യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 18 ഒക്ടോബർ 2024
ഒക്ടോബർ 18, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല നടത്തിയ ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.), ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഒക്ടോബർ 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ എം.എസ്സി. കമ്പ്യൂട്ടേഷണൽ ബയോളജി സ്പെഷ്യലൈസേഷൻ ഇൻ എൻ.ജി.എസ്. ഡാറ്റാ അനലിറ്റിക്സ്, എം.എസ്സി. കമ്പ്യൂട്ടേഷണൽ ബയോളജി സ്പെഷ്യലൈസേഷൻ ഇൻ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ (2022-2024), (സി.എസ്.എസ്, കാര്യവട്ടം) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.എഡ്. – സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലുള്ള എഡ്യൂക്കേഷൻ പഠനവകുപ്പിൽ എം.എഡ്. പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 2024 ഒക്ടോബർ 21 ന് രാവിലെ മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0471 2308328.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല 2024 നവംബർ 28 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബാച്ചിലർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (വിദൂരവിദ്യാഭ്യാസം) കോഴ്സിന്റെ ഒന്നും രണ്ടും സെമസ്റ്റർ (റെഗുലർ – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 & 2021 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 നവംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബി.എ./ ബി.കോം./ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ബി.എസ്സി. മാത്തമാറ്റിക്സ്/ബി.ബി.എ./ബി.സി.എ. (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ ഒന്നും, രണ്ടും സെമസ്റ്റർ (റഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സി ചാൻസ് – 2018 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ – പുതുക്കിയ പരീക്ഷാത്തീയതി
കേരളസർവകലാശാല 2024 ഒക്ടോബർ 10 മുതൽ 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി., ജൂലൈ 2024 കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ‘പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
2024 ഒക്ടോബർ 14 മുതൽ 16 വരെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ, ഒക്ടോബർ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്), സെപ്റ്റംബർ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ യഥാക്രമം ഒക്ടോബർ 22 മുതൽ 24 വരെയും ഒക്ടോബർ 29 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളസർവകലാശാല 2024 ഒക്ടോബർ 15 മുതൽ 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ബി.കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138 2 (b)), ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 25, 26, 28, 29 & 30 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രാക്ടിക്കൽ
കേരളസർവകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എസ്സി. ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328), ആഗസ്റ്റ് 2024 പരീക്ഷയുടെ കമ്പ്യൂട്ടർ പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 30 ന് അതാ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ സി.ആർ. സി.ബി.സി.എസ്.എസ്. 2(b) ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (320) (റഗുലർ – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2019-2022 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 -2016 & 2018 അഡ്മിഷൻ), ആഗസ്റ്റ് 2024 പരീക്ഷകളുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു. ഒക്ടോബർ 29 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ പരീക്ഷകൾക്ക് യു.ഐ.ടി. ഏരൂരിലെ വിദ്യാർത്ഥികൾക്ക് മാർത്തോമ്മ കോളേജ് ഓഫ് സയൻസ് & ടെക്നോളജി ആയൂർ ആണ് പരീക്ഷാകേന്ദ്രം. മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (351), ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 24 മുതൽ 29 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
വൈവ വോസി – പുതുക്കിയ പരീക്ഷാത്തീയതി
കേരളസർവകലാശാല 2024 ഒക്ടോബർ 10 ന് കേരള ലോ അക്കാദമി ലോ കോളേജിൽ വച്ച് നടത്തേണ്ടിയിരുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.കോം./ബി.ബി.എ. എൽ.എൽ.ബി. വൈവ് വാസി പരീക്ഷ 2024 ഒക്ടോബർ 22 ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനോ സമയക്രമത്തിനോ മാറ്റമില്ല.
ടൈംടേബിൾ
കേരളസർവകലാശാല 2024 ഒക്ടോബർ 30 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) (2015 സ്കീം – റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രബന്ധ സമർപ്പണം
കേരളസർവകലാശാലയുടെ എം.ടെക്. 2008 സ്കീം – അവസാന സെമസ്റ്റർ മേഴ്സി ചാൻസ്, ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രബന്ധ സമർപ്പണത്തിനുള്ള അവസാന തീയതി 2024 ഡിസംബർ 16 ആണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ് സി., ബി.കോം, ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്, ബി.എസ്.ഡബ്ള്യു., ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (മേഴ്സി ചാൻസ് – 2017 അഡ്മിഷൻ), നവംബർ 2024 പരീക്ഷകൾക്ക് പിഴകൂടാതെ 2024 ഒക്ടോബർ 23 വരെയും 150/- രൂപ പിഴയോടെ ഒക്ടോബർ 26 വരെയും 400/- പിഴയോടെ ഒക്ടോബർ 28 വരെയും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ്., ഫെബ്രുവരി 2024 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡ്/ഹാൾടിക്കറ്റുമായി ഒക്ടോബർ 21 മുതൽ 28 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ EJ-III സെക്ഷനിൽ ഹാജരാകേണ്ടതാണ്.
കേരളസർവകലാശാല നടത്തിയ ഏഴാം സെമസ്റ്റർ ബി.ടെക് (2020 സ്കീം), മെയ് 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ (EJ – VII) 2024 ഒക്ടോബർ 21 മുതൽ 23 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
കണ്ണൂർ സർവകലാശാല
രെജിസ്റ്റർ തീയതി നീട്ടി
മൂന്ന്, ഏഴ് സെമസ്റ്റർ ബി എ എൽ എൽ ബി (നവംബർ 2024 ), മൂന്നാം സെമസ്റ്റർ ബിരുദം (നവംബർ 2024 ) എന്നീ പരീക്ഷകൾക്ക് രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ അപേക്ഷകളുടെ പ്രിന്റൗട്ട് / അഫിഡവിറ്റ്സ് (ബാധകമായത് ) സർവ്വകലാശാലയിൽ സമർപ്പിക്കുവാനുള്ള തീയതി 21.10.2024 വരെ നീട്ടി.
മൂന്നാം സെമസ്റ്റർ ബി എഡ് (നവംബർ 2024 ) പരീക്ഷകൾക്ക് രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ അപേക്ഷകളുടെ പ്രിന്റൗട്ട് / അഫിഡവിറ്റ്സ് (ബാധകമായത്) സർവ്വകലാശാലയിൽ സമർപ്പിക്കുവാനുള്ള അവസാന തീയതി 19.10.2024
Follow our WhatsApp Channel for instant updates: Join Here