യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 13 സെപ്റ്റംബർ 2024
സെപ്റ്റംബർ 13, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
സ്കൂൾ ഓഫ് ഡ്രാമ: ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനം
2024 – 2025 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമയിലെ ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനത്തിന് (CUCAT)/തത്തുല്ല്യ യോഗ്യതയുള്ളവർക്ക് സെപ്റ്റംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപ, എസ്.സി. /എസ്.ടി. വിഭാഗത്തിന് 270/- രൂപ. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷയുടെ പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. അഭിരുചി പരീക്ഷ, അഭിമുഖം, ശില്പശാല, പ്ലവിന് ലഭിച്ച മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.
അഭിരുചി പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 2407017.
പരീക്ഷാഫലം
രണ്ടാം വർഷ ബി.എച്ച്.എം. ( 2018 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ് സി. ബയോകെമിസ്ട്രി ( CCSS 2023 പ്രവേശനം ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് ( 2011 സ്കീം – 2019 പ്രവേശനം മാത്രം) മെയ് 2024 സേവ് എ ഇയർ (സെ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ് സി. ഹ്യൂമൺ സൈക്കോളജി ( CCSS ) നവംബർ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാ ഫലം
നാലാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി, ജനറൽ ബയോടെക്നോളജി, മൈക്രോബയോളജി, എം.കോം. ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എച്ച്.ഡി (CBCSS UG 2019 പ്രവേശനം മുതൽ & CUCBCSS – UG 2018 പ്രവേശനം മാത്രം), ബി.കോം. പ്രൊഫഷണൽ (CUCBCSS – UG 2018 പ്രവേശനം മുതൽ) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. ( CBCSS & CUCBCSS ) ഏപ്രിൽ 2024 റഗുലർ | സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്.സി.ബോട്ടണി, എം.എ.മലയാളം, മലയാളം വിത് ജേണലിസം, സാൻസ്കൃത് സാഹിത്യ (സ്പെഷ്യൽ), പോസ്റ്റ് അഫ്സൽ-ഉൽ-ഉലമ, സോഷ്യോളജി, ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് ( 2019 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്സൽ – ഉൽ-ഉലമ ( CBCSS – UG 2019 പ്രവേശനം മുതൽ & CUCBCSS – UG 2018 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2020, 2019 അഡ്മിഷൻ, – 2018, 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മേഴ്സിചാൻസ്
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം. (2021 സ്കീം – റെഗുലർ – 2021 അഡ്മിഷൻ), (2021 സ്കീമിന് മുൻപ് – സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ) (മേഴ്സി ചാൻസ് – 2010 – 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് 2024 സെപ്റ്റംബർ 30 നകം ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവ വോസി
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ,വാസി സെപ്റ്റംബർ 27 മുതൽ അതാത് പരീക്ഷ കേന്ദ്രത്തിൽ വച്ച് നടത്തുന്നു.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി. എൻവയോൺമെന്റൽ സയൻസ് ആന്റ് എൻവയോൺമെന്റ് ആന്റ് വാട്ടർ മാനേജ്മെന്റ് (216) പരീക്ഷയുടെ പ്രാക്ടിക്കൽ 2024 സെപ്റ്റംബർ 25 മുതൽ അതാത് പരീക്ഷ കേന്ദ്രത്തിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എസ്സി. ഫിസിക്സ്/എം.എസ്സി. ഫിസിക്സ് (ന്യൂജനറേഷൻ) ജൂലൈ 2024 പരീക്ഷകളുടെ പ്രാക്ടിക്കൽ വൈവ് 2024 സെപ്റ്റംബർ 23 മുതൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാലയുടെ പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ് (ജെറിയാട്രിക്) 2019 – 2020 ബാച്ച് മേഴ്സി ചാൻസ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പിഴകൂടാതെ 2024 സെപ്റ്റംബർ 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
ടൈംടേബിൾ
കേരളസർവകലാശാല 2024 ഒക്ടോബർ 7 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽ.എൽ.ബി. പഞ്ചവത്സര (മേഴ്സി ചാൻസ് – 2002 സ്കീം – 2011 അഡ്മിഷന് മുൻപ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എം.എ./എം.എസ്സി./എം.റ്റി.റ്റി.എം./ എം.കോം./എം.എസ്.ഡബ്ല്യു./എം.എം.സി.ജെ. (കൺവെൻഷണൽ & ന്യൂജനറേഷൻ) റെഗുലർ & സപ്ലിമെന്ററി, സെപ്റ്റംബർ 2024 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 25 ന് ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്
കേരളസർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് (ഇരുപത്തിരണ്ട് ബാച്ച് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു/തത്തുല്യം. ഫീസ് 3000/- രൂപ. കാലാവധി 8 മാസം.
അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2024 സെപ്റ്റംബർ 19 (വ്യാഴം) രാവിലെ 10 മണിക്ക് വകുപ്പിൽ എത്തിച്ചേരുക.
അപേക്ഷാഫോം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്. വിവരങ്ങൾക്ക് 9633812688/0471 2308846 (ഓഫീസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Follow our WhatsApp Channel for instant updates: Join Here