്റ് പോർട്ടലിൽ ചലാൻ റീഫണ്ട് എന്ന ലിങ്ക് വഴി റീഫണ്ടിന് അപേക്ഷിക്കാം.
പരീക്ഷാഫലം
വിദൂര വിഭാഗം | പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ( CBCSS – UG ) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി. മാത്തമാറ്റിക്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് 18 വരെ അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.
കേരള സർവകലാശാല
പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല ജനുവരി 7ന് ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി ഡിഗ്രി പരീക്ഷയുടെ ജനുവരി 7 ലെ പേപ്പർ 1 – ഓപ്ഷൻ I & II പരീക്ഷ ജനുവരി 20 ലേക്ക് മാറ്റിയിരിക്കുന്നു. മറ്റുള്ള തീയതികളിലെ പരീക്ഷകൾക്കോ പരീക്ഷ സെന്ററിനോ സമയത്തിനോ മാറ്റമില്ല. വിശദവിവരങ്ങൾ വെബ് സൈറ്റിൽ
ടൈംടേബിൾ
കേരളസർവകലാശാല 2025 ജനുവരി 13ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ID) (2015 സ്കീം – റെഗുലർ 2024 അഡ്മിഷൻ, ഇപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2023 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല നടത്തിയ നാലാം സെമസ്റ്റർ ബി.ബി.എ/ ബി.സി.എ/ ബി.എ/ ബി.എസ്.സി/ ബി.കോം/ ബി.പി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.വോക്/ ബി.എം.എസ്, ജൂലൈ 2024 കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡ് ഹാൾടിക്കറ്റുമായി 2025 ജനുവരി 8 മുതൽ 2025 ജനുവരി 17 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ EJ-III സെക്ഷനിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
പരീക്ഷാ ടൈംടേബിൾ
സർവ്വകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എ എം.എസ്.സി/എം.ബി.എ/ എം.എൽ.ഐ.എസ്.സി/എം.സി.എ/ എൽ.എൽ.എം/എം പി ഇ എസ് (സി.ബി.സി.എസ്.എസ്- റെഗുലർ/സപ്പ്ളിമെന്ററി), നവംബർ 2024 പരീക്ഷാ ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പ്രൊജക്ട് വൈവ പരീക്ഷകൾ
നാലാം സെമസ്റ്റർ എം.എ. എക്കണോമിക്സ് (പ്രൈവറ്റ് രെജിസ്ട്രേഷൻ -റെഗുലർ/ സപ്ലിമെന്ററി ) ഏപ്രിൽ 2024, പ്രൊജക്ട്/ വൈവ പരീക്ഷകൾ ക്യാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.
Follow our WhatsApp Channel for instant updates: Join Here




