November 21, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 14 ആഗസ്റ്റ് 2024

  • August 14, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 14 ആഗസ്റ്റ് 2024
Share Now:

ആഗസ്റ്റ് 14, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

ഇന്റർവെൽ സ്കൂൾ വിദ്യാർഥികൾക്ക് റേഡിയോ സി.യുവിൽ പരിപാടികൾ അവതരിപ്പിക്കാം

കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക റേഡിയോയായ റേഡിയോ സി.യുവിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി “ഇന്റർവെൽ പരിപാടി ആരംഭിക്കുന്നു.

‘ഇന്റർവെൽ’ പദ്ധതിയിലൂടെ സ്കൂൾ വിദ്യാർഥികൾക്ക് റേഡിയോ എന്ന മാധ്യമത്തെ തൊട്ടറിയാനും പരിപാടികൾ നിർമിക്കാനും അവതരിപ്പിക്കാനും ഭാവിയിൽ പല മേഖലകളിലും കഴിവ് തെളിയിക്കാനും സാധിക്കും.

വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ രൂപപ്പെടുത്തുകയും വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാനും വേദികളെ ഭയമില്ലാതെ നേരിടാൻ സജ്ജമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

എൽ.പി. മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർഥികൾക്ക് റേഡിയോ സി.യുവിൽ പരിപാടികൾ അവതരിപ്പിക്കാം. താത്പര്യമുള്ളവർ സ്കൂൾ പ്രിൻസിപ്പൽ / ഹെഡ്മാസ്റ്റർ മുഖന radio@uoc.ac.in എന്ന ഇ-മെയിലിൽ അപേക്ഷ സ്വാതന്ത്ര്യദിനത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് ജി.എൽ.പി. സ്കൂളിൽ രാവിലെ 10-ന് നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി റേഡിയോ സി.യുവിലൂടെ ആശംസാസന്ദേശം നൽകും. ഉന്നത വിദ്യാഭ്യാസ രംഗത്തെ വാർത്തകളും വിശേഷങ്ങളും സർഗാത്മക പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് കാലിക്കറ്റ് സർവകലാശാല രണ്ട് വർഷം മുൻപ് ആരംഭിച്ച ‘റേഡിയോ സി.യു. സംസ്ഥാനത്തെ ആദ്യ സർവകലാശാല ഇന്റർനെറ്റ് റേഡിയോ കൂടിയാണ്

അന്തർകലാലയ കായികമത്സരങ്ങൾക്ക് വേദികളായി

കാലിക്കറ്റ് സർവകലാശാലയുടെ അന്തർകലാലയ കായികമത്സരങ്ങൾക്ക് ഒക്ടോബർ ആദ്യവാരം തുക്കമാകും. വേദികൾ നിശ്ചയിക്കാനായി ചേർന്ന യോഗത്തിൽ 400 കോളേജുകളിലെ കായികാധ്യാപകർ പങ്കെടുത്തു.

പുരുഷ – വനിതാ അത്ലറ്റിക്സ് മത്സരങ്ങൾ സർവകലാശാലാ കായികവിഭാഗം ആതിഥ്യമേകും. പുരുഷ വിഭാഗം ഫുട്ബോൾ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും വനിതകളുടേത് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലും നടക്കും.

അഖിലേന്ത്യാ അന്തർസർവകലാശാലാ മത്സരതീയതികൾ പ്രഖ്യാപിക്കുന്ന മുറയ്ക്ക് അന്തർ കലാലയ മത്സരങ്ങൾ നടത്തുന്ന തീയതികൾ പ്രഖ്യാപിക്കും.

ഫിസിക്സിൽ പി.എച്ച്.ഡി. ഒഴിവ് (എല്ലാ എഡിഷനുകളിലും നൽകാൻ താത്പര്യം)

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പ്രൊഫ. പി.പി. പ്രദ്യുമ്നന് കീഴിൽ തെർമോ ഇലക്ട്രിക് / ട്രൈബോ ഇലക്ട്രിക് മെറ്റീരിയൽസിൽ രണ്ട് പി.എച്ച്.ഡി. ഒഴിവുണ്ട്. നോൺ എൻട്രൻസ് എനിടൈം രജിസ്ട്രേഷൻ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം.

യു.ജി.സി. സി.എസ്.ഐ.ആർ. ജെ.ആർ.എഫ്. ഇൻസ്പയർ തുടങ്ങിയ അംഗീകൃത ഫെലോഷിപ്പുകളുണ്ടായിരിക്കണം. യോഗ്യരായവർ ആഗസ്റ്റ് 22-ന് രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അസൽ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

ബി.സി.എ. / ബി.എസ് സി. സീറ്റൊഴിവ്

മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ. പ്രാഗ്രാമിന് എസ്.സി./ എസ്.ടി. / ഇ.ടി.ബി. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്.

എസ്.സി. /എസ്.ടി (ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907495814. തൃശ്ശൂർ പുതുക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.എസ് സി. ഐ.ടി. പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 16 മുതൽ 24 വരെ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് വന്ന് പ്രവേശനം നേടാം.

യോഗ്യത : പ്ലസ് കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച പ്ലസ്ട. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് മുഴുവൻ ഫീസും ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0480 2751888, 9995814411, 9048584865, 9446762845.

പരീക്ഷാ അപേക്ഷ

ബി.ആർക്. മൂന്നാം സെമസ്റ്റർ (2015 മുതൽ 2023 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റർ (2015 മുതൽ 2022 വരെ പ്രവേശനം), ഏഴാം സെമസ്റ്റർ (2015 മുതൽ 2021 വരെ പ്രവേശനം), ഒൻപതാം സെമസ്റ്റർ (2017 മുതൽ 2020 വരെ പ്രവേശനം) നവംബർ 2024, ഒൻപതാം സെമസ്റ്റർ (2015, 2016 പ്രവേശനം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 30 വരെയും 190/- രൂപ പിഴയോടെ സെപ്റ്റംബർ അഞ്ച് വരെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയ അപേക്ഷ

നാലാം സെമസ്റ്റർ വിവിധ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.കോം. ( CBCSS ) ഏപ്രിൽ 2024, എം.എസ് സി. ഹെൽത് ആന്റ് യോഗ തെറാപ്പി ജൂൺ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർ മൂല്യനിർണയത്തിന് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

പാർട്ട് ടൈം | ഫുൾ ടൈം – എം.ബി.എ. ( CUCSS ) ( 2013, 2014, 2015 പ്രവേശനം ) ഒന്ന്, രണ്ട്, 2013, 2014 പ്രവേശനം ) മൂന്ന് സെമസ്റ്റർ ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ നാലാം സെമസ്റ്റർ ഏപ്രിൽ 2024, ആറാം സെമസ്റ്റർ ഡിസംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൺസോളിഡേറ്റ് മാർക്ക് ലിസ്റ്റുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും അതത് കേന്ദ്രങ്ങളിലേക്ക് സെപ്റ്റംബർ നാലിന് ശേഷം അയക്കും.

പുനർമൂല്യനിർണയഫലം

ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2019, 2020 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി, (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല

പ്രൈവറ്റ് രജിസ്ട്രേഷൻ – അപേക്ഷാ തീയതി നീട്ടി

കേരളസർവകലാശാല 2024-2025 അക്കാഡമിക് വർഷത്തിലെ ബി.എ./ബി.കോം./ബി.എ. അഫ്സൽ – ഉൽ ഉലാമ/ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ ബി.കോം. അഡീഷണൽ ഇലക്ടീവ് ട്രാവൽ & ടൂറിസം എന്നീ കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ആഗസ്റ്റ് വരെയും പിഴയോടുകൂടി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 7 വരെയും നീട്ടിയിരിക്കുന്നു.

അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരള സർവകലാശാല തപാൽ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്. വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾ (www.de.keralauniversity.ac.in., www.keralauniversity.ac.in) എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

പരീക്ഷാകേന്ദ്രം

കേരള സർവ്വകലാശാല നടത്തുന്ന എം.എ./എം.എസ്സി./എം.കോം. പ്രീവിയസ് ആന്റ് ഫൈനൽ എസ്.ഡി.ഇ. ആമ്പൽ സ്കീം/പ്രൈവറ്റ് രജിസ്ട്രേഷൻ ) 2003 – 2016 അഡ്മിഷൻ മേഴ്സി ചാൻസ്, ഫെബ്രുവരി 2024 പരീക്ഷയുടെ പരീക്ഷാകേന്ദ്രങ്ങൾ കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രവും കൊല്ലം ശ്രീ നാരായണ കോളേജുമാണ്. ടി പരീക്ഷയുടെ ഹാൾടിക്കറ്റ് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും കൊല്ലം പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് കൊല്ലം ശ്രീ നാരായണ കോളേജിൽ നിന്നും ആഗസ്റ്റ് 15 ന് ശേഷം കൈപ്പറ്റാവുന്നതാണ്.

പരീക്ഷ വിജ്ഞാപനം

കേരളസർവകലാശാലയുടെ രണ്ട്, എട്ട് സെമസ്റ്റർ ബി.എഫ്.എ. (HI) (2008 സ്കീം) മേഴ്സി ചാൻസ് (2013 അഡ്മിഷന് മുൻപ് ആഗസ്റ്റ് 2014 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2020 സ്കീം (200 അഡ്മിഷൻ) ബി.ടെക്. എട്ടാം സെമസ്റ്റർ (റെഗുലർ), സെപ്റ്റംബർ 2024 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കോഴ്സുകളുടെ അംഗീകാരത്തിനും, എലിജിബിലിറ്റി സർട്ടിഫിക്കറ്റിനുമുള പുതിയ ഫീസ് നിരക്കുകൾ

കേരളസർവകലാശാലയിൽ സർവകലാശാലകളുടെ കോഴ്സുകളുടെ അംഗീകാരത്തിനും, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനുമുളള നിലവിലുളള ഫീസുകളിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്.

  • പ്ലസ് ടു കോഴ്സുകളുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കേരളത്തിനകത്തുള്ള യു.ജി. പി.ജി. പ്രൊഫഷണൽ കോഴ്സുകളുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനുള്ള ഫീസ് – 525/-
  • കേരളത്തിന് പുറത്തുളള യു.ജി. കോഴ്സുകളുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനുളള ഫീസ് – 750/-
  • കേരളത്തിന് പുറത്തുളള പി.ജി. കോഴ്സുകളുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനുളള ഫീസ് – 1000/-
  • കേരളത്തിന് പുറത്തുളള പ്രൊഫഷണൽ കോഴ്സുകളുടെ എലിജിലിബിറ്റി സർട്ടിഫിക്കറ്റിനുള്ള ഫീസ് – 1000/-
  • വിദേശ ഡിഗ്രി/ഡിപ്ലോമകൾക്കുളള എലിജിബിലിറ്റി സർട്ടിഫിക്കറ്റിനുളള ഫീസ് – 5250/-
  • കോഴ്സ് അംഗീകാരത്തിനുളള ഫീസ് – 2625/-
  • വിദേശ ഡിഗ്രി/ഡിപ്ലോമകളുടെ കോഴ്സ് അംഗീകാരത്തിനുളള ഫീസ് – 5250/-

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *