November 22, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 13 ആഗസ്റ്റ് 2024

  • August 13, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 13 ആഗസ്റ്റ് 2024
Share Now:

ആഗസ്റ്റ് 13, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗസ്റ്റ് 14-ന് നടക്കും.

യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 – ന് വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.

പേരാമ്പ്ര റീജിയണൽ സെന്ററിൽ സീറ്റൊഴിവ്

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജിയണൽ സെന്ററിൽ ബി.സി.എ. / ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിൽ ജനറൽ / ഇ.ഡബ്ല്യു.എസ് എസ്.ഇ.ബി.സി / ഒ.ഇ.സി. എസ്.സി. /എസ്.ടി. സീറ്റുകളിൽ ഒഴിവുണ്ട്.

ആഗസ്റ്റ് 16-ന് അസൽ സർട്ടിഫിക്കറ്റുകളുമായി സെന്ററിൽ നേരിട്ട് വന്ന് പ്രവേശനം നേടാവുന്നതാണ്. ഇതുവരെ അപേക്ഷിക്കാത്തവർക്കും ലേറ്റ് രജിസ്ട്രേഷൻ സൗകര്യമുണ്ടാകും.

എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് മുഴുവൻ ഫീസും ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9961039127 (ബി.സി.എ.), 8594039556 (ബി.എസ്.ഡബ്ല്യു.),0496 2991119.

പുനഃപ്രവേശന അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ ഓട്ടോണമസ് അഫിലിയേറ്റഡ് കോളേജുകളിൽ 2019 മുതൽ 2023 വരെ വർഷങ്ങളിൽ ( CBCSS ) ബി.എ. അഫ്സൽ ഉൽ ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം, ബി.ബി.എ. പ്രോഗ്രാമുകളിൽ പ്രവേശനം നേടി രണ്ടാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത ശേഷം പഠനം തുടരാൻ കഴിയാത്തവർക്ക് സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എഡ്യൂക്കേഷൻ വഴി മൂന്നാം സെമസ്റ്ററിലേക്ക് ( UG – CBCSS – 2023 പ്രവേശനം ) പ്രവേശനം നേടി പഠനം തുടരാം.

പിഴ കൂടാതെ ആഗസ്റ്റ് 24 വരെയും 100/- പിഴയോടെ 31 വരെയും 500/- രൂപ അധിക പിഴയോടെ സെപ്റ്റംബർ അഞ്ച് വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sdeuoc.ac.in/. ഫോൺ: 0494 2407356, 2400288.

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എഡ്യൂക്കേഷനു (മുൻ എസ്.ഡി.ഇ.) കീഴിൽ 2019, 2021, 2022 വർഷങ്ങളിൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം, ബി.ബി.എ. പ്രോഗ്രാമുകളിൽ പ്രവേശനം നേടി ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാൻ കഴിയാത്ത സി.ഡി.ഒ.ഇ. വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് പുനഃ പ്രവേശനത്തിന് ഓൺലൈനായി പിഴ കൂടാതെ ആഗസ്റ്റ് 24 വരെയും 100/- പിഴയോടെ 31 വരെയും 500/- രൂപ അധിക പിഴയോടെ സെപ്റ്റംബർ അഞ്ച് വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ അഞ്ചാം സെമസ്റ്റർ ( CBCSS 2022 പ്രവേശനം ) ബി.എ. അഫ്സൽ ഉൽ – ഉലമ കോൺടാക്ട് ക്ലാസുകൾ ആഗസ്റ്റ് 27 മുതലും ഫിലോസഫി കോൺടാക്ട് ക്ലാസുകൾ സെപ്റ്റംബർ 18 മുതലും വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ തുടങ്ങും.

വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്. വിദ്യാർഥികൾക്കുള്ള സ്റ്റഡി മെറ്റീരിയൽ വിതരണം വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടക്കുന്നതാണ്. വിശദമായ സമയക്രമം വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/. Phone: 0494 2400288, 2407356.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ വിവിധ ബി.വോക്. ( CBCSS – V – UG – 2019 പ്രവേശനം മുതൽ ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ മൂന്ന് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതൽ ലഭ്യമാകും.

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ ( 2014 & 2015 പ്രവേശനം ) മൂന്നാം സെമസ്റ്റർ നവംബർ 2018, നാലാം സെമസ്റ്റർ ഏപ്രിൽ 2019, ( 2015 പ്രവേശനം മാത്രം ) അഞ്ചാം സെമസ്റ്റർ നവംബർ 2019, ആറാം സെമസ്റ്റർ ഏപ്രിൽ 2020 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 190 രൂപ പിഴയോടെ ഒൻപത് വരെയും അപേക്ഷിക്കാം. ലിങ്ക് മുതൽ ലഭ്യമാകും.

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ എട്ടാം സെമസ്റ്റർ ബി.ടെക്. (2014 സ്കീം) 2018 പ്രവേശനം ഏപ്രിൽ 2023, 2017 പ്രവേശനം നവംബർ 2022, 2016 പ്രവേശനം ഏപ്രിൽ 2022, 2014 & 2015 പ്രവേശനം നവംബർ 2022 സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 30-ന് തുടങ്ങും. കേന്ദ്രം : സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്.

പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള ബി.എ. മൾട്ടിമീഡിയ (CUCBCSS – UG 2017 & 2018 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് മൂന്നാം സെമസ്റ്റർ നവംബർ 2021 പരീക്ഷകൾ ആഗസ്റ്റ് 29-നും നാലാം സെമസ്റ്റർ ഏപ്രിൽ 2022 പരീക്ഷകൾ ആഗസ്റ്റ് 30-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 ടീച്ചിങ് എബിലിറ്റി പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 21, 22, 23 തീയതികളിൽ യഥാക്രമം കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ, ചക്കിട്ടപാറ കാലിക്കറ്റ് സർവകലാശാലാ ബി.പി.എഡ്. സെന്റർ, സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എന്നീ കേന്ദ്രങ്ങളിൽ നടക്കും.

വൈവ

നാലാം സെമസ്റ്റർ എം.എഡ്. (2022 പ്രവേശനം) ജൂലൈ 2024 വൈവ ആഗസ്റ്റ് 19, 21 തീയതികളിൽ നടക്കും. കേന്ദ്രം : ഫാറൂഖ് ട്രെയിനിങ് കോളേജ് കോഴിക്കോട്, ജി.സി.ടി.ഇ. കോഴിക്കോട്, എൻ.എസ്.എസ്. ട്രെയിനിങ് കോളേജ് ഒറ്റപ്പാലം, എജ്യുക്കേഷൻ പഠന വകുപ്പ് സർവകലാശാലാ ക്യാമ്പസ്, ഐ.എ.എസ്.ഇ. തൃശ്ശൂർ.

പരീക്ഷാഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. മലയാളം ( CBCSS 2020 & 2021 പ്രവേശനം ഏപ്രിൽ 2024 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

അഞ്ചാം സെമസ്റ്റർ ബി.വോക്. (2020 പ്രവേശനം) നഴ്സറി ആന്റ് ഓർണമെന്റൽ ഫിഷ് ഫാമിംഗ്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ,
ബാങ്കിങ് ഫിനാൻസ് സർവീസ് ആന്റ് ഇൻഷുറൻസ്, ലോജിസ്റ്റിക് മാനേജ്മന്റ് നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

കേരള സർവകലാശാല

പ്രൈവറ്റ് രജിസ്ട്രേഷൻ – അപേക്ഷാ തീയതി നീട്ടി

കേരളസർവകലാശാല 2024-2025 അക്കാഡമിക് വർഷത്തിലെ ബി.എ./ബി.കോം./ബി.എ.
അഫ്സൽ ഉൽ – ഉലാമ/ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ ബി.കോം.

അഡീഷണൽ ഇലക്ടീവ് ട്രാവൽ & ടൂറിസം എന്നീ കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 2014 ആഗസ്റ്റ് 27 വരെയും പിഴയോടുകൂടി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 7 വരെയും നീട്ടിയിരിക്കുന്നു.

അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരള സർവകലാശാല തപാൽ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്.

വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾ (www.de.keralauniversity.ac.in., www.keralauniversity.ac.in) വെബ്സൈറ്റുകളിൽ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ബി.എ. ലോജിസ്റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2014 ആഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2014 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്ട്രോണിക്സ് (30) റെഗുലർ – 2029 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 20:20 & 2019 അഡ്മിഷൻ, മേഴ്സി ചാൻസ് – 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2014 ആഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

പരീക്ഷ വിജ്ഞാപനം

കേരളസർവകലാശാലയുടെ രണ്ട്, എട്ട് സെമസ്റ്റർ ബി.എഫ്.എ. (HI) (2008 സ്കീം) മേഴ്സി ചാൻസ് (2013 അഡ്മിഷന് മുൻപ് ആഗസ്റ്റ് 2014 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

സ്പോട്ട് അഡ്മിഷൻ

കേരളസർവകലാശാലയുടെ പഠന വകുപ്പുകളിൽ പി.ജി./എം.ടെക്. പ്രോഗ്രാമുകളിൽ പട്ടിക ജാതി/പട്ടിക വർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി 2024 ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് അതാത് പഠന വകുപ്പുകളിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

പ്രവേശനം നേടുവാൻ യോഗ്യതയുള്ള പ്രസ്തുത വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ മതിയായ രേഖകളുടെ അസ്സൽ സഹിതം പഠന വകുപ്പുകളിൽ കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.

ഒഴിവുള്ള കോഴ്സുകളും സീറ്റുകളുടെ എണ്ണവും https://missions.keralauniversity.ac.in ൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0471-2308328.

കണ്ണൂർ സർവ്വകലാശാല

പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള സ്കോട്ട് അഡ്മിഷൻ

ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി. ജി. പ്രോഗ്രാമുകളിലെ SC/ST ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും 19/08/2024 ആ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 14/08/2024 മുതൽ 16/08/2024 വരെയുള്ള തിയ്യതികളിൽ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സെൽഫ് ഫിനാൻസിങ് കോളേജുകളിലെ SC/ST ഉൾപ്പെടെയുള്ള പി.ജി. ഒഴിവുകളിലേക്ക് 23/08/2024 മുതൽ 24/08/2024 വരെയുള്ള തീയതിയിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്.

പങ്കെടുക്കുന്നവർ 21/08/2024 മുതൽ 22/08/2024 വരെയുള്ള തിയ്യതികളിൽ അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്സൈറ്റിൽ നൽകുന്നതായിരിക്കും. വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും സ്പോട്ട് അഡ്മിഷന് അവസരമുണ്ട്.

പുതിയതായി അപേക്ഷിക്കുന്നവർ അഡ്മിഷൻ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്പോട്ട് അഡ്മിഷൻ പ്രവേശനത്തിന് അർഹരായവരെ കോളേജ് അധികാരികൾ ഫോൺ മുഖേന ബന്ധപ്പെടുന്നതായിരിക്കും.

ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ, സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ മുൻപ് പ്രവേശനം ലഭിച്ച കോളേജിൽ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ.

ഹെൽപ്പ് ലൈൻ നമ്പർ: 0497 2715261, 0497 2715284, 7356948230 ഇ-മെയിൽ ഐഡി : pgsws@ kannuruniv.ac.in

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *