യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 23 ആഗസ്റ്റ് 2024
ആഗസ്റ്റ് 23, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഫോക്ലോർ പഠനവകുപ്പിൽ സീറ്റൊഴിവ്
സർവകലാശാലാ പഠനവകുപ്പിൽ എം.എ. ഫോക് ലോർ കോഴ്സിന് എസ്.ടി. 2, ഇ.ടി.ബി. – 2, ഇ.ഡബ്ല്യൂ.എസ്. – 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 30-ന് രാവിലെ 10-ന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
മേൽ പറഞ്ഞ വിഭാഗങ്ങളുടെ അഭാവത്തിൽ എസ്.സി.ബി.സി. മാനദണ്ഡപ്രകാരം മറ്റു വിഭാഗങ്ങളെ പരിഗണിക്കുന്നതാണ്.
എം.എ. ഫിലോസഫി സീറ്റൊഴിവ്
സർവകലാശാലാ പഠനവകുപ്പിലെ എം.എ. ഫിലോസഫി കോഴ്സിന് എസ്.സി. / എസ്.ടി. വിഭാഗങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത : ഏതെങ്കിലും ഒരു വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദം.
താത്പര്യമുള്ളവർ ആഗസ്റ്റ് 29-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ്
പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ. പ്രോഗ്രാമിന് – ജനറൽ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.
താത്പര്യമുള്ളവർ ആഗസ്റ്റ് 27-ന് മണിക്ക് മുൻപായി സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും.
ലേറ്റ് രജിസ്ട്രേഷൻ സൗകര്യം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 8281665557, 9446670011.
കൊടുങ്ങല്ലൂർ സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. / എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ കൊടുങ്ങല്ലൂരുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ. / എം.സി.എ. പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 24-ന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മത്സ്യബന്ധന കുടുബങ്ങളിലെ കുട്ടികൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9895327867, 9645826748.
പുനഃപ്രവേശന അപേക്ഷ
സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എഡ്യൂക്കേഷനു ( മുൻ എസ്.ഡി.ഇ. കീഴിൽ എം.എ. ഇക്കണോമിസ്, എം.എ. ഹിന്ദി, എം.എ. അറബിക്, എം.എ. ഫിലോസഫി, എം.എ. സംസ്കൃതം, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എസ് സി. മാത്തമാറ്റിക്സ്, എം.കോം. പ്രോഗ്രാമുകളിൽ 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടി രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് CBCSS 2023 പ്രവേശനം പി.ജി. ബാച്ചിനൊപ്പം പുനഃപ്രവേശനം നേടി പഠനം തുടരാം. ഓൺലൈനായി പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 100/- രൂപ പിഴയോടെ ആറ് വരെയും 500/- രൂപ അധിക പിഴയോടെ 10 വരെയും പുനഃപ്രവേശനം നേടാം. ഫോൺ : 0494 2400288, 2407356.
പി.ജി. സ്ട്രീം ചേഞ്ച് അപേക്ഷ
കാലിക്കറ്റ് സർവകലാശാലാ ഓട്ടോണമസ് / അഫിലിയേറ്റഡ് കോളേജുകളിൽ ( CBCSS )
എം.എ. ഇക്കണോമിസ്, എം.എ. ഹിന്ദി, എം.എ. ഫിലോസഫി, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എസ് സി. മാത്തമാറ്റിക്സ്, എം.കോം. എന്നീ പ്രോഗ്രാമുകളിൽ 2023 വർഷം പ്രവേശനം നേടി രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 പരീക്ഷ എഴുതിയ ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ വഴി പ്രസ്തുത പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിൽ ചേർന്ന് 2023 പ്രവേശനം പി.ജി. ബാച്ചിനൊപ്പം പഠനം തുടരാം. വിദ്യാർഥികൾക്ക് സി.ഡി.ഒ.ഇ. വിഭാഗത്തിൽ നേരിട്ടെത്തി പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 100/- രൂപ പിഴയോടെ ആറ് വരെയും 500/- രൂപ അധിക പിഴയോടെ 11 വരെയും പ്രവേശനം നേടാം.
സ്ട്രീം ചേഞ്ച് നേടുന്നവർ CBCSS 2023 പ്രവേശനത്തിന്റെ സിലബസ് പ്രകാരമാണ് സി. ഡി. ഒ. ഇ. മൂന്നാം സെമസ്റ്റർ മുതൽ പരീക്ഷ എഴുതേണ്ടത്. സിലബസിൽ ഒന്നും രണ്ടും സെമസ്റ്ററിൽ ഉള്ളതും പഴയ റെഗുലർ സിലബസിൽ ഇല്ലാത്തതുമായ പേപ്പറുകൾ ( ഡെഫിഷ്യൻസി പേപ്പറുകൾ ) ഏതെങ്കിലും ഉണ്ടെങ്കിൽ വിദ്യാർഥികൾ സ്വന്തം ഉത്തരവാദിത്വത്തിൽ സർവകലാശാല അനുശാസിക്കുന്ന നിയമങ്ങൾക്കും വിധേയമായി എഴുതി പാസാവേണ്ടതാണ്. ഫോൺ : 0494 2400288. വിശദ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sdeuoc.ac.in/.
പരീക്ഷ റദ്ദാക്കി
ജൂലൈ 23 – ന് നടന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി അലൈഡ് കോർ കോഴ്സ് ‘ZLG4IC04T – Genetics & Immunology’ പേപ്പർ ഏപ്രിൽ 2024 (2021, 2022 പ്രവേശനം), ഏപ്രിൽ 2023 (2020 പ്രവേശം മാത്രം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് 1.30-ന് നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
ബി.എഡ്. രണ്ടാം സെമസ്റ്റർ പരീക്ഷ
സർവകലാശാലാ പഠന വകുപ്പുകൾ / അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ മാറ്റിവച്ച രണ്ടാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ്. ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2024 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ എം.സി.എ. ( 2021 പ്രവേശനം മുതൽ ) നവംബർ 2024 റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസങ്ങളും നഷ്ടമായ ബി.ടെക്. (2000 മുതൽ 2003 വരെ പ്രവേശനം) | പാർട്ട് ടൈം ബി.ടെക്. (2000 മുതൽ 2008 വരെ പ്രവേശനം) സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 23 – ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് മൂന്നാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024, ഏഴാം സെമസ്റ്റർ (2019, 2020 പ്രവേശനം) നവംബർ 2023, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഏഴ് വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയുടെ ആലപ്പുഴ സെന്ററിൽ നടത്തുന്ന എം.കോം. മാനേജ്മെന്റ് പ്രോഗ്രാമിൽ General – 9, SEBC (Ezhava) – 2, SEBC (Muslim) – 1, Backward Hindu – 1, General (EWS) – 2, Scheduled Cast – 3, Scheduled Tribe – 1 സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്.
പ്രസ്തുത ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2024 ആഗസ്റ്റ് 29 വ്യാഴാഴ്ച രാവിലെ 11.30 ന് യൂണിവേഴ്സിറ്റി ഓഫ് കേരള സ്റ്റഡി ആന്റ് റിസർച്ച് സെന്റർ (UKSRC), ആലപ്പുഴയിൽ വച്ച് നടക്കുന്നു.
പ്രവേശനം നേടുവാൻ യോഗ്യതയുള്ള വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് തന്നെ സെന്ററിൽ ഹാജരാകേണ്ടതാണ്. ഫോൺ: 9745693024, kusrc.commerce@keralauniversity.ac.in.
പരീക്ഷഫലം
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. ബയോടെക്നോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2024 സെപ്റ്റംബർ 02 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. സുവോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന യ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 സെപ്റ്റംബർ 03 നകം ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.പി.ഇ.എസ്. (2020 സ്കീം) (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 മെയിൽ നടത്തിയ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (MLIS) (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2017 അഡ്മിഷൻ) പരീക്ഷയുടെ ഡിസർട്ടേഷൻ ആന്റ് വൈവവാസി (LISM58) പരീക്ഷ 2024 സെപ്റ്റംബർ 02, 03 തീയതികളിൽ കാര്യവട്ടം സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷനിൽ വച്ച് നടത്തുന്നു. ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബി.വോക്. ഫുഡ് പ്രോസസ്സിംഗ് ആന്റ് മാനേജ്മെന്റ് (356) & ബി.വോക്. ഫുഡ് പ്രോസസ്സിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2024 സെപ്റ്റംബർ 02 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 – 2016 & 2018 അഡ്മിഷൻ) പരീക്ഷകളുടെ പോളിമർ കെമിസ്ട്രി, ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2024 സെപ്റ്റംബറിൽ നടത്തുന്ന എട്ട്, ആറ്, നാല് സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്), ബി.കോം. (ഹിയറിംഗ് ഇംപയേർഡ്) റെഗുലർ & സപ്ലിമെന്ററി ഡിഗ്രി പരീക്ഷകൾ യഥാക്രമം 2024 സെപ്റ്റംബർ 5, 6, 24 തീയതികളിൽ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ് സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബി.എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (വൊക്കേഷണൽ മൈക്രോബയോളജി) പ്രാക്ടിക്കൽ പരീക്ഷകൾ 2024 ആഗസ്റ്റ് 29 മുതൽ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഹെൽത്ത് സയൻസ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി (CDC) സഹകരിച്ചു നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ അഡോൾസെന്റ് പീഡിയാട്രിക് (PGDAP) ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. M.B.B.S, M.D/DNBMNAMS/DCH എന്നിവയിൽ കേരളസർവകലാശാല അംഗീകരിച്ച ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സ് കാലാവധി. ഉയർന്ന പ്രായപരിധിയില്ല. കോ കോഴ്സ് ഫീസ് Rs. 25000/-.
SBI ബാങ്കിൽ A/C No. 57002299878 ൽ Rs. 500/- രൂപ അടച്ച രസീത് അല്ലെങ്കിൽ CACEE ഡയറക്ടറുടെ പേരിൽ SBI യിൽ നിന്നും എടുത്ത Rs.510/- രൂപയുടെ D.D യും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സി.എ.സി.ഇ.ഇ. ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 31.08.2024. വിലാസം : ഡയറക്ടർ, സി.എ.സി.ഇ.ഇ., യൂണിവേഴ്സിറ്റി ഓഫ് കേരള, സ്റ്റുഡന്റസ് സെന്റർ ക്യാമ്പസ്, PMG.Jn., വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033.
പി.ജി. ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സ്
കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: കേരള സർവകലാശാല അംഗീകരിച്ച ബിരുദം. കോഴ്സ് കാലാവധി : ഒരു വർഷം, ക്ലാസുകൾ : രാവിലെ 7 മുതൽ 9 വരെ.
കോഴ്സ് ഫീസ് : Rs. 19,500/-, അപേക്ഷ ഫീസ് : 100 രൂപ, അവസാന തീയതി: 10.09.2024, ഉയർന്ന പ്രായപരിധി ഇല്ല. SBI യിൽ Ale. No. 57002299878 ൽ Rs. 100 രൂപ അടച്ച രസീതും മാർക്കിസ്റ്റുകളുടേയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പും സഹിതം P.M.G. JN., Students Centre Campus ലെ CACEE ഓഫീസിൽ ബന്ധപ്പെടുക. കേരളയൂണിവേഴ്സിറ്റി വെബ്സൈറ്റ്
എം.ജി സർവകലാശാല
പരിശീലന പരിപാടി തുടങ്ങി
പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കുള്ള കോച്ചിംഗ് കം ഗൈഡൻസ് സെ ന്ററിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി, പട്ടിക വർഗ വിദ്യാർഥികൾക്കായി മഹാത്മാ ഗാന്ധി സർവകലാശാലയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ മത്സര പരീക്ഷാ പരിശീലന പരിപാടി-സമന്വയയ്ക്ക് തുടക്കമായി. ബ്യൂറോ മേധാവി ഡോ. രാജേഷ് മണി ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജി. സജയൻ അധ്യക്ഷത വഹിച്ചു. എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, പി.യു. അഭിലാഷ്, റോണി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബിഎ സിബിസിഎസ് (പുതിയ സ്കീം 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മെയ് 2024) പരീക്ഷയുടെ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി ചെണ്ട, കഥകളി സംഗീതം, വയലിൻ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 27ന് തൃപ്പൂ ണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
എംഎസ്സി ബയോകെമിസ്ട്രി, സൈബർ ഫോറൻസിക്ക് രണ്ടാം സെമസ്റ്റർ സിഎസ്എസ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മു തൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 29 മുതൽ കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംഎസ്സി ബോട്ടണി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മി ഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏ (പ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ രണ്ട് മുതൽ കോള ജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എംഎസ്സി പോളിമർ കെമിസ്ട്രി, (2022 അഡ്മിഷൻ റഗുലർ ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ ആറു വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
കണ്ണൂർ സർവ്വകലാശാല
2024-25 അധ്യയന വർഷത്തിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച്
2024-25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തിയ്യതി 24.08.2024 ആണ്. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.
അതാതു കോളേജുകളിലെ അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ടുള്ള നോഡൽ ഓഫീസറുടെ ഫോൺ നമ്പർ സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിനകം ബിരുദ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാത്തവർക്കും കോളേജിൽ സീറ്റ് ലഭ്യമാണെങ്കിൽ പ്രവേശനം നേടാവുന്നതാണ്.
Follow our WhatsApp Channel for instant updates: Join Here