November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 5 ഒക്ടോബർ 2024

  • October 5, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 5 ഒക്ടോബർ 2024
Share Now:

ഒക്ടോബർ 5, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

എം.ബി.എ. സീറ്റൊഴിവ്

തൃശ്ശൂർ പേരാമംഗലം കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസിൽ എം.ബി.എ. ജനറൽ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ഒക്ടോബർ ഏഴിന് വൈകീട്ട് മൂന്ന് മണി വരെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകാം.

കൂടുതൽ വിവരങ്ങൾക്ക് 7012812984, 8848370850. കോഴിക്കോട് വടകര കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസിൽ 2024 – 25 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിൽ ജനറൽ സംവരണ വിഭാഗങ്ങ ളിൽ സീറ്റൊഴിവുണ്ട്. ഡിഗ്രി തലത്തിൽ 50 % മാർക്കുള്ളവർക്ക് (എസ്.സി. എസ്.ടി. വിഭാഗക്കാർക്ക് ഡിഗ്രി പാസ്, മറ്റു പിന്നോക്ക വിഭാഗക്കാർക്ക് 5 ശതമാനം മാർക്ക് ഇളവ് അപേക്ഷിക്കാം.

പ്രവേശന വിഭാഗം വെബ്സൈറ്റ് വഴി ഒക്ടോബർ ഒൻപതിന് വൈകിട്ട് മൂന്ന് മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, സംവരണ വിഭാഗങ്ങൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റു കൾ എന്നിവ സഹിതം ഒക്ടോബർ 14-ന് രാവിലെ 10.30 മണിക്ക് സെന്ററിൽ ഹാജരാക ണം. ഫോൺ : 6282478437, 9497835992. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.


പി.ജി. ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ അപേക്ഷാ തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിൽ കോഴ്സ് പൂർത്തിയാക്കി എല്ലാ നോർമൽ സപ്ലിമെന്ററി അവസങ്ങളും നഷ്ടമായ മൂന്നാം സെമസ്റ്റർ ( CBCSS – PG – 2020 പ്രവേശനം ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. വിദ്യാർഥികൾക്കുള്ള സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും വിദൂര വിഭാഗത്തിൽ കോഴ്സ് പൂർത്തിയാക്കി എല്ലാ നോർമൽ സപ്ലിമെന്ററി അവസങ്ങളും നഷ്ടമായ മൂന്നാം സെമസ്റ്റർ ( CBCSS – SDE – 2019 പ്രവേശനം ) എം.എ., എം.എസ് സി., എം.കോം. വിദ്യാർഥികൾക്കുള്ള സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും ഓൺലൈനായി അപേക്ഷ സമർപ്പി ക്കുന്നതിനുള്ള തീയതി ഒക്ടോബർ 25 വരെ നീട്ടി. പരീക്ഷ നവംബർ 25-ന് തുടങ്ങും.

പരീക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ( CCSS – PG – 2021 പ്രവേശനം മുതൽ ) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.സി.ജെ., എം.ടി.എ., മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് ( നാനോ സയൻസ് ), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പുനർമൂല്യനിർണയ ഫലം

നാലാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. സൈക്കോളജി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.


കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല കാര്യവട്ടം സി.എസ്.എസ്. 2024 ജൂലൈയിൽ നടത്തിയ എം.ടെക്. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡിജിറ്റൽ ഇമേജ് കമ്പ്യൂട്ടിംഗ് (2022- 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാല 2023 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സ് (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. (832) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 08 മുതൽ 17 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.


പരീക്ഷവിജ്ഞാപനം

കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ (സപ്ലിമെന്ററി-2020-2021 അഡ്മിഷൻ) നവംബർ 2024 ഡിഗ്രി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പിഴകൂടാതെ 2024 ഒക്ടോബർ 09 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 14 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 16 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം.


ടൈംടേബിൾ

കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം. അക്കൗണ്ട്സ് ആന്റ് ഡാറ്റാ സയൻസ്, ബി.എസ്സി മാത്തമാറ്റിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


എസ്.സി./എസ്.ടി ഗവേഷക വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ ഫിനാൻഷ്യൽ അസ്സിസ്റ്റൻസ്

എസ്.സി/എസ്.ടി (ഫുൾടൈം) ഗവേഷക വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ ഫിനാൻഷ്യൽ അസ്സിസ്റ്റൻസിന് (2024 2025) യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഒക്ടോബർ 30. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും www.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

എം.ജി സർവകലാശാല

പരീക്ഷഅപേക്ഷ

രണ്ടാം സെമസ്റ്റർ ഐഎംസിഎ (2023 അഡ്മിഷൻ റഗുലർ, 2017 മുതൽ 2022 വ രെ അഡ്മിഷനുകൾ സപ്ലിമെന്ററി) രണ്ടാം സെമസ്റ്റർ ഡിഡിഎംസിഎ(2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് പരീക്ഷയ്ക്ക് ഒക്ടോബർ 14 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഫൈനോടുകൂടി ഒക്ടോബർ പതിനാറു വരെയും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 18 വരെയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റർ തിവൽസര യൂണിൻറി എൽ.എൽ.ബി (2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, എൽ.എൽ.ബി തിവൽസര 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്-അഫിലിയേഡ് കോളേജുകൾ പരീക്ഷകൾക്ക് ഒക്ടോബർ ഒൻപതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബർ 14 വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 16 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസി, എംഎച്ച്എം, എംഎംഎച്ച്, എംസിഎ, ആന്റ് എംജിജിഎം (സിഎസ്എസ് 2015 മുതൽ 2018 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഒക്ടോബർ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബർ 28 വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 30 വരെയും അപേക്ഷ സ്വീകരിക്കും.


പരീക്ഷ മാറ്റി

ഒക്ടോബർ 22ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ് എൽ.എൽ.ബി(2021 അഡ്മിഷൻ റഗുലർ,2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷ നവംബർ അഞ്ചിലേക്ക് മായി.


കണ്ണൂർ സർവകലാശാല

ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി

കണ്ണൂർ സർവകലാശാല പഠനവകുപ്പുകൾ/സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ 2024-25 അദ്ധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 10.10.2024 വരെ നീട്ടിയിരിക്കുന്നു.

പ്രവേശനം ആഗ്രഹിക്കുന്നവർ പ്രസ്തുത സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.


പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റർ ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ), ഏപ്രിൽ പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 10,14,15 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *