യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 25 സെപ്റ്റംബർ 2024
സെപ്റ്റംബർ 25, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
എം.എഡ്. പ്രവേശനം 2024: ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യയന വർഷത്തെ എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഒക്ടോബർ ഒന്നിന് വൈകിട്ട് അഞ്ചു മണി വരേയ്ക്ക് നീട്ടി. ഫോൺ : 0494 2407016, 2407017, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.
പരീക്ഷ റദ്ദാക്കി
അഫിലിയേറ്റഡ് കോളേജുകളിൽ ആഗസ്റ്റ് 13-ന് നടന്ന എട്ടാം സെമസ്റ്റർ (CBCSS – 2020 പ്രവേശനം) ഇന്റഗ്രേറ്റഡ് എം. എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി BOT8IB27 – Angiosperm Morphology, Taxonomy, Forest Botany & Plant Resources Part II പേപ്പർ ഏപ്രിൽ 2024 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃ പരീക്ഷ ഒക്ടോബർ ഏഴിന് നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷ അപേക്ഷ
സി.ഡി.ഒ.ഇ. | പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ (CBCSS – UG – 2019 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി., ബി.കോം, ബി.ബി.എ. നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ ഏഴ് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് 25 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( CUCSS – 2020 പ്രവേശനം മുതൽ ഫുൾ ടൈം ആന്റ് പാർട്ട് ടൈം – എം.ബി.എ. ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 18 വരെയും 190/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ നാല് മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസിങ് ടെക്നോളജി ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 25 – ന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
രണ്ടാം സെമസ്റ്റർ ( 2019 പ്രവേശനം മുതൽ ) എം.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ നാലിനും രണ്ടാം വർഷ ( 2016 പ്രവേശനം മുതൽ ) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. ( CCSS ) സെപ്റ്റംബർ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാല് വരെ അപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനം 2024: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
2024 – 2025 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമയിലെ ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനത്തിന് (CUCAT) Plustwo/തത്തുല്ല്യ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയം സെപ്റ്റംബർ 30-ന് വൈകിട്ട് അഞ്ചു മണി വരേയ്ക്ക് നീട്ടി.
അപേക്ഷ ഫീസ് : ജനറൽ വിഭാഗത്തിന് 610/- രൂപ, എസ്.സി. / എസ്.ടി. വിഭാഗത്തിന് 270/- രൂപ. ഫോൺ : 0494 2407016, 2407017, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.
എം.പി.എഡ്. പ്രവേശനം
2024 2025 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, ഗവൺമെന്റ് കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട് എന്നിവിടങ്ങളിലെ എം.പി.എഡ്. പ്രോഗ്രാമിലേക്കുള്ള പ്രവേശനം ( CUCAT – 2024 ) സെപ്റ്റംബർ 30 – ന് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ വെച്ച് നടക്കും. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 10 മണിക്ക് മുൻപായി തന്നെ അസൽ ഡിഗ്രി സർട്ടിഫിക്കറ്റ്, സംവരണ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് (കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയിട്ടുള്ളവർ), ഫീസ് 15,000/- രൂപ എന്നിവ സഹിതം രക്ഷിതാക്കളോടൊപ്പം ഹാജരാകേണ്ടതാണ്. പ്രവേശന സമയത്ത് ഹാജരാകാത്തവർക്ക് പിന്നീട് അവസരം ഉണ്ടായിരിക്കുന്നതല്ല. പ്രവേശനം നേടുന്നവർ മുഴുവൻ ഫീസും അടയ്ക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ബി.ടെക്. സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളേജിൽ ഈ അധ്യയന വർഷത്തെ അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള വിവിധ ബി.ടെക്. ബ്രാഞ്ചുകളിലേക്കും (കമ്പ്യൂട്ടർ സയൻസ് ഒഴികെ) രണ്ടാം വർഷ ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 26 മുതൽ കോളേജിൽ വെച്ച് നടക്കും. ഫോൺ : 9567172591.
വിദൂര വിഭാഗം പി.ജി. പഠനക്കുറിപ്പ് വിതരണം
വിദൂര വിദ്യാഭാസ വിഭാഗത്തിന് കീഴിൽ 2023 അധ്യയന വർഷം പ്രവേശനം നേടിയ പി.ജി. വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ പഠനക്കുറിപ്പുകൾ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ നിന്ന്, ക്ലാസ് നടക്കുന്ന ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഒരു മണി വരെ വിതരണം ചെയ്യും.
വിദ്യാർഥികൾ വിദൂര വിഭാഗത്തിൽ നിന്ന് അനുവദിച്ച ഐ.ഡി. കാർഡ് സഹിതം അതത് കേന്ദ്രങ്ങളിൽ നിന്ന് പഠനക്കുറിപ്പുകൾ കൈപ്പറ്റേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ .
പരീക്ഷാ അപേക്ഷ
ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ ഏഴ് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകൾ / സി.ഡി.ഒ.ഇ. / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ (CBCSS UG 2019 പ്രവേശനം മുതൽ) ബി.എ., ബി.കോം., ബി.ബി.എ., ബി.എസ് സി., മറ്റ് അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CUCBCSS & CBCSS UG) mil.g., mil.gn nl., ബി.എ. അഫ്സൽ – ഉൽ – ഉലമ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ്. (2019 സ്കീം – റെഗുലർ, സപ്ലിമെന്ററി) (2015 സ്കീം – മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഒക്ടോബർ 05 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ ബി.എസ്സി./ബി.കോം. (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2020 – 2022 അഡ്മിഷൻ, മേഴ്സി ചാൻസ് 2013-2016 & 2018 അഡ്മിഷൻ) നവംബർ 2024 പരീക്ഷകൾക്ക് പിഴകൂടാതെ 2024 സെപ്റ്റംബർ 30 വരെയും 150/- രൂപ പിഴയോടെ ഒക്ടോബർ 03 വരെയും 400/- രൂപ പിഴയോടെ ഒക്ടോബർ 05 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിയിരിക്കുന്നു.
2024-25 അക്കാദമിക് വർഷത്തിലെ ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ബി.കോം. അഡീഷണൽ ഇലക്ടീവ് ട്രാവൽ ആന്റ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 15 വരെ നീട്ടിയിരിക്കുന്നു.
ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ബി.കോം. അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനൊപ്പം 2625/- രൂപ പിഴയോടുകൂടിയും ബി.ബി.എ. കോഴ്സിന് നിശ്ചിത ഫീസിനൊപ്പം 3150/- രൂപ പിഴയോടുകൂടിയും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷയും അനുബന്ധരേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാലയിൽ സമർപ്പി ക്കേണ്ടതാണ്. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.de.keralauniversity.ac.in, www.keralauniversity.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
എം.ജി സർവകലാശാല
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ ത്രിവത്സര യൂണിൻറി എൽഎൽബി (2021 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷ കൾ ഒക്ടോബർ 22 മുതൽ നടക്കും. ഒക്ടോബർ എഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടു കൂടി ഒക്ടോബർ ഒൻപതു വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 11 വരെയും അപേക്ഷ സ്വീകരിക്കും.
ത്രിവത്സര യൂണിനുറി എൽ എൽ ബി ആറാം സെമസ്റ്റർ (2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ ആവസാന മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഒക്ടോബർ എഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടു കൂടി ഒക്ടോബർ ഒൻത് വരെയും സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ 11 വരെയും അപേക്ഷ സ്വീകരിക്കും.
ആറാം സെമസ്റ്റർ ത്രിവത്സര യൂണിനുറി എൽ എൽ ബി (2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ ആവസാന മെഴ്സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ 25 മുതൽ നടക്കും. ഒക്ടോബർ എഴ് വരെ ഫീസ് അടച്ച് അപേ ക്ഷിക്കാം. ഫൈനോടു കൂടി ഒക്ടോബർ ഒമ്പത് വരെയും സൂപ്പർ ഫൈനോ ടുകൂടി ഒക്ടോബർ 11 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംഎ പിജിസിഎസ്എസ് (2018 അഡ്മിഷൻ സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ജനുവരി 2024), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ ഒൻപതു വരെ സമർപ്പിക്കാം.
രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് പിജിസിഎസ്എസ് (മെസീരിയൽ സയൻസ് 2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ഓഗസ്റ്റ് 2023), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ ഒമ്പത് വരെ വരെ സമർപ്പിക്കാം.
നാലാം സെമസ്റ്റർ സിബിസിഎസ് ബിഎ (മോഡൽ 1,2,3,), ബിഎസ്സി 2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ പത്ത് വരെ ഓൺലൈനിൽ വിശദ വിവരങ്ങൾ സമർപ്പിക്കാം. studentportal.mgu.ac.in എന്ന ലിങ്കിൽ.
സ്പോട്ട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ യോഗ ആന്റ് നാച്ചു റോപതിയിൽ എംഎസ്സി യോഗ ആന്റ് ജെറിയാട്രിക് കൗൺസലിംഗിൽ എതാനും സീനുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ cyn.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഒക്ടോബർ പത്തിന് മുമ്പായി ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ 9539427114, 9447569925.
പ്രാക്ടിക്കൽ
ഒന്നാം വർഷ എംഎസ്സി മെഡിക്കൽ അനാട്ടമി (2023 അഡ്മിഷൻ റെഗു ലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മി ഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ് ജൂലൈ 2024 ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ ഏഴു മുതൽ നടക്കും. വിശദ
വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ സിബിസിഎസ് കോംപ്ലിമെന്ററി, വൊക്കേഷണൽ കോഴ്സുകൾ (ബോർഡ് ഓഫ് സ്റ്റഡീസ് ഓഫ് കമ്പ്യൂട്ടർ സയൻസ് പുതിയ സിം 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മെയ് 2024) പരീക്ഷ യുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 27 മുതൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
പരീക്ഷാ ടൈംടേബിൾ
യഥാക്രം 15.10.2024, 16.10.2024 തിയതികളിൽ ആരംഭിക്കുന്ന 9, 5 സെമസ്റ്റർ ബി.എ എൽ.എൽ. ബി (റഗുലർ/ സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ വിജ്ഞാപനം
05.11.2024 ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (റഗുലർ/സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) നവംബർ 2024 പരീക്ഷകൾക്ക് 5.10.2024 മുതൽ 09.10.2024 വരെ പിഴയില്ലാതെയും 11.10.2024 വരെ പിഴയോടു കൂടിയുംഅപേക്ഷിക്കാം.
25.11.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2024 പരീക്ഷകൾക്ക് 15.10.2024 മുതൽ 17.10.2024 വരെ പിഴയില്ലാതെയും 18.10.2024 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം.
25.11.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്) നവംബർ 2024 പരീക്ഷകൾക്ക് 8.10.2024 മുതൽ 11.10.2024 വരെ പിഴയില്ലാതെയും 15.10.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ പി ജി പ്രൈവറ്റ് രജിസ്ട്രേഷൻ (അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി റഗുലർ/സപ്ലിമെൻററി /ഇംപ്രൂവ്മെൻറ്), ഏപ്രിൽ 2023 പരീക്ഷഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 8.10.2024 തീയതി വരെ സ്വീകരിക്കുന്നതാണ്.
Follow our WhatsApp Channel for instant updates: Join Here