യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 24 ആഗസ്റ്റ് 2024
ആഗസ്റ്റ് 24, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പി.ജി. പ്രവേശനം: ലേറ്റ് രജിസ്ട്രഷൻ
പി.ജി. ക്യാപ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ 10 മുതൽ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാകും. 2024 – 2025 അധ്യായന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് (പി. ജി. ക്യാപ് – 2024) ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അതത് പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രവേശനവിഭാഗം വെബ്സൈറ്റിൽ ആഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന പരാതി വിദ്യാർഥികൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവ പരിശോധിച്ചു ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി പുനഃപ്രസിദ്ധീകരിക്കേണ്ടതിനാൽ പ്രവേശന നടപടികൾ ആരംഭിക്കുന്നത് സെപ്റ്റംബർ മൂന്നിന് ശേഷം ആയിരിക്കും.
വിദ്യാർഥികൾ സ്റ്റുഡന്റ് ലോഗിനിലൂടെ റാങ്ക് നില പരിശോധിക്കേണ്ടതും പരാതികൾ ഉള്ളപക്ഷം ആഗസ്റ്റ് 27-ന് രാവിലെ 10 മണിക്കുള്ളിൽ പരാതികൾ pgonline@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതുമാണ്. ail.nd. 1233/2024 കാലിക്കറ്റിലെ ബിരുദ പ്രവേശനം 31 വരെ നീട്ടി.
കാലിക്കറ്റ് സർവകലാശാലയുടെ 2024 2025 അധ്യായന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള സമയം ആഗസ്റ്റ് 31 – ന് വൈകീട്ട് മൂന്ന് മണി വരെ നീട്ടി. യു.ജി. ലേറ്റ് രജിസ്ട്രേഷൻ സൗകര്യം 31 – ന് ഉച്ചക്ക് 12.00 മണി വരെ ലഭ്യമാകും.
വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്സ്, റിസർവേഷൻ എന്നിവ തിരിച്ചുള്ള സീറ്റ് ഒഴിവുകൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ അതത് കോളേജുകളിലെ ഒഴിവുകൾ പരിശോധിച്ച് 31 നുള്ളിൽ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനത്തിന് അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/
സംസ്കൃത പഠനവകുപ്പിൽ സീറ്റൊഴിവ്
സർവകലാശാലാ സംസ്കൃത പഠനവകുപ്പിൽ എം.എ. സംസ്കൃതം ആന്റ് ലിറ്ററേച്ചർ (ജനറൽ), ഇന്റഗ്രേറ്റഡ് എം.എ. സംസ്കൃതം എന്നീ പ്രോഗ്രാമുകളിൽ ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 30-ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. രജിസ്ട്രേഷൻ സൗകര്യം സർവകലാശാലാ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ് https://admission.uoc.ac.in/ . കൂടുതൽ വിവരങ്ങൾക്ക് 9745300125.
ഹിന്ദി പഠനവകുപ്പിൽ സീറ്റൊഴിവ്
സർവകലാശാലാ പഠനവകുപ്പിലെ എം.എ. ഫങ്ഷണൽ ഹിന്ദി ആന്റ് ട്രാൻസിലേഷൻ കോഴ്സിന് ഓപ്പൺ – 4, എസ്.സി. – 3, ഒ.ബി.എച്ച്. – 1, എസ്.ടി. – 2, ഇ.ഡബ്ല്യൂ.എസ്. 1, ഇ.ടി.ബി. – 2, മുസ്ലിം – 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 30-ന് രാവിലെ 10 മണിക്ക് ഹിന്ദി പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ഫോൺ : 9446157542.
എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻ ബത്തേരി എം.എസ്.ഡബ്ല്യൂ. സെന്ററിൽ 2024 – 2025 അധ്യയന വർഷത്തെ എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന് ഇ.ഡബ്ല്യൂ.എസ്. – 2, എസ്.സി. – 4, എസ്.ടി. – 2 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ള എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 30 – ന് രാവിലെ 11.00 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലുൾപ്പെട്ടവരുടെ അഭാവത്തിൽ ലേറ്റ് രജിസ്ട്രേഷൻ നടത്തിയവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 9495610497, 9496344886.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകൾ / അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ മാറ്റിവെച്ച രണ്ടാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ്. ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ – 2024 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
കേരള സർവകലാശാല
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയുടെ പഠന വകുപ്പുകളിൽ താഴെപ്പറയുന്ന പി.ജി/എം.ടെക്. പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 2024 ഓഗസ്റ്റ് 29 (വ്യാഴാഴ്ച) രാവിലെ 11 മണിയ്ക്ക് അതാത് പഠന വകുപ്പുകളിൽ വച്ച് നടക്കുന്നു. പ്രവേശനം നേടുവാൻ യോഗ്യതയുള്ള വിദ്യാർത്ഥികൾ മതിയായ രേഖകളുടെ അസ്സൽ സഹിതം പഠന വകുപ്പുകളിൽ കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.
ഒന്നാം വർഷ ബി.എഡ് പ്രവേശനം – 2024
നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ബി.എഡ് കോഴ്സുകളിൽ അഡ്മിഷൻ ഉള്ള വിദ്യാർത്ഥികളെ പ്രസ്തുത സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്നതല്ല (മാനേജ്മെന്റ് അഡ്മിഷൻ ഉൾപ്പടെ). കോഴ്സിലേക്ക് അപേക്ഷ നിലവിൽ കേരളസർവകലാശാലയിൽ ” ബി.എഡ് നൽകിയിട്ടുള്ളവരെ പരിഗണിച്ചതിനു ശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ നല്കാത്തവരെയും സ്പോട്ടിൽ പരിഗണിക്കുന്നതാണ്.
EWS വിഭാഗത്തിൽ ഉള്ള ഒഴിവുകളിൽ പ്രസ്തുത വിഭാഗത്തിലെ വിദ്യാർത്ഥികളെ മാത്രമാണ് പരിഗണിക്കുന്നത്. EWS വിഭാഗത്തിൽ ഒഴിവുള്ള വിഷയങ്ങളിൽ അപേക്ഷാർത്ഥികളുടെ അഭാവത്തിൽ പ്രസ്തുത ഒഴിവ് മറ്റു വിഷയങ്ങളിലേക്ക് മാറ്റി നൽകുന്നതായിരിക്കും.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (induding TC and Consolidated marklist) ഉണ്ടായിരിക്കണം. ഇതര വിദ്യാർഥികൾ നിർബന്ധമായും എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സർവകലാശാല ഹാജരാക്കേണ്ടതാണ്.
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും എല്ലാ അസൽ സർട്ടിഫിക്കറ്റുളുമായി അതാത് കോളേജുകളിൽ രാവിലെ 11 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. ടി സമയം കഴിഞ്ഞു വരുന്നവരെയും അഡ്മിഷന് ആവശ്യമായ മതിയായ അഖകൾ ഇല്ലാത്ത വിദ്യാർത്ഥികളെയും ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഒന്നിൽ കൂടുതൽ കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിലേക്കായി വിദ്യാർത്ഥി സാക്ഷ്യ പത്രം നൽകി രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരം, മറ്റു വിശദ വിവരങ്ങൾ എന്നിവ സർവകലാശാല വെബ് സൈറ്റിൽ (https://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്.
പരീക്ഷാഫലം
നിലവിൽ കേരളസർവകലാശാലയിൽ ” ബി.എഡ് നൽകിയിട്ടുള്ളവരെ പരിഗണിച്ചതിനു ശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ നല്കാത്തവരെയും സ്പോട്ടിൽ പരിഗണിക്കുന്നതാണ്.
EWS വിഭാഗത്തിൽ ഉള്ള ഒഴിവുകളിൽ പ്രസ്തുത വിഭാഗത്തിലെ വിദ്യാർത്ഥികളെ മാത്രമാണ് പരിഗണിക്കുന്നത്. EWS വിഭാഗത്തിൽ ഒഴിവുള്ള വിഷയങ്ങളിൽ അപേക്ഷാർത്ഥികളുടെ അഭാവത്തിൽ പ്രസ്തുത ഒഴിവ് മറ്റു വിഷയങ്ങളിലേക്ക് മാറ്റി നൽകുന്നതായിരിക്കും.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (induding TC and Consolidated marklist) ഉണ്ടായിരിക്കണം. ഇതര വിദ്യാർഥികൾ നിർബന്ധമായും എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സർവകലാശാല ഹാജരാക്കേണ്ടതാണ്.
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും എല്ലാ അസൽ സർട്ടിഫിക്കറ്റുളുമായി അതാത് കോളേജുകളിൽ രാവിലെ 11 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. ടി സമയം കഴിഞ്ഞു വരുന്നവരെയും അഡ്മിഷന് ആവശ്യമായ മതിയായ അഖകൾ ഇല്ലാത്ത വിദ്യാർത്ഥികളെയും ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഒന്നിൽ കൂടുതൽ കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിലേക്കായി വിദ്യാർത്ഥി സാക്ഷ്യ പത്രം നൽകി രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരം, മറ്റു വിശദ വിവരങ്ങൾ എന്നിവ സർവകലാശാല വെബ് സൈറ്റിൽ (https://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്.
ടൈംടേബിൾ
കേരളസർവലാശാല 2024 സെപ്റ്റംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം. ബി. എച്ച്. എം. സി. റ്റി.) ഡിഗ്രി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുനഃപരീക്ഷ ഓൺലൈൻ അപേക്ഷ തീയതി നീട്ടി
കേരളസർവലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ ബി.എ./ബി.എസ്സി./ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി./ബി.സി.എ./ബി.പി.എ./ ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്റ്/ബി.എസ്.ഡബ്ല്യു./ബി.വോക് /ബി.ബി.എ. ലോജിസ്റ്റിക്സ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിന് ഓൺലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 7 വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവലാശാല 2024 സെപ്റ്റംബറിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ എൽ.എൽ.ബി. (മേഴ്സി ചാൻസ് – ത്രിവത്സര കോഴ്സ് – ആന്വൽ സ്കീം – 1998 സ്കീം) പരീക്ഷയ്ക്ക് പിഴകൂടാതെ 2024 ആഗസ്റ്റ് 31 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 4 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 6 വരെയും അപേക്ഷിക്കാം.
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്
കേരളസർവലാശാല അറബിക് പഠന വകുപ്പ് നടത്തി വരുന്ന ഹ്രസ്വകാല ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്സിന്റെ (ഓൺലൈൻ) എട്ടാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്
ഹെൽത്ത് സയൻസ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ 2024 ഓഗസ്റ്റ് 31 ന് മുമ്പായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ www.arabikku.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും. ഫോൺ 0471-2308846, 19562722485.
എം.ജി സർവകലാശാല
ഓണേഴ്സ് ബിരുദം പ്രവേശനം ഇന്ന് പൂർത്തിയാകും
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ഓണേഴ്സ് ബിരുദ പ്രവേശനത്തിനുള്ള നടപടികൾ ഇന്ന് പൂർത്തിയാകും. ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ അന്തിമ അലോട്ട്മെന്റ്(മൂന്നാം ഘട്ടം) പ്രസിദ്ധീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർ കോളജുകളുമായി ബന്ധപ്പെട്ട് ഇന്ന് (ഓഗസ്റ്റ് 24) വൈകുന്നേരം നാലിനു മുൻപ് പ്രവേശനം നേടണം.
പിജി; അന്തിമ അലോട്ട്മെന്റ്
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ പിജി പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ അന്തിമ അലോട്ട്മെന്റ്(മൂന്നാം ഘട്ടം) പ്രസിദ്ധീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർ കോളജുകളുമായി ബന്ധപ്പെട്ട് ഇന്നു(ഓഗസ്റ്റ് 24) വൈകുന്നേരം നാലിനു മുൻപ് പ്രവേശനം നേടണം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എംഎസ്സി അനലറ്റിക്കൽ കെമിസ്ട്രി, (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ ആറു വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.
നാലാം സെമസ്റ്റർ പിജിസിഎസ് എംഎസ്സി സൈക്കോളജി (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ ആറു വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.
പ്രാക്ടിക്കൽ
2-ാം സെമസ്റ്റർ എംഎ സിഎസ്എസ് (2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ മ്യൂസിക് വോക്കൽ, മദ്ദളം പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 27ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.
2-ാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി കോംപ്ലിമെന്ററി സി ബി സി എസ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 29 മുതൽ കോളജുകളിൽ നടത്തും. ടൈം ടേബിൾ വെബ് സൈറ്റിൽ.
2-ാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് (സി ബി സി എസ് -2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 29 മുതൽ കോളേജുകളിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ.
2-ാം സെമസ്റ്റർ എംഎ സിഎസ്എസ് ( 2023 അഡ്മിഷൻ റെഗുലർ 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ വയലിൽ, മദ്ദളം പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
2-ാം സെമെസ്റ്റർ എംഎ സിറിയക് (സിഎസ്എസ് 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷകൾക്ക് സെപ്റ്റംബർ വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ മൂന്നിന് ഫൈനോടു കൂടിയും നാലിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
കണ്ണൂർ സർവ്വകലാശാല
കോളേജുകളിലെ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തിയതി 31.08.2024 വരെ നീട്ടി
2024 -25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തിയ്യതി 31.08.2024 വരെ നീട്ടിയിരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ അതാത് കോളേജുകളിലെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്. ഇതുവരെ ഓൺലൈൻ ആയി സമർപ്പിക്കാത്തവർക്കും കോളേജുമായി നേരിട്ട് ബന്ധപ്പെടാവുന്നതും, സീറ്റുകൾ ലഭ്യമാണെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം പ്രവേശനം നേടാവുന്നതുമാണ്.
Follow our WhatsApp Channel for instant updates: Join Here