യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 3 ജനുവരി 2025
ജനുവരി 3, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. ഫിസിക്സ് (ന്യൂജെനറേഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2025 ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. ഫിസിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2025 ജനുവരി 09 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ, മേജർ പ്രോജക്ട് & വൈവവോസി
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം വഴി നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2017 – 2019 അഡ്മിഷൻ) ഒക്ടോബർ 2024 പരീക്ഷകളുടെ പ്രാക്ടിക്കൽ, മേജർ പ്രോജക്ട് & വാസി പരീക്ഷകൾ കാര്യവട്ടത്തുള്ള വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ വച്ച് 2025 ജനുവരി 07 മുതൽ നടത്തുന്നു. ബാച്ച് തിരിച്ചുള്ള വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2025 ജനുവരിയിൽ നടത്തുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (APGDEC) സപ്ലിമെന്ററി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്ന്, രണ്ട് വർഷ ബി.കോം. (ആന്വൽ)
പരീക്ഷയുടെ (പാർട്ട് I & II – റെഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ്) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ജനുവരി 06 മുതൽ 08 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ EJ VII സെക്ഷനിൽ ഹാജരാകേണ്ടതാണ്.
Follow our WhatsApp Channel for instant updates: Join Here




