യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 23 സെപ്റ്റംബർ 2024
സെപ്റ്റംബർ 23, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
പരീക്ഷ
പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2011 സ്കീം – 2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് അറിയിക്കും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ. (CCSS) (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS – SDE) എം.എ. സോഷ്യോളജി (2022 പ്രവേശനം) ഏപ്രിൽ 2024, (2019, 2020, 2021 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ അഞ്ച് വരെ.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ് സി. ബയോകെമിസ്ട്രി (CBCSS – 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാല് വരെ.
മൂന്നാം സെമസ്റ്റർ എം.വോക്. അപ്ലൈഡ് ബയോടെക്നോളജി (CBCSS – 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാല് വരെ അപേക്ഷിക്കാം.
സി.സി.എസ്.ഐ.ടികളിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സീറ്റൊഴിവ്
കോഴിക്കോട് വടകരയിലെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്.
യോഗ്യരായവർ സെപ്റ്റംബർ 25 – ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകണം. എസ്.സി. / എസ്.ടി. ഒ.ഇ.സി. വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9446993188, 9447150936.
പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സി.സി.എസ്.ഐ.ടിയിൽ എം.സി.എ./ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ ജനറൽ/സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്.
താത്പര്യമുള്ളവർക്ക് ലേറ്റ് രജിസ്ട്രേഷൻ നടത്തി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് : 8281665557, 9446670011.
വൈവ
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി കോഴ്സിന്റെ വൈവ ഒക്ടോബർ 27 – ന് രാവിലെ 10.30 – ന് പഠനവകുപ്പിൽ നടക്കും.
എം.ജി സർവകലാശാല
വൈവ വോസി
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവവാസി 2024 സെപ്റ്റംബർ 24 മുതൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവാസി 2024 സെപ്റ്റംബർ 26 ന് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസർട്ടേഷൻ & കോംപ്രിഹെൻസീവ് വൈവവോസി
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി പരീക്ഷയുടെ ഡിസർട്ടേഷൻ & കോംപ്രിഹെൻസീവ് വൈവവാസി 2024 സെപ്റ്റംബർ 25, 26 തീയതികളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ ഡിസർട്ടേഷൻ & കോംപ്രിഹെൻസീവ് വൈവവാസി 2024 സെപ്റ്റംബർ 26 ന് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി പരീക്ഷയുടെ പ്രോജക്ട്& കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 1 വരെ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2023 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക്. (2008 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 സെപ്റ്റംബർ 27 മുതൽ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. VII (ഏഴ്) സെക്ഷനിൽ എത്തിച്ചേരേണ്ടതാണ്.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ അവസാന വർഷ ബി.കോം. (ആന്വൽ) പരീക്ഷയുടെ (അവസാന വർഷം മാത്രം) സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച് തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 സെപ്റ്റംബർ 25 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ.VII (ഏഴ്) സെക്ഷനിൽ എത്തിച്ചേരേണ്ടതാണ്.
ഇതേ പരീക്ഷയുടെ ഒന്ന്, രണ്ട് വർഷ പരീക്ഷയുടെ പാർട്ട് 3 പേപ്പറുകളുടെ സൂക്ഷ്മപരിശോധന നടത്തുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്.
Follow our WhatsApp Channel for instant updates: Join Here