യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 9 ഒക്ടോബർ 2024
ഒക്ടോബർ 9, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്.എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി ഒക്ടോബർ 10 മുതൽ 18 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ EJV സെക്ഷനിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജൂൺ മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ B.P.Ed. (നാലു വർഷ ഇന്നൊവേറ്റീവ് കോഴ്സ് – 2022 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പി.ജി.ഡിപ്ലോമ ഇൻ യോഗ തെറാപ്പി
കേരള സർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി.ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : കേരള സർവകലാശാല അംഗീകരിച്ച ബിരുദം; കോഴ്സ് കാലാവധി : ഒരു വർഷം; ക്ലാസുകൾ : രാവിലെ 7 മുതൽ 9 വരെ; കോഴ്സ് ഫീസ് : 19500 രൂപ; അപേക്ഷ ഫീസ് : 100 രൂപ; അവസാന തീയതി : 21.10.2024; ഉയർന്ന പ്രായ പരിധി ഇല്ല; SBIയിൽ A/c. No. 57002299878 ൽ Rs. 100 രൂപ അടച്ച് രസീതും മാർക്കുലിസ്റ്റുകളുടേയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പും സഹിതം P.M.G. JN., Students Centre Campus se CACEE ഓഫീസിൽ ബന്ധപെടുക.
കേരള യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ (www.keralauniversity.ac.in) നിന്നും Home page-> Academic-> Centres-> Centre for Adult Continuing Education and Extension-> page 8 നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാവുന്നതാണ്. Phone No. 0471-2302523.
കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (റെഗുലർ/സപ്ലിമെന്ററി) മെയ് 2024 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃമൂല്യനിർണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും, ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 21/10/2024, വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ), ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 2024 ഒക്ടോബർ 10,14,15 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Follow our WhatsApp Channel for instant updates: Join Here