കേരള സർവകലാശാല: സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 30, 31 തീയതികളിൽ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്‌ഡഡ് /സ്വാശ്രയ/ യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 30, 31 തീയതികളിൽ കോളേജ് തലത്തിൽ സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു.
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ 30 ന് രാവിലെ 11 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കും ഒന്നിലധികം കോളേജുകൾ താത്പര്യമുള്ള വിദ്യാർത്ഥികൾക്കും സാക്ഷ്യ പത്രം (Authorization Letter) നൽകി രക്ഷകർത്താവിനെ / പ്രതിനിധിയെ അയക്കാവുന്നതാണ്. ഒഴിവുകൾ നിലനിൽക്കുന്ന പക്ഷം 31 നും കോളേജുകളിൽ ഹാജരായി അഡ്‌മിഷൻ നേടാവുന്നതാണ്.
നിലവിൽ കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ അഡ്‌മിഷനിൽ ( മാനേജ്‌മെൻ്റ ക്വാട്ട ഉൾപ്പെടെ) തുടരുന്ന വിദ്യാർത്ഥികളെ സ്പോട്ട് അഡ്‌മിഷന് പരിഗണിക്കുന്നതല്ല. നിലവിൽ ഓൺലൈൻ രജിസ്ട്രഷൻ ചെയ്തിട്ടില്ലാത്ത വിദ്യാർത്ഥികൾക്കും ഈ സ്പോട്ട് അഡ്മിഷന് പങ്കെടുക്കാവുന്നതാണ്.
സ്പോട്ട് അലോട്ട്മെൻ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കേണ്ടതാണ്.
ഇതു വരെ അഡ്‌മിഷൻ ഫീ അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്‌മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്‌മിഷൻ ഫീസിനത്തിൽ (എസ്.ടി/എസ്.സി വിഭാഗങ്ങൾക്ക് 930/ രൂപ, ജനറൽ, മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1850/ രൂപ) അടയ്ക്കേതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്സിറ്റി അഡ്‌മിഷൻ ഫീസ് അടച്ചവർ പ്രസ്‌ത പേയ്മെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതേണ്ടതാണ്.
ഒഴിവുള്ള സീറ്റുകളുടെ വിവരം സർവകലാശാല വെബ് സൈറ്റിൽ (https://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്
Summary: Spot admission to vacant seats in government, aided, self-financing, UIT, and IHRD colleges affiliated to the University of Kerala will be conducted at the college level on August 30th and 31st. The information about the vacant seats is published on the university website (https://admissions.keralauniversity.ac.in).