യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 16 ആഗസ്റ്റ് 2024
ആഗസ്റ്റ് 16, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പഠന സമഗ്രികൾ കൈപ്പറ്റാം
വിദൂര വിദ്യാഭാസ വിഭാഗത്തിൽ 2022 അധ്യയന വർഷം പ്രവേശനം നേടിയ ബിരുദ വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ പഠന സമഗ്രികൾ ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. വിദ്യാർഥികൾ വിദൂര വിദ്യാഭാസ വിഭാഗം അനുവദിച്ച ഐ.ഡി. കാർഡ് സഹിതം ഹാജരായി പഠന സമഗ്രികൾ കൈപ്പറ്റേണ്ടതാണ്.
ബി.സി.എ. സീറ്റൊഴിവ്
മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ. പ്രോഗ്രാമിന് എസ്.സി. എസ്.ടി. / ഇ.ടി.ബി. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 19-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. /എസ്.ടി /ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907495814.
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ( PG CCSS ) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, ( നാനോസയൻസ് ) എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി (2021 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ] സെപ്റ്റംബർ അഞ്ച് വരെയും 190/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 19 വരെ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( CBCSS UG ) ബി.എ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.കോം., ബി.കോം. വൊക്കേഷണൽ സ്ട്രീം ബി.ബി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എ. ഫിലിം ആന്റ് ടെലിവിഷൻ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. മൾട്ടീമീഡിയ, ബി.എ.
അഫ്സൽ – ഉൽ – ഉലമ, ബി.ജി.എ., ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രൊഫഷണൽ, സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ബി.ടി.എ. ( 2019 മുതൽ പ്രവേശനം ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 വരെ ലഭ്യമാകും.
വിദൂര വിഭാഗം | പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ (CBCSS UG CDOE) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ ( 2019 പ്രവേശം മുതൽ ), ബി.എ. മൾട്ടീമീഡിയ ( 2020 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2024, ബി.എ. മൾട്ടീമീഡിയ (CBCSS-UG 2019 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ഒൻപത് വരെയും 190/- രൂപ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ഒൻപത് വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 22 വരെ ലഭ്യമാകും.
പരീക്ഷ
പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2023 പ്രവേശനം) ജനുവരി 2024 പരീക്ഷ സെപ്റ്റംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ഹിന്ദി പഠന വകുപ്പ് സർവകലാശാലാ ക്യാമ്പസ്.
എം.സി.എ. ലാറ്ററൽ എൻട്രി ( 2019 പ്രവേശനം ) ഒന്നാം സെമസ്റ്റർ ഏപ്രിൽ 2023, രണ്ടാം സെമസ്റ്റർ ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 24, 25 തീയതികളിൽ തുടങ്ങും.
വിദൂര വിഭാഗം ബാച്ചിലർ ഓഫ് ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ (CUCBCSS SDE) മൂന്നാം സെമസ്റ്റർ നവംബർ 2017, നാലാം സെമസ്റ്റർ ഏപ്രിൽ 2018, അഞ്ചാം സെമസ്റ്റർ നവംബർ 2018, ആറാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 24, ഒക്ടോബർ മൂന്ന്, 14, 21 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
ബി.ആർക്. മൂന്നാം സെമസ്റ്റർ (2015 മുതൽ 2023 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റർ (2015 മുതൽ 2022 വരെ പ്രവേശനം), ഏഴാം സെമസ്റ്റർ (2015 മുതൽ 2021 വരെ പ്രവേശനം), ഒൻപതാം സെമസ്റ്റർ (2017 മുതൽ 2020 വരെ പ്രവേശനം) നവംബർ 2024, ഒൻപതാം സെമസ്റ്റർ (2015, 2016 പ്രവേശനം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 30 വരെയും 190/- രൂപ പിഴയോടെ സെപ്റ്റംബർ അഞ്ച് വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.എ. മൾട്ടീമീഡിയ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 27,
29 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.കോം. ( CBCSS ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ. അറബിക് ( CBCSS ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ രണ്ട് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് സൈക്കോളജി ( CCSS 2022 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2019, 2020 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി, (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന് രണ്ട് സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. ബോട്ടണി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2021 & 2012 അഡ്മിഷൻ (SLCM) വിദ്യാർത്ഥികൾ www.smkeralauniversity.ac.in മുഖേനയും 2020 അഡ്മിഷൻ വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 2024 ആഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ.
ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്സി. എൻവയോൺമെന്റൽ സയൻസ് ആന്റ് എൻവയോൺമെന്റ് ആന്റ് വാട്ടർ മാനേജ്മെന്റ് (216), ബി.എസ്സി കെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബി.എസ്സി. ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328), ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315), (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ആഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 മാർച്ചിൽ നടത്തിയ ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2024 ആഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ ജർമ്മൻ A (Deutsch A പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 സെപ്റ്റംബർ 06 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസബിലിറ്റി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2024 ജനുവരിയിൽ നടത്തിയ സി.ബി.സി.എസ്.എസ്. ബി.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2014 ആഗസ്റ്റ് 19 മുതൽ 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ V (അഞ്ച്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.
Follow our WhatsApp Channel for instant updates: Join Here