യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 24 സെപ്റ്റംബർ 2024
സെപ്റ്റംബർ 24, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ. തമിഴ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് 2024 സെപ്റ്റംബർ 30 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
പ്രാക്ടിക്കൽ/വോസി
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി – 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 -2016 & 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 2024 സെപ്റ്റംബർ 30 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ് സൈറ്റിൽ.
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എം.റ്റി.റ്റി.എം. വൈവവാസി (റെഗുലർ) പരീക്ഷ 2024 ഒക്ടോബർ 03 ന് ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല ചേർത്തല എസ്.എൻ.കോളേജിൽ വച്ച് 2024 സെപ്റ്റംബർ 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 27 ലേക്ക് മാറ്റി.
കൊല്ലം എസ്.എൻ. കോളേജ് ഫോർ വിമനിൽ വച്ച് 2024 സെപ്റ്റംബർ 25 (After Noon session) ന് നടത്താൻ നിശ്ചയിച്ചിരുന്ന ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 27 ന് (After Noon) സെഷനിലേക്കും മാറ്റിവച്ചിരിക്കുന്നു.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. കമ്പ്യൂട്ടർ സയൻസിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 2024 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 04 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ./ബി.എസ്സി./ ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ./ബി.എം.എസ്./ബി.എസ്.ഡബ്ല്യു./ബി.വോക്. സി.ബി.സി.എസ്.എസ്. (സി.ആർ.) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2020-2022 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013-2016 & 2018 അഡ്മിഷൻ) നവംബർ 2024 പരീക്ഷകൾക്ക് പിഴകൂടാതെ 2024 സെപ്റ്റംബർ 30 വരെയും 150/- രൂപ പിഴയോടെ ഒക്ടോബർ 03 വരെയും 400/- രൂപ പിഴയോടെ ഒക്ടോബർ 05 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പരീക്ഷ
അഞ്ചാം സെമസ്റ്റർ ഐഎംസിഎ (2021 അഡ്മിഷൻ റെഗുലർ, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), ഡിഡിഎംസിഎ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾ സെപ്റ്റംബർ 30 മുതൽ നടക്കും.
അദാലത്ത് സ്പെഷ്യൽ മെഴ്സി ചാൻസ് 2018 മോഡൽ രണ്ട് ബിഎ, ബിഎസ്സി, ബികോം (1998 മുതൽ 2008 വരെ അഡ്മിഷനുകൾ സ്പെഷ്യൽ മെഴ്സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ നാല് മുതൽ നടക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ഐഎംസിഎ (2022 അഡ്മിഷൻ റെഗുലർ, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകൾ മെഴ്സി ചാൻസ് ജനുവരി 2024), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ 23 വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സമർപ്പിക്കാം.
അദാലത്ത് സ്പെഷ്യൽ മെഴ്സി ചാൻസ് 2018 എംഎ മലയാളം (2001 മുതൽ 2003 വരെ അഡ്മിഷനുകൾ റെഗുലർ 2002, 2003 അഡ്മിഷനുകൾ വനു് ഡിസം 2023) പരിക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ നാലു വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സമർപ്പിക്കണം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
എട്ടാം സെമസ്റ്റർ ഇന്റഗ്രേഡ് എംഎസ്സി, എംഎ (ഇന്റഗ്രേഡ് എംഎസ്സി ബേസിക്ക് സയൻസ് കെമിസ്ട്രി, സ്റ്റാനിസ്റ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്, ഇന്റഗ്രേഡ് എംഎ ഇംഗ്ലീഷ് 2020 അഡ്മിഷൻ റെഗുലർ പരീക്ഷകൾക്ക് സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. ഫൈനോടു കൂടി സെപ്റ്റംബർ 30നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ ഒന്നിനും അപേക്ഷ സ്വീകരിക്കും.
മാർക്ക് ചേർക്കുന്നതിന് അപേക്ഷ നൽകണം
സിബിസിഎസ് പ്രകാരമുള്ള എല്ലാ ബിരുദ പ്രോഗ്രാമുകളുടെയും (ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിഎഫ്ടി, ബിബിഎം, ബിസിഎസ്, ബിപിഇ 2017,2018, 2019 അഡ്മിഷനുകൾ ഒന്നു മുതൽ ആറുവരെ സെമസ്റ്ററുകളുടെ പുനർമൂല്യനിർണയ ഫലത്തിന്റെ മാർക്കുകൾ കൂട്ടിച്ചേർക്കാത്ത വിദ്യാർഥികൾ ഒക്ടോബർ നാലിന് മുൻപ് ഇതിനായി അപേക്ഷ സമർപ്പിക്കണം.
ഈ സമയപരിധി ക്കുള്ളിൽ അപേക്ഷ സമർപ്പിക്കാത്തവരുടെ പുനർമൂല്യനിർണയഫലം പിന്നീടു കൂട്ടി ച്ചേർത്താൽ ഈ മാർക്ക് അന്തിമ റാങ്ക്, പൊസിഷന് പരിഗണിക്കുന്നതല്ല.
കണ്ണൂർ സർവ്വകലാശാല
പരീക്ഷാ ടൈംടേബിൾ
15.10.2024 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ നവംബർ 2024 ബിരുദ (റഗുലർ/ സപ്ലിമെൻററി ഇപ്രൂവ്മെൻറ്- 2019 മുതൽ പ്രവേശനം) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Follow our WhatsApp Channel for instant updates: Join Here