November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 20 സെപ്റ്റംബർ 2024

  • September 20, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 20 സെപ്റ്റംബർ 2024
Share Now:

സെപ്റ്റംബർ 20, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എം.എസ്സി. ബയോകെമിസ്ട്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in സപ്ലിമെന്ററി വിദ്യാർഥികൾ www.exams.keraluniversity.ac.in മുഖേനയും ഓൺലൈനായി 2024 സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷ വിജ്ഞാപനം

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) (2018 സ്കീം – റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2018 – 2020 അഡ്മിഷൻ), (2014 സ്കീം – സപ്ലിമെന്ററി – 2016 – 2017 അഡ്മിഷൻ), ആറാം സെമസ്റ്റർ (2018 സ്കീം – റെഗുലർ – 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷൻ, സപ്ലിമെന്ററി – 2018 – 2019 അഡ്മിഷൻ), (2014 സ്കീം – സപ്ലിമെന്ററി – 2016 – 2017 അഡ്മിഷൻ), ഒക്ടോബർ 2024 ഡിഗ്രി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പിഴകൂടാതെ 2024 സെപ്റ്റംബർ 30 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 03 വരെയും 400 രൂപ പിഴയോടെ ഒക്ടോബർ 05 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ/വവാസി പരീക്ഷകൾ പുനഃക്രമീകരിച്ചു

കേരളസർവകലാശാല 2024 സെപ്റ്റംബർ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന എം.എസ്സി. സുവോളജി/ന്യൂജെൻ സുവോളജി വൈവവോസി പരീക്ഷകൾ 2024 സെപ്റ്റംബർ 23 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

2024 സെപ്റ്റംബർ 09 ന് നടത്താനിരുന്ന എം.എ. ഹിന്ദി വ പരീക്ഷ സെപ്റ്റംബർ 24 ലേക്കും, സെപ്റ്റംബർ 09, 11 തീയതികളിൽ നടത്താനിരുന്ന എം.എസ്സി. ജിയോഗ്രഫി പ്രാക്ടിക്കൽ വൈവ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 25, 26 തീയതികളിലുമായി പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷയുടെ 2024 സെപ്റ്റംബർ 09 ന് നടത്താനിരുന്ന വൈവവാസി പരീക്ഷ സെപ്റ്റംബർ 24 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

കേരളസർവകലാശാല 2024 സെപ്റ്റംബർ 11,12 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.എസ്സി. ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എജ്യൂക്കേഷൻ, ഫുഡ് ആന്റ് ന്യൂട്രീഷൻ, നൂട്രീഷൻ ആന്റ് ഡയറ്ററ്റിക്സ്) വൈവവോസി 2024 സെപ്റ്റംബർ 24,26 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ/വോസി

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എ. മ്യൂസിക് (മൃദംഗം) ജൂലൈ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ വാസി 2024 സെപ്റ്റംബർ 30 മുതൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല ജൂലൈയിൽ നടത്തിയ നാലാം എം.എസ്സി ബയോടെക്നോളജി പരീക്ഷയുടെ വൈവവാസി സെപ്റ്റംബർ 24, 25 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ.സംസ്കൃതം സ്പെഷ്യൽ (വേദാന്ത, ന്യായ, വ്യാകരണം, സാഹിത്യ, ജ്യോതിഷ), എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവവാസി സെപ്റ്റംബർ 25,26 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ.സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവ വാസി സെപ്റ്റംബർ 26 ന് അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്.

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എം.കോം. (റെഗുലർ/സപ്ലിമെന്ററി) വൈവ വാസി പരീക്ഷ 2024 സെപ്റ്റംബർ 24 മുതൽ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എ. മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജൂലൈ 2024 പരീക്ഷയുടെ വൈവവോസി 2024 സെപ്റ്റംബർ 24 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


സൂക്ഷ്മപരിശോധന

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച് തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 01 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ.V (അഞ്ച്) സെക്ഷനിൽ എത്തിച്ചേരേണ്ടതാണ്.


ഇക്ബാൽ കോളേജിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസർവകലാശാല സെന്റർ ഫോർ അഡൽറ്റ് ആന്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആന്റ് എക്സ്റ്റൻഷൻ (CACEE) പെരിങ്ങമ്മല, ഇക്ബാൽ കോളേജിൽ നടത്തി വരുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫോർമേഷൻ സയൻസ് (6 മാസം), സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (4 മാസം), സർട്ടിഫിക്കറ്റ് ഇൻ യോഗ ആന്റ് മെഡിറ്റേഷൻ (3 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം) കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

യോഗ്യത: പ്ല/പ്രീ ഡിഗ്രി, ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാഫോം കോളേജിൽ ലഭ്യമാണ്. താൽപ്പര്യമുള്ളവർ 2024 ഒക്ടോബർ 1ന് മുൻപായി 9567051578, 9846671765 (Dr. Sajeer,Course Coordinator), 04722845537 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.


എം.ജി സർവകലാശാല

വൈവ വോസി

ഓഫ് കാമ്പസ് എൽഎൽഎം (ആനുവൽ/സെമസ്റ്റർ സ്കീം സപ്ലിമെന്ററി, മെഴ്സി ചാൻസ് ജനുവരി 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബർ എട്ടിന് രാവിലെ പത്തിന് കാണക്കാരി സി.എസ്.ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസിൽ നടക്കും.


കണ്ണൂർ സർവകലാശാല

വൈവ വോസി

രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി (പി.ജി.ഡി.സി.പി.)(റഗുലർ/സപ്ലിമെൻററി), മെയ് 2024 പരീക്ഷയുടെ ഭാഗമായുള്ള വൈവ വോസി ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയറൽ മാനേജ്മെന്റ്, തൃക്കരിപ്പൂർ -ൽ 2024 സെപ്റ്റംബർ 30 തിയ്യതിയിലും, ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിങ്, തളാപ്പ് – ൽ 2024 ഒക്ടോബർ 3, 4 തിയ്യതികളിലും നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.


ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ് പ്രോഗ്രാമിൻറെ പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *