November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 16 ഒക്ടോബർ 2024

  • October 16, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 16 ഒക്ടോബർ 2024
Share Now:

ഒക്ടോബർ 16, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2014 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.പി.എഡ്. (നാല് വർഷ ഇന്നൊവേറ്റീവ് കോഴ്സ് – 2022 സ്കീം – റെഗുലർ – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 അഡ്മിഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷ

കേരളസർവകലാശാലയുടെ എം.ബി.എ. (ഫുൾടൈം/ട്രാവൽ ആന്റ് ടൂറിസം/പാർട്ട്ടൈം ഈവനിംഗ്) കോഴ്സുകളുടെ 2024 ഒക്ടോബർ 25 ന് ആരംഭിക്കുന്ന (മേഴ്സി ചാൻസ് – 2018, 2014, 2009, 2006 സ്കീം) പരീക്ഷകൾ തിരുവനന്തപുരം തൈയ്ക്കാട് KITS, UIM കൊല്ലം, UIM ആലപ്പുഴയിലും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു

കേരളസർവകലാശാല 2024 ഒക്ടോബർ 14, 15, 16, 17 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.സി.എ. ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 2024 ഒക്ടോബർ 22, 23, 24, 25 തീയതികളിലേയ്ക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഒക്ടോബർ 10 മുതൽ 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. കോംപ്ലിമെന്ററി സ്റ്റാറ്റിസ്റ്റിക്സ് ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ ബി.കോം. കൊമേഴ്സ് ആന്റ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്, ജൂലൈ 2024 കോഴ്സിന്റെ പ്രാക്ടിക്കൽ യഥാക്രമം ഒക്ടോബർ 22, 23 തീയതികളിലും, രണ്ടാം സെമസ്റ്റർ ബി.കോം. കൊമേഴ്സ് ആന്റ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്, ഓഗസ്റ്റ് 2024 കോഴ്സിന്റെ പ്രാക്ടിക്കൽ യഥാക്രമം ഒക്ടോബർ 24, 25 തീയതികളിലും അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷാഫീസ്

കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ ബി.എസ്സി/ബി.കോം. (മേഴ്സി ചാൻസ് – 2017 അഡ്മിഷൻ) നവംബർ 2024 പരീക്ഷയ്ക്ക് പിഴകൂടാതെ 2024 ഒക്ടോബർ 23 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 26 വരെയും 100 രൂപ പിഴയോടെ ഒക്ടോബർ 28 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ടൈംടേബിൾ/പുതുക്കിയ ടൈംടേബിൾ

കേരളസർവകലാശാലയുടെ എം.ബി.എ. (ഫുൾടൈം ട്രാവൽ ആന്റ് ടൂറിസം/പാർട്ട്ടൈം ഈവനിംഗ്) (മേഴ്സി ചാൻസ് – 2018, 2014, 2009, 2006 സ്കീം) ജൂലൈ 2024 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ് സൈറ്റിൽ.

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഒക്ടോബർ 15 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ./എം.എസ്സി./എം.കെ. (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2019, 2018 & 2017 അഡ്മിഷൻ) ഒക്ടോബർ 2024 പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


എം. ജി സർവകലാശാല

സ്പോർട്സ് സ്കോളർഷിപ്പ്

മഹാത്മാഗാന്ധി സർവകലാശാല 2022-2023, 2023 2024 വർഷങ്ങളിലേക്കുള്ള
സ്പോർട്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കോളജ് പ്രിൻസിപ്പൽ
സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, സർട്ടിഫിക്കനുകളുടെ
സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 20ന് മുൻപ് സ്കൂൾ ഓഫ്
ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് ഓഫീസിൽ ലഭി
ക്കണം. അപേക്ഷ ഫോം സർവകലശാലാ വെബ്സൈറ്റിൽ.


പരീക്ഷാ തീയതി

എട്ടാം സെമസ്റ്റർ ഇന്റഗ്രേഡ് എംഎസ്സി(ബേസിക്ക് സയൻസ്-കെമിസ്ട്രി,
സ്റ്റാനിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ
ലേണിംഗ്, ഇന്റഗ്രേഡ് എം എ ലാംഗ്വേജസ് ഇംഗ്ലീഷ് (പുതിയ സ്കീം 2020
അഡ്മിഷൻ റെഗുലർ സെപ്റ്റംബർ 2024) പരീക്ഷകൾ ഒക്ടോബർ 29 മുതൽ
നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.


കണ്ണൂർ സർവകലാശാല

ടൈംടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിയും മൂന്നാം സെമസ്റ്റർ ബി എഡ് (നവംബർ 2024 ), മഞ്ചേശ്വരം, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (നവംബർ 2024 ) അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം സി എ (നവംബർ 2024 ), മൂന്ന്, ഏഴ്, ഒൻപത് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഒക്ടോബർ 2024 ) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു


രെജിസ്ട്രേഷൻ തീയതി പുനഃ ക്രമീകരിച്ചു

ഒന്നാം സെമസ്റ്റർ എഫ് വൈ യു ജി പി പരീക്ഷകൾക്ക് (നവംബർ 2024 ) രെജിസ്റ്റർ ചെയ്യുവാനുള്ള തീയതി പുനഃ ക്രമീകരിച്ചു . 18.10.2024 2008 25.10.2024 പിഴയില്ലാതെയും 28.10.2024 വരെ പിഴയോടു കൂടിയും രെജിസ്റ്റർ ചെയ്യാവുന്നതാണ്. പുതുക്കിയ പരീക്ഷാ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും


പരീക്ഷ തീയതി നീട്ടി

മൂന്ന്, ഏഴ് സെമസ്റ്റർ ബി എ എൽ എൽ ബി (നവംബർ 2024 ), മൂന്നാം സെമസ്റ്റർ ബിരുദം (നവംബർ 2024 ) എന്നീ പരീക്ഷകൾക്ക് പിഴയില്ലാതെ 17.10 .2024 വരെയും പിഴയോടു കൂടി 18 .10 .2024 വരെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

മൂന്നാം സെമസ്റ്റർ ബി എഡ് (നവംബർ 2024 ) പരീക്ഷകൾക്ക് പിഴയോടു കൂടി അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി 17 .10 .2024 വരെ ദീർഘിപ്പിച്ചു.


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *