യൂണിവേഴ്സിറ്റി അറിയിപ്പുകൾ: 12 ആഗസ്റ്റ് 2024
ആഗസ്റ്റ് 12, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
എയ്ഡഡ് ബിരുദ പ്രോഗ്രാം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024 – 2025 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി ഗവ. / എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള വിദ്യാർഥികളുൾടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം ഗവ. എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് പ്രോഗ്രാമുകളിൽ ഓപ്ഷൻ നിലനിർത്തിയവരെയാണ് റാങ്ക് ലിസ്റ്റുകളിലേക്ക് പരിഗണിച്ചിട്ടുള്ളത്. റാങ്കില സ്റ്റുഡന്റ് ലോഗിൻ വഴി പരിശോധിക്കാം.
പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, കോളേജുകളിലെ സീറ്റ് വേക്കൻസിഎന്നിവ പരിശോധിച്ച് ഓഗസ്റ്റ് 19-ന് മുൻപായി കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്.
അഫിലിയേറ്റഡ് കോളേജുകൾ / സർവകലാശാല സെന്ററുകൾ എന്നിവയിലെ സ്വാശ്രയ കോഴ്സുകളിൽ സീറ്റുകൾ നികത്തുന്നതിനായി അതത് കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് ആഗസ്റ്റ് ഒന്ന് മുതൽ ലഭ്യമാക്കിയിട്ടുണ്ട്.
ബി.ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ 2024 – 2025 അധ്യായന വർഷത്തെ ഒഴിവുള്ള ബി.ടെക്. ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 13 മുതൽ നടക്കും.
ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടക്കുക.
ലാറ്ററൽ എൻട്രി പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അസൽ രേഖകൾ സഹിതം കോളേജിൽ വന്ന് പ്രവേശനം നേടാവുന്നതാണ്. കീം പരീക്ഷ എഴുതാത്തവർക്ക് ഫസ്റ്റ് ഇയറിൽ എൻ.ആർ.ഐ. ക്വാട്ടയിൽ പ്രവേശനം നേടാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിവരങ്ങൾക്ക് 9567172591.
എം.സി.എ./ ബി.സി.എ. സീറ്റൊഴിവ്
പാലക്കാട് കൊടുവായൂരുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ., ബി.സി.എ. – ജനറൽ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. സെന്ററിൽ നേരിട്ട് വന്ന് അപേക്ഷിക്കാവുന്നതാണ്. എസ്.സി. / എസ്.ടി. ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447525716.
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ. ഹോണേഴ്സ് കോഴ്സിൽ എൽ.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 14-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് : 0487 2607112, 9400749401, 8547044182.
പരീക്ഷാ അപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥികൾക്കുള്ള സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. ( 2016 മുതൽ 2018 വരെ പ്രവേശനം ) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 190 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 13 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം എം.എ. അറബിക് വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ ആഗസ്റ്റ് 13-ന് രാവിലെ 10.30-ന് നടക്കും. കേന്ദ്രം: ടി.എം.ജി. കോളേജ് തിരൂർ.
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം എം.കോം. വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ ആഗസ്റ്റ് 16-ന് രാവിലെ 11 മണിക്ക് നടക്കും. കേന്ദ്രം : ഗവ. കോളേജ് മടപ്പള്ളി, സെന്റ് തോമസ് കോളേജ് തൃശ്ശൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ( CCSS ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.വോക്. മൾട്ടിമീഡിയ (CBCSS 2020, 2021 പ്രവേശനം) ഏപ്രിൽ 2022, 2023 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ വിവിധ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.ബി.ഇ., എം.കോം. (CBCSS), എം.എസ് സി. ഹെൽത് ആന്റ് യോഗ തെറാപ്പിൽ (നോൺ CSS) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം | പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ ഉൽ ഉലമ (CUCBCSS / CBCSS-UG 2018 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. എൻവയോൺമെന്റൽ സയൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുളള അപേക്ഷകൾ www.slcm.keralauniversity.ac.in മുഖേന 2024 ആഗസ്റ്റ് 22 ന് മുൻപായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് sem ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം വഴി നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 2018, 2017 അഡ്മിഷൻ) ജനുവരി 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രൈവറ്റ് രജിസ്ട്രേഷൻ – അപേക്ഷാ തീയതി നീട്ടി
കേരളസർവകലാശാല 2024 – 2025 അക്കാഡമിക് വർഷത്തിലെ ബി.എ./ബി.കോം./ബി.എ. അഫ്സൽ – ഉൽ – ഉലാമ/ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ – ഓപ്പറേഷൻ ബി.കോം. അഡീഷണൽ ഇലക്ടീവ് ട്രാവൽ & ടൂറിസം എന്നീ കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ആഗസ്റ്റ് 27 വരെയും പിഴയോടുകൂടി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 7 വരെയും നീട്ടിയിരിക്കുന്നു.
അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരള സർവകലാശാല തപാൽ വിഭാഗത്തിൽ എത്തിക്കേണ്ടതാണ്. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ (www.keralauniversity.ac.in) എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ടൈംടേബിൾ
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം. വൈവ – വാസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ്സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യു., ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2019 – 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 – 2016 & 2018 അഡ്മിഷൻ) ആഗസ്റ്റ് 2024 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ ഏഴാം സെമസ്റ്റർ (2020 സ്കീം), മെയ് 2024 റെഗുലർ ഇൻഫോർമേഷൻ ടെക്നോളോജി ബ്രാഞ്ചിന്റെ പ്രായോഗിക പരീക്ഷ 2024 ആഗസ്റ്റ് 22 ന് ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം. (159) സി.ബി.സി.എസ്. എസ്., ജനുവരി 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ ഇ.ജെ. – VII (ഏഴ്) 2024 ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാ വിജ്ഞാപനം
കേരളസർവകലാശാല നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. മേഴ്സി ചാൻസ് (2002 സ്കീം – 2011 അഡ്മിഷന് മുൻപ്, ആഗസ്റ്റ് 2024 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.ബി.എ. ബി.സി.എ./ബി.എ./ബി.എസ്സി./ബി.കോം./ബി.പി.എ./ബി.എസ്.ഡബ്ല്യു./ബി.വോക്. ബി.എം.എസ്., ജനുവരി 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡ്/ഹാൾടിക്കറ്റുമായി 2024 ആഗസ്റ്റ് 12 മുതൽ 22 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. – III (മൂന്ന്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.
കണ്ണൂർ സർവ്വകലാശാല
പി.ജി പ്രോഗ്രാമുകളിലേക്ക് SC/ST/PWBD വിഭാഗക്കാർക്ക് മാത്രമായിയുള്ള അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല 2024-25 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളിലേക്ക് SC/ST/PWBD വിഭാഗക്കാർക്ക് മാത്രമായിയുള്ള അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് ഒടുക്കി 13.08.2024 അഞ്ച് മണിക്കുള്ളിൽ അതാത് കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച് ഒരു തവണ ഫീസ് ഒടുക്കിയവർ വീണ്ടും ഫീസ് ഒടുക്കേണ്ടതില്ല .
Follow our WhatsApp Channel for instant updates: Join Here