യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 14 ഒക്ടോബർ 2024
ഒക്ടോബർ 14, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാല കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിൽ ആരംഭിക്കുന്ന ലൈബ്രറി സയൻസ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം), യോഗ ആന്റ് മെഡിറ്റേഷൻ (3 മാസം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ല, പി.എസ്.സി. അംഗീകാരമുള്ള കോഴ്സുകളാണ്. റെഗുലർ ബാച്ചുകളും ശനി, ഞായർ ബാച്ചുകളും പ്രത്യേകം നടത്തുന്നു. അപേക്ഷകൾ കോളേജ് ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ എസ്.എസ്.എൽ.സി., പ്ലസ് ടു സർട്ടിഫിക്കറ്റു കളുടെ പകർപ്പ് സഹിതം പ്രിൻസിപ്പാൾ, ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്, വടക്കേവിള 1.63., പള്ളിമുക്ക്, കൊല്ലം എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 0474 2727368, 9961937952 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
കണ്ണൂർ സർവകലാശാല
പരീക്ഷാ ഫലം
സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്സ് ഫോർ സ്പെഷ്യൽ പ്ലാനിംഗ് (റെഗുലർ), നവംബർ 2023 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 25.10.2024 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ എം പി ഇ എസ് ( സി ബി സി എസ് എസ്- റെഗുലർ/സപ്പ്ളിമെന്ററി), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 നവംബർ 1 മുതൽ 6 വരെയും പിഴയോട് കൂടെ നവംബർ 8 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
നവംബർ 6 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ FYUGP (റെഗുലർ) നവംബർ പരീക്ഷകൾക്ക് 16.10.2024 മുതൽ 23.10.2024 വരെ പിഴ ഇല്ലാതെയും 25.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ
ലഭ്യമാണ്.
ഹാൾടിക്കറ്റ്
ഒക്ടോബർ 15 നു ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ BBA, BBA(TTM), BBA(AE), BTTM, BSW, BA AFZAL-UL-ULAMA,BMMC (റഗുലർ/സപ്പ്ളിമെന്ററി/ഇപ്രൂവ്മെന്റ്)നവംബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Follow our WhatsApp Channel for instant updates: Join Here