യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 23 ഒക്ടോബർ 2024
ഒക്ടോബർ 23, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
സൗജന്യ തൊഴിൽ പരിശീലനം
കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേർണിംഗ് ആന്റ് എക്സ്റ്റൻഷൻ വകുപ്പി ന്റെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി പൂക്കാട് കലാലയവുമായി സഹകരിച്ച് പൂക്കാട് കലാല യത്തിൽ 10 ദിവസത്തെ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘ബ്യൂട്ടി കൾച്ചർ’ എന്ന വിഷയത്തിലാണ് പരിശീലനം.
നവംബർ ഒന്നിന് തുടങ്ങുന്ന പരിശീലന പരിപാടി തികച്ചും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാവക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകർ വഹിക്കേണ്ടതാണ്. ഫോൺ : 9349735902, 9497830340.
എം.എഡ്. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ എം.എഡ്. പ്രോഗ്രാമിന് എസ്.ടി., എൽ.സി., പി.എച്ച്. എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ഈ വിഭാഗത്തിൽ ലുള്ളവരുടെ അഭാവത്തിൽ നിയമപ്രകാരം സീറ്റുകൾ മറ്റു സംഭരണ – ഓപ്പൺ വിഭാഗ
ങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതാണ്.
സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടവർ ഒക്ടോബർ 28-ന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റു കൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.
ഗ്രേഡ് കാർഡ് വിതരണം
നാലാം സെമസ്റ്റർ ( 2019 സ്കീം – 2019 മുതൽ 2022 വരെ പ്രവേശനം ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ പരീക്ഷാ കേന്ദ്രമായ സർവകലാശാലാ എൻജിനീയറിങ് കോളേജിലേക്ക് (സി.യു. – ഐ.ഇ.ടി.) വിതരണത്തിനായി അയച്ചിട്ടുണ്ട്. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 റഗുലർ | സപ്ലിമെന്ററി പരീക്ഷകളും രണ്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് (2021 മുതൽ 2023 വരെ പ്രവേശനം) മാർച്ച് 2024, (2020പ്രവേശനം) മാർച്ച് 2023 റഗുലർ | സപ്ലിമെന്ററി പരീക്ഷകളും എട്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് (2020 പ്രവേശനം) മാർച്ച് 2024 റഗുലർ പരീക്ഷയും നവംബർ 18-ന് തുടങ്ങും.
മൂന്നാം സെമസ്റ്റർ ( CCSS – PG – 2022 പ്രവേശനം മുതൽ ) മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (CBCSS – UG – 2019 പ്രവേശനം മുതൽ) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിന് നവംബർ നാല് വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ (CBCSS – PG) എം.എസ് സി. – അപ്ലൈഡ് ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, സുവോളജി, എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2024 പരീക്ഷക ളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം – റെഗുലർ – 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 നവംബർ 01 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എം.എസ്സി. ജ്യോഗ്രഫി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബർ 01 ന് മുൻപ് www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാലയുടെ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. (2008 സ്കീം) മേഴ്സിചാൻസ്, 2003 സ്കീം) ട്രാൻസിറ്ററി ആന്റ് പാർട്ട്ടൈം, ഒക്ടോബർ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 നവംബർ 13 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ഒക്ടോബർ 23 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ എം.കോം./എം.കോം. ഇന്റർനാഷണൽ ട്രേഡ് (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 2024 ഒക്ടോബർ 30 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
സീറ്റൊഴിവ്
കേരളസർവകലാശാല തുടർവിദ്യാഭ്യാസവ്യാപന കേന്ദ്രം നടത്തുന്ന പി.ജി.ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : കേരളസർവകലാശാല അംഗീകരിച്ച ബിരുദം, കോഴ്സ് കാലാവധി : ഒരു വർഷം, ക്ലാസുകൾ : രാവിലെ 7 മുതൽ 9 വരെ, കോഴ്സ് ഫീസ് : Rs. 19500 , അപേക്ഷ ഫീസ് : 100/- രൂപ, അവസാന തീയതി : 2024 ഒക്ടോബർ 31, ഉയർന്ന പ്രായപരിധി ഇല്ല.
കേരളസർവകലാശാല വെബ്സൈറ്റ് (www.keralauniversity.ac.in) നിന്നുംHome page->Academic->Centres->Centre for Adult Continuing Education and Extension page പേജിൽ നിന്നും അപേക്ഷാഫോം ഡൌൺലോഡ് ചെയ്യാവുന്നതാണ്. SBI യിൽ Ale. No. 57002299878 ൽ Rs. 100/- രൂപ അടച്ച രസീതും മാർക്ക് ലിസ്റ്റുകളുടേയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പും സഹിതം പി.എം.ജി. ജംഗ്ഷനിലുള്ള സ്റ്റുഡന്റ്സ് സെന്റർ ക്യാമ്പസിലെ CACEE ഓഫീസിൽ ബന്ധപ്പെടുക. ഫോൺ : 0471 2302523.
കണ്ണൂർ സർവകലാശാല
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ പി. ജി. ഡി . ഡി (റെഗുലർ / സപ്ലിമെന്ററി) നവംബർ 2023 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് . പുനർ മൂല്യനിർണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി 01-11- 2024, 5 PM.
പുതുക്കിയ പരീക്ഷാ വിജ്ഞാപനം
നാലാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (ഏപ്രിൽ 2024 ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (ഏപ്രിൽ 2024 ) പരീക്ഷകൾക്ക് 23.10.2024 മുതൽ 26.10.2024 വരെ പിഴയില്ലാതെയും 28.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Follow our WhatsApp Channel for instant updates: Join Here