യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 10 ഒക്ടോബർ 2024
ഒക്ടോബർ 10, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
സീറ്റൊഴിവ്
കേരളസർവകലാശാല അറബി പഠന വകുപ്പ് നടത്തുന്ന പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ അറബിക് ട്രാൻസിലേഷൻ പ്രോഗ്രാമിലേക്ക് (2024 2025) എസ്.സി./എസ്.ടി. കാറ്റഗറിയിൽ സീറ്റൊഴിവുണ്ട്.
(SC – 02, ST – 01), യോഗ്യത : അറബി ഭാഷയിൽ ബിരുദം/തത്തുല്യം. താൽപ്പര്യമുള്ളവർ അസ്സൽ രേഖകളുമായി 2024 ഒക്ടോബർ 15 ന് രാവിലെ 11 മണിക്ക് കാര്യവട്ടം ക്യാമ്പസ്സിലെ കേരളസർവകലാശാല അറബിക് പഠന വകുപ്പിൽ ഹാജരാവുക. വിശദവിവരങ്ങൾക്ക് 9747318105 എന്ന നമ്പരിൽ ബന്ധപ്പെടുക.
പ്രാക്ടിക്കൽ/വവാസി പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ഒക്ടോബർ 14 ന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവാസി പരീക്ഷ ഒക്ടോബർ 21 ലേക്ക് പുനഃക്രമീകരി ച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന തീയതി മാറ്റി
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷയുടെ 2024 ഒക്ടോബർ 11 ന് നടത്താനിരുന്ന ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മപരിശോധന പൊതുഅവധി കാരണം 2024 ഒക്ടോബർ 14 ലേക്ക് മാറ്റിയിരിക്കുന്നു.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ഒക്ടോബർ 14 മുതൽ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ EJ II സെക്ഷനിൽ ഹാജരാകേണ്ടതാണ്.
എം.ജി സർവകലാശാല
പരീക്ഷയ്ക്ക് അപേക്ഷിക്കാം
എഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി പുതിയ സ്കീം) പരീക്ഷകൾ നവംബർ അഞ്ചു മുതൽ നടക്കും. ഒക്ടോബർ 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ഫൈനോടുകൂടി ഒക്ടോബർ 22 വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 23 വരെയും അപേക്ഷ സ്വീകരിക്കും.
അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി പുതിയ സ്കീം) പരീക്ഷകൾ നവംബർ നാലു മുതൽ നടക്കും.
ഒക്ടോബർ 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബർ 19 വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 21 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷൻ (സിബിസിഎസ് 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഒക്ടോബർ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ഫൈനോടുകൂടി ഒക്ടോബർ വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 30 വരെയും അപേക്ഷ സ്വീകരിക്കും.
അഡീഷണൽ ലാംഗ്വേജ് പരീക്ഷ
മൂന്ന്, നാല് സെമസ്റ്റർ ബിഎ, ബികോം പ്രോഗ്രാമുകളുടെ(സിബിസിഎസ്എസ് 2012 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയിൽ അഡിഷണൽ ലാംഗ്വേജ് വിഷയങ്ങൾ ഉൾപ്പെടുത്തി.
മൂന്നാം സെമസ്റ്ററിന്റെ ട്രാൻസ് ലേഷൻ ആന്റ് കമ്യൂണിക്കേഷൻ പരീക്ഷ ഒക്ടോബർ 25നും നാലാം സെമസ്റ്ററിന്റെ കൾച്ചർ ആന്റ് സിവിലൈസേഷൻ പരീക്ഷ നവംബർ 11നും നടക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി കമ്പ്യൂട്ടർ സയൻസ്(2018 അഡ് മിഷൻ സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ജനുവ രി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് 2015, 2016 അഡ്മിഷൻ വിദ്യാർഥികൾ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിലും 2017, 2018 അഡ്മിഷൻ വിദ്യാർഥികൾ ഓൺലൈനിലും ഒക്ടോബർ 24വരെ അപേക്ഷ നൽകണം.
കണ്ണൂർ സർവകലാശാല
പ്രൈവറ്റ് രജിസ്ട്രേഷൻ 2024 – 25: സ്പോട്ട് അഡ്മിഷൻ 16 വരെ
2024 – 25 പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും അപേക്ഷിക്കേണ്ടവർക്ക്, താവക്കര ക്യാംപസിലെ അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഓഫിസിൽ പ്രവൃത്തി ദിനങ്ങളിൽ 16.10.2024 വൈകിട്ട് മൂന്നു മണി വരെ നേരിട്ട് ഹാജരായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
Follow our WhatsApp Channel for instant updates: Join Here