June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 7 ഒക്ടോബർ 2024

  • October 7, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 7 ഒക്ടോബർ 2024

ഒക്ടോബർ 7, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2024 ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എഡ്. (2019 സ്കീം – റെഗുലർ/സപ്ലിമെന്ററി), (2015 സ്കീം – മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ ബി.കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ [138 2(b)] പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 15 മുതൽ 18 വരെ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2023 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം – സപ്ലിമെന്ററി) കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് (415), ഇൻഫർമേഷൻ ടെക്നോളജി (116) എന്നീ ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 10 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടത്തുന്നു.

പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു

കേരളസർവകലാശാല വിവിധ കോളേജുകളിൽ 2024 ഒക്ടോബർ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 2024 ഒക്ടോബർ 14 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.


പരീക്ഷാഫീസ്

കേരളസർവകലാശാല 2024 നവംബറിൽ നടത്തുന്ന നാലാം സെമസ്റ്റർ എം.എഡ്. (2022 സ്കീം – റെഗുലർ – 2022 അഡ്മിഷൻ, 2018 സ്കീം – സപ്ലിമെന്ററി – 2019 – 2021 അഡ്മിഷൻ) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 2024 ഒക്ടോബർ 14 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 17 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in)


അപേക്ഷ ക്ഷണിച്ചു

കേരളസർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ ജിയോ സ്പേഷ്യൽ ഇൻഫർമേഷൻ സയൻസ് & ടെക്നോളജിയിൽ പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് & ടെക്നോളജി പ്രോഗ്രാമിലേക്ക് (2024-25) അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

Geology (or any branch of Earth science)/ Geography/ Environmental Science/Physics/Computer Science/Zoology/Botany/any branch of Life Sciences/ Climate Science/Climate Change/Climate Change and Disaster Management/ MCA/Environment Science & Disaster Management/ Disaster Management ഇവയിലേതിലെങ്കിലും പി.ജി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 25.

ഫോൺ: 0471-2308214/9447103510. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.keralauniversity.ac.in സന്ദർശിക്കുക.


സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2024 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ഒക്ടോബർ 09 മുതൽ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. VII (ഏഴ്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.

Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *