യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 5 ഡിസംബർ 2024
ഡിസംബർ 5, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഇന്റഗ്രേറ്റഡ് എം.ടി.എ. സ്പോട്ട് അഡ്മിഷൻ
2024 – 2025 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് തീയേറ്റർ ആർട്സ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഡിസംബർ 16-ന് നടക്കും.
പ്ലസ് ടു/ തത്തു ല്യ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശ്ശൂർ അരണാട്ടുകരയിലു ള്ള ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ ഹാജരാകണം. ആപ്റ്റിട്യൂഡ് ടെസ്റ്റ്, ഇന്റർവ്യൂ, വർക്ക് ഷോപ്, പ്ലസ്ടുവിന് ലഭ്യമായ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, സ്കൂൾ ഓഫ് ഡ്രാമ – 0487 2385352 .
പി.ജി. ഡിപ്ലോമ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ പുതുതായി ആരംഭിച്ച പ്രോജക്ട് മോഡ് പ്രോഗ്രമായ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലറ്റി ക്സിൽ എസ്.സി. / എസ്.ടി. വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്.
താത്പര്യമുള്ളവർ ഡിസംബർ ഒൻപതിന് രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടണം. എസ്.സി. / എസ്.ടി. വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ളവരെ പരിഗണിക്കും.
ഓഡിറ്റ് കോഴ്സ് ഓഫ് ലൈൻ പരീക്ഷ
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (CBCSS – UG 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഓഡിറ്റ് കോഴ്സ് ഓഫ്ലൈൻ പരീക്ഷ ജനുവരി, ഫെബ്രുവരി മാസ ങ്ങളിൽ നടക്കും. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
പരീക്ഷ
ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.സി.എ. നവംബർ 2024 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയൻസ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ( 2004 മുതൽ 2008 വരെ പ്രവേശനം ) ബി.ടെക്. ഏപ്രിൽ 2022 ഒറ്റ ത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ യത്തിന് 26 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് ( CCSS – 2021, 2022, 2023 പ്രവേശനം ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി, ഒന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സെപ്റ്റംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ഡിസംബർ 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. സി.ബി.സി.എസ്.എസ്./സി.ആർ. സി.ബി.സി.എസ്.എസ്. ഡിഗ്രി പരീക്ഷകൾ 2024 ഡിസംബർ 17 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. അന്നേ ദിവസത്തെ മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാ ഫലം
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഡിസംബർ 13 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 – 2016 & 2018 അഡ്മിഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിന് 2024 ഡിസംബർ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആന്റ് മലയാളം ലിറ്ററേച്ചർ, ബി.എ. ഇക്കണോമിക്സ് ആന്റ് മീഡിയ സ്റ്റഡീസ് ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2024 ഡിസംബർ 12 വരെ അപേക്ഷിക്കാം.
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (റെഗുലർ – 2022 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഡിസംബർ 11 വരെ SLCM ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.ടി.ടി.എം. (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ഡിസംബർ 14 വരെ SLCM – (2022 അഡ്മിഷൻ) വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല 2025 ജനുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.ഡെസ് (ഫാഷൻ ഡിസൈൻ) (2024 2028 ബാച്ച്), മൂന്നാം സെമസ്റ്റർ ബി.ഡെസ്. (ഫാഷൻ ഡിസൈൻ) (2023 2027 ബാച്ച്) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഡിസംബർ 30 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ (പെയിന്റിംഗ് ആന്റ് സ്കൾപ്ച്ചർ) (റെഗുലർ – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 & 2021 അഡ്മിഷൻ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്. (2020 സ്കീം) (റെഗുലർ – 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2023, 2022 & 2021 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാഫീസ്
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.പി.ഇ.എഡ്. (നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ് (2022 സ്കീം) പരീക്ഷകൾക്ക് ഓൺലൈനായി പിഴകൂടാതെ 2024 ജനുവരി 7 വരെയും 150 രൂപ പിഴയോടെ ജനുവരി 9 വരെയും 400 രൂപ പിഴയോടെ ജനുവരി 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
വൈവ വോസി പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ഡിസംബർ 21 ന് ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.ബി.എ. യുടെ വൈവവാസി പരീക്ഷ 2024 ഡിസംബർ 11 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
വൈവവോസി
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മലയാളം (സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ & മേഴ്സി ചാൻസ് – 2017 – 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ വൈവവാസി 2024 ഡിസംബർ 13 ന് രാവിലെ 10.30 ന് കാര്യവട്ടം ക്യാമ്പസ്സിലെ കേരള പഠന വിഭാഗത്തിൽ വച്ച് നടത്തുന്നു.
ഹാൾടിക്കറ്റ്
കേരളസർവകലാശാല 2024 ഡിസംബർ 9 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. ഒക്ടോബർ 2024 (2008 സ്കീം) (മേഴ്സി ചാൻസ് – 2008 – 2012 അഡ്മിഷൻ വരെ) പാർട്ട്ടൈം 2003 സ്കീം (ട്രാൻസിറ്ററി) പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതേണ്ടതാണ്.
ടൈംടേബിൾ
കേരളസർവകലാശാല 2025 ജനുവരിയിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഡിസംബർ 11 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. (2019 സ്കീം – റെഗുലർ – 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ & സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംഎസ്സി അനലിനിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
എം.എ സിറിയക്ക് (സിഎസ്എസ്) (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഡിസംബർ 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഡിസംബർ 13 വരെയും സൂപ്പർ ഫൈനോടുകൂടി ഡിസംബർ 16 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ എൽഎൽഎം (2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2019 രണ്ടാം മെഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾ ജനുവരി മൂന്നു മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എൽഎൽബി (തിവൽത്സര) (2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾ ജനുവരി മൂന്നു മുതൽ നടക്കും
നാലാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2016, 2017 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ 16 മുതൽ നടക്കും. ഡിസംബർ മൂന്നു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഡിസംബർ നാലു വരെയും സൂപ്പർ ഫൈനോടുകൂടി ഡിസംബർ അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.
കണ്ണൂർ സർവകലാശാല
പരീക്ഷാ വിജ്ഞാപനം
പാലയാട്, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2024 പരീക്ഷകൾക്ക് 11.12.2024 മുതൽ 16.12.2024 വരെ പിഴയില്ലാതെയും 18.12.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്റേണൽ അസ്സെസ്സ്മെന്റ് ഇംപ്രൂവ്മെന്റ് പരീക്ഷ
2016 റെഗുലേഷൻ ബി എ എൽ എൽ ബി വിദ്യാർത്ഥികളുടെ ഇന്റേണൽ അസ്സെസ്സ്മെന്റ് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക്, 10.12.2024 വരെ പിഴയില്ലാതെയും12.12.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
Follow our WhatsApp Channel for instant updates: Join Here




