യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 24 ഒക്ടോബർ 2024
ഒക്ടോബർ 24, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
എം.ബി.എ. പ്രവേശനം
2024 – 2025 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് ഫീസോടുകൂടി ( ജനറൽ : 1230/- രൂപ, എസ്.സി. / എസ്.ടി. : 620/- രൂപ ) ഒക്ടോബർ 25-ന് ഉച്ചയ്ക്ക് 2 മണി വരെ അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാം. KMAT | CMAT | CAT യോഗ്യത ഇല്ലാത്തവർക്കും ബിരുദ മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് / സെന്ററുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവര ങ്ങൾ ഉറപ്പാക്കിയശേഷം മാത്രം അപേക്ഷ പൂർത്തിയാക്കേണ്ടതാണ്. കൂടുതൽ വിവര ങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ. https://admission.uoc.ac.in/
പരീക്ഷ മാറ്റി
നവംബർ 25 – ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം | പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.എ., ബി.കോം., ബി.ബി.എ., ബി.എസ് സി., മറ്റ് അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുനക്രമീകരിച്ചത് പ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട പ്രസിദ്ധീകരിക്കും.
പരീക്ഷ
ബി.ആർക്. ( 2015, 2016 പ്രവേശനം ) അഞ്ചാം സെമസ്റ്റർ നവംബർ 2024 സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18-നും ഒൻപതാം സെമസ്റ്റർ ഡിസംബർ 2024 സപ്ലിമെന്ററി പരീ ക്ഷകൾ നവംബർ 19-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ ( CBCSS – 2019 പ്രവേശനം ) എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർ ണയത്തിന് നവംബർ ആറ് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ (2022 പ്രവേശനം) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.സി.എ. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ (CBCSS – PG) എം.എസ് സി. – അപ്ലൈഡ് ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, സുവോളജി, എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. ബോട്ടണി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി എത്തനോഫാർമക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബർ 02 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടർ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ഒക്ടോബർ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആന്റ് ബയോടെക്നോളജി (247) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 29 ലേക്കും ഒക്ടോബർ 10, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.എസ്സി. ബയോടെക്നോളജി (മൾട്ടിമേജർ) 2 (b) (350), ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 29, 30 തീയതികളിലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2024 നവംബറിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) (റെഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ് – 2015 scheme) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
ഡിജിറ്റൽ ലാൻഡ് സർവേയിംഗ് കോഴ്സ്
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡോ ആർ. സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.എസ് നടത്തുന്ന അഡ്വാൻസ്ഡ് സർവേയിംഗ് ആൻറ് ഡ്രാഫ്റ്റിംഗ് ഷോർട്ട് ടേം കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
സിവിൽ എൻജിനീയറിംഗ്, ലാൻഡ് സർവേയിംഗ് മേഖലകൾക്കാവശ്യമായ വിശദമായ മാപ്പുകൾ, പ്ലാനുകൾ, ഡ്രോയിംഗുകൾ തുടങ്ങിയവ ടോട്ടൽ സ്റ്റേഷൻ, ഡി ജിപിഎസ്, ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്നതിനുള്ള 45
ദിവസത്തെ പരിശീലനമാണിത്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 01. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ (https://ses.mgu.ac.in). Contact-8590282951, 8848343200, 9446767451.
പരീക്ഷക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ ബിഎഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ റീ അപ്പിയറൻസ്, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 രണ്ടാം മെഴ്സി ചാൻസ്, 2019 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ് ദ്വിവത്സര കോഴ്സ്) പരീക്ഷകൾക്ക് ഒക്ടോബർ 28 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബർ 29 വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 30 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ എൽഎൽഎം (2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 രണ്ടാം മെഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മെഴ്സി ചാൻസ് പരീക്ഷ നവംബർ നാലു മുതൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
എട്ടാം സെമസ്റ്റർ ഐഎംസിഎ (2022 അഡ്മിഷൻ റെഗുലർ) പരീക്ഷ ഒക്ടോബർ 29 മുതൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
മൂന്നും നാലും സെമസ്റ്റർ എംഎ മലയാളം പ്രൈവറ്റ് (2022 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മെയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ ആറു വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
ഒന്നു മുതൽ മൂന്നു വരെ സെമസ്റ്റർ ബിവോക്ക് വിഷ്വൽ മീഡിയ ആന്റ് ഫിലം മേക്കിംഗ് പുതിയ സ്കീം (2021 അഡ്മിഷൻ ഇംപ്രൂവ്മെന്റും റീ അപ്പിയറൻസും ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ ആറ് വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ് (2022 അഡ്മിഷൻ റെഗുലർ, 2016 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് നംവംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ ആറു വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ സിബിസിഎസ് ബിഎ പ്രൈവറ്റ് (2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ ആറു വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഒന്നു മുതൽ നാലു വരെ വർഷങ്ങളിലെ വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ സപ്ലിമെൻറ്റി ആഗസ്റ്റ് 2024) പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 25 മുതൽ നടക്കും.
കണ്ണൂർ സർവകലാശാല
പരീക്ഷാ ഫലം
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2024 പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.
പുതുക്കിയ പരീക്ഷാ വിജ്ഞാപനം
20.11.2024 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എഫ് വൈ യു ജി പി (നവംബർ 2024 ) പരീക്ഷകളുടെ പുതുക്കിയ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
ടൈം ടേബിൾ
05.11.2024ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (2018 അഡ്മിഷൻ -സപ്ലിമെന്ററി ), നവംബർ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Follow our WhatsApp Channel for instant updates: Join Here