November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 3 ഒക്ടോബർ 2024

  • October 3, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 3 ഒക്ടോബർ 2024
Share Now:

ഒക്ടോബർ 3, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

സമ്പർക്ക ക്ലാസ് മാറ്റി

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭാസ വിഭാഗം പഠന കേന്ദ്രങ്ങളായ എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി, സെന്റ് തോമസ് കോളേജ് തൃശ്ശൂർ, ഗവ. കോളേജ് മടപ്പള്ളി എന്നിവിടങ്ങളിൽ ഒക്ടോബർ അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന 2023 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ സമ്പർക്ക ക്ലാസ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. മറ്റു കേന്ദ്രങ്ങളിലെ ക്ലാസുകൾക്ക് മാറ്റമില്ല.


പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ അഞ്ചാം സെമസ്റ്റർ എല്ലാ ബിരുദ പ്രോഗ്രാമുകളുടെയും ഓപ്പൺ കോഴ്സുകളുടെ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും. ബി.കോം., ബി.ബി.എ., ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്സ്, ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വൊക്കേഷ ണൽ സ്ട്രീം, ബി.എച്.എം, ബി.ടി.എച്.എം, ബി.ടി.എ, ബി.എസ്.ടബ്ബ്ലിയു, ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.സി.എ., ബി.എ. വിഷ്വൽ കമ്മ്യൂ ണിക്കേഷൻ, ബാച്ചിലർ ഓഫ് ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. ഗ്രാഫിക് ഡിസൈൻ ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. മൾട്ടിമീഡിയ എന്നീ പ്രോഗ്രാമുകളുടെ നവംബർ 2024, റഗുലർ / സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകളുടെവിശദമായ സമയക്രമം വെബ്സൈറ്റിൽ.

സി.ഡി.ഒ.ഇ. | പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ഓപ്പൺ കോഴ്സുകൾ, ബി. കോം., ബി.ബി.എ., ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ – ഉൽ – ഉലമ നവംബർ 2024, ബി. എ മൾട്ടീമീഡിയ ( 2020, 2021, 2022 പ്രവേശനം) നവംബർ 2023, (2019 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും.

ബി.ആർക്. മൂന്നാം സെമസ്റ്റർ ( 2017 മുതൽ 2023 വരെ പ്രവേശനം ), ഏഴാം സെമസ്റ്റർ (2017 മുതൽ 2021 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റർ ( 2017 മുതൽ 2022 വരെ പ്രവേശനം ), ഒൻപതാം സെമസ്റ്റർ ( 2017 മുതൽ 2020 വരെ പ്രവേശനം ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം നവംബർ ഒന്ന്, അഞ്ച്, 18, 19 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CBCSS UG 2019 പ്രവേശനം മുതൽ & CUCBCSS UG 2018 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.


സൂക്ഷ്മപരിശോധനാഫലം

രണ്ടാം സെമസ്റ്റർ എം.സി.എ. ഏപ്രിൽ 2024, നാലാം സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ജൂലൈ 2024, വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.


കേരള സർവകലാശാല

ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2024

ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് കോളേജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 4 നും, സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് കോളേജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 5 നും നടത്തുന്നു.

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ഗവൺമെന്റ്/ എയ്ഡഡ് കോളേജുകളിൽ 2024 ഒക്ടോബർ 4 നും സ്വാശ്രയ/യു.ഐ.റ്റി.ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഒക്ടോബർ 5 നു മാണ് കോളേജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്.

കോളേജ് ലെവൽ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അതാത് കോളേജുകളിൽ മേൽപ്പറഞ്ഞ തീയതികളിൽ രാവിലെ 12 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ അഡ്മിഷൻ ഉള്ള (മാനേജ്മെന്റ് സീറ്റ് ഉൾപ്പടെ) വിദ്യാർത്ഥികളെ പ്രസ്തുത സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്നതല്ല. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (including TC, Consolidated Marklist, Eligibility certificate (for other Universities etc) ഉണ്ടായിരിക്കണം.

ഒന്നിൽ കൂടുതൽ കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗ പ്പെടുത്താം. രക്ഷകർത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കിൽ അപേക്ഷയുടെ പ്രിന്റ് ഔട്ട്, വിദ്യാർത്ഥി ഒപ്പിട്ട authorization letter എന്നിവയും കൂടി ഹാജരാക്കണം. ഇതുവരെ അഡ്മിഷൻ ഫീ അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസിനത്തിൽ (എസി/എസ്.സി/OEC വിഭാഗങ്ങൾക്ക് 200/- രൂപ, ജനറൽ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1030/-) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല.

മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പ്രസ്തുത പേയ്മെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതേണ്ടതാണ്. കോളേജുകളിലെ നിലവിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം സർവകലാശാല വെബ്സൈറ്റിൽ https://admissions.keralauniversity.ac.in പ്രസിദ്ധീകരിക്കുന്നതാണ്.


പരീക്ഷാഫലം

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. മാത്തമാറ്റിക്സ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്ക് SLCM (2021 & 2022 അഡ്മിഷൻ) വിദ്യാർത്ഥികൾ www.slem.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർത്ഥികൾ exams.slem.keralauniversity.ac.in മുഖേനയും 2024 ഒക്ടോബർ 10 വരെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഡെസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഒക്ടോബർ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ടൈംടേബിൾ

കേരളസർവകലാശാല 2024 ഒക്ടോബർ 14 ന് നടത്തുന്ന എട്ടാം സെമസ്റ്റർ ബി.എഫ്.എ. (എച്ച്.ഐ.) ആർട്ട് ഹിസ്റ്ററി/ഏതെറ്റിക്സ് VII (2008 സ്കീം – മേഴ്സി ചാൻസ് – 2013 അഡ്മിഷന് മുൻപ്) സെപ്റ്റംബർ 2024 ഡിഗ്രി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഒക്ടോബർ 28 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം. (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2019, 2018 & 2017 അഡ്മിഷൻ) ഒക്ടോബർ 2024 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പ്രോജക്ട്/ഡിസർട്ടേഷൻ/വൈവ-വാസി/കോംപ്രിഹെൻസീവ് വൈവ-വോസി/ലാബ് എന്നീ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.


പ്രാക്ടിക്കൽ/വൈവവാസി

കേരളസർവകലാശാലയുടെ ആറ്, നാല് സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് – ഹിയറിംഗ് ഇംപയേർഡ് (161) സെപ്റ്റംബർ 2024 ഡിഗി പരീക്ഷയുടെ പ്രാക്ടിക്കൽ യഥാക്രമം 2024 ഒക്ടോബർ 08, 14 തീയതി മുതൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഒക്ടോബറിൽ നടത്തുന്ന എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ, വാസി പരീക്ഷ 2024 ഒക്ടോബർ 14 ന് അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


കണ്ണൂർ സർവകലാശാല

എം. എ. (പ്രൈവറ്റ് രജിസ്ട്രേഷൻ) പ്രോജക്റ്റ് സമർപ്പണം

നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ ഇക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി/ അറബിക് ഏപ്രിൽ 2024 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്റ്റ് റിപ്പോർട്ട് 04.11.2024 ന് വൈകുന്നേരം 4 മണിക്കകം സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം. പ്രൊജക്റ്റ് തയാറാക്കി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ, സർവകലാശാല വെബ്സൈറ്റിൽ നൽകിയിട്ടുള്ള, അതാത് വിഷയങ്ങളുടെ സിലബസിലും പ്രൈവറ്റ് രജിസ്ട്രേഷൻ പി. ജി. പ്രോഗ്രാമുകളുടെ റെഗുലേഷൻസിലും ലഭ്യമാണ്.


പരീക്ഷാഫലം

സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ / എം എസ് സി / എം സി എ / എം എൽ ഐ എസ് സി / എൽ എൽ എം / എം ബി എ / എം പി ഇ എസ് ഡിഗ്രി ( സി ബി സി എസ് എസ് ), റഗുലർ/സപ്പ്ളിമെന്ററി, മെയ് 2024 പരീക്ഷകളുടെ ഫലം ഇംഗ്ലിഷ് ഒഴികെ) സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ന് വൈകുന്നേരം 5 മണിവരെ ഓഫ്ലൈനായി അപേക്ഷിക്കാം.


പുനർമൂല്യനിർണ്ണയഫലം

കണ്ണൂർ സർവ്വകലാശാല ഏപ്രിൽ 2024 സെഷനിൽ നടത്തിയ നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെയും (ഓണേഴ്സ്ഉൾപ്പെടെ),മൂന്നും,അഞ്ചും സെമസ്റ്റർ ബി.എസ്.സി/ബി.സി.എ/ബി.കോം മേഴ്സി ചാൻസ് (നവംബർ 2023,ഒന്നാം സെമസ്റ്റർ ബി.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്ങ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്ങ്, ബി.കോംലോജിസ്റ്റിക്സ് (നവംബർ 2023) ഒന്നാം സെമസ്റ്റർ ബി.എസ്.സി ഓണേഴ്സ് ഡിഗ്രി (നവംബർ 2023) പരീക്ഷകളുടെയും പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണ്ണഫലം പുനർമൂല്യനിർണയം പൂർ ത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.


പരീക്ഷാ വിജ്ഞാപനം

06.11.2024 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾക്ക് 16.10.2024 മുതൽ 19.10.2024 വരെ പിഴയില്ലാതെയും 21.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

06.11.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി ) നവംബർ 2024 പരീക്ഷകൾക്ക് 21.10.2024 മുതൽ 23.10.2024 വരെ പിഴയില്ലാതെയും 24.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

05.11.2024 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾക്ക് 05.10.2024 മുതൽ 14.10.2024 വരെ പിഴയില്ലാതെയും 16.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.


Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *