യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 6 ആഗസ്റ്റ് 2024
ആഗസ്റ്റ് 6, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പ്രളയത്തിൽ നഷ്ടമായ സർട്ടിഫിക്കറ്റുകൾ കാലിക്കറ്റ് സർവകലാശാല ഫീസില്ലാതെ നൽകും
പ്രളയദുരന്തത്തിൽപ്പെട്ട് സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളുമെല്ലാം നഷ്ടമായവർക്ക് ഫീസും നടപടിക്രമങ്ങളും ഒഴിവാക്കി ഡ്യൂപ്ലിക്കേറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം.
വയനാട്ടിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റവന്യൂ അധികൃതരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാകും ഇവ നൽകുക. 2018-ലെ പ്രളയത്തിലും സർക്കാർ നിർദേശപ്രകാരം ഇതേ ഇളവ് നൽകിയിരുന്നു.
പ്രളയ ദുരന്തത്തിൽ മരിച്ചവർക്കും മുൻ സിൻഡിക്കേറ്റംഗം ഡോ. പി. വിജയരാഘവന്റെ നിര്യണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷനായി.
സംസ്കൃതം പഠനവകുപ്പിൽ എം.എ. ( ഇന്റഗ്രേറ്റഡ് എം.എ. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ സംസ്കൃതം പഠനവകുപ്പിൽ എം.എ. സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ ), പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ സംസ്കൃതം എന്നീ പ്രോഗ്രാമുകളിൽ ജനറൽ സംവരണ വിഭാഗങ്ങളിലായി സീറ്റുകൾ ഒഴിവുണ്ട്.
സംസ്കൃതത്തിൽ ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് എം.എ. പ്രോഗ്രാമിനും പ്ലവോ തത്തുല്ല്യ യോഗ്യതയോ നേടിയവർക്ക് ഇന്റഗ്രേറ്റഡ് എം.എ സംസ്കൃതം പ്രോഗ്രാമിനും അപേക്ഷിക്കാം.
സംസ്കൃതം മുൻപ് പഠിക്കാത്തവർക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് അപേക്ഷിക്കാം. പ്രസ്തുത ഒഴിവുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 11-ന് മുൻപായി പ്രവേശന വിഭാഗം വെബ്സൈറ്റിൽ ഓൺലൈനായി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. ഒഴിവ് വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക. Phone: 9745300125, Website: https://admission.uoc.ac.in/
പൂമല ബി.എഡ്. സെന്ററിൽ സംവരണ സീറ്റൊഴിവ്
വയനാട് പൂമലയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഫിസിക്കൽ സയൻസ് – 2 (പട്ടിക ജാതി, ഭാഷാ ന്യൂനപക്ഷം – കന്നഡ), ഗണിതശാസ്ത്രം 2 (ഭാഷാ ന്യൂനപക്ഷം – കന്നഡ, ടീച്ചർ ക്വാട്ട), സോഷ്യൽ സയൻസ് – 1 (ടീച്ചർ ക്വാട്ട) എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷൻ ചെയ്തവർ ആഗസ്റ്റ് ഏഴിന് രാവിലെ 11.00 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്. യോഗ്യരായവർ ഇല്ലാത്തപക്ഷം ഒഴിവുകൾ പരിവർത്തനം ചെയ്യും. ഫോൺ : 9605974988.
മഞ്ചേരി സെന്ററിൽ ബി.സി.എ. പ്രവേശനം
മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ. കോഴ്സിന് മൂന്നാം സെമസ്റ്ററിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ആഗസ്റ്റ് 9-ന് വൈകീട്ട് 5 മണിക്ക് മുൻപായി അസൽ രേഖകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്.
സി.സി.എസ്.ഐ.ടികളിൽ സീറ്റൊഴിവ്
തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ., എം.സി.എ. കോഴ്സുകളിൽ ജനറൽ സംവരണ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ താത്പര്യമുള്ളവർ 7907414201, 0487 2202563 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
കോഴിക്കോട് വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 9446993188,9447150936.
പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ. കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശന വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8281665557, 9446670011.
മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ എം.സി.എ. ജനറൽ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. പ്രവേശന പരീക്ഷാ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകേണ്ടതാണ്.
എസ്.സി. / എസ്.ടി. ഒ.ഇ.സി. വിഭാഗത്തിൽ പ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 7907495814.
വൈവ
വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (SDE – CBCSS) ഏപ്രിൽ 2024 വൈവ ആഗസ്റ്റ് 8,9,12 തീയതികളിൽ നടക്കും. കേന്ദ്രം : ആര്യഭട്ട ഹാൾ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, ഗവ. വിക്ടോറിയ കോളേജ് പാലക്കാട്, ശ്രീ കേരളവർമ കോളേജ്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട.
ജൂലൈ 30-ന് നടത്താൻ നിശ്ചയിച്ചിരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ എം.എ. ഫിലോസഫി (SDE – CBCSS) ഏപ്രിൽ 2024 വൈവ ആഗസ്റ്റ് ഒൻപതിന് നടക്കും. കേന്ദ്രം : ഫിലോസഫി പഠനവകുപ്പ് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ബി.എ., ബി.കോം., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ പാറ്റേൺ, ബി.ബി.എ., ബി.എ. മൾട്ടിമീഡിയ, ബി.സി.എ., ബി.എസ്.ഡബ്ല്യൂ. ബി.കോം. വൊക്കേഷണൽ, ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. വിഷ്വൽ കമ്മ്യൂണികേഷൻ, ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.ജി.എ., ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രൊഫഷണൽ, തൃശ്ശൂർ ഡോ. ജോൺ മത്തായി സെന്ററിലുള്ള സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ബി.ടി.എ. (2019 പ്രവേശനം മുതൽ അഞ്ചാം സെമസ്റ്റർ നവംബർ 2023 റഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 190/- രൂപ പിഴയോടെ ഒൻപത് വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 14 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ( CBCSS – UG ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രൊഫഷണൽ ( 2018 പ്രവേശം മുതൽ ) ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
ഒന്നാം വർഷ ബി.എഡ് പ്രവേശനം – 2024
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ: എയ്ഡഡ്/ സ്വാശ്രയ/കെ. യു.സി.ടി.ഇ. കോളേജുകളിലെ ഒന്നാം വർഷ ബി.എഡ്. കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 2024 ആഗസ്റ്റ് 9 ന് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു.
നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ബി.എഡ്. കോഴ്സുകളിൽ അഡ്മിഷൻ ഉള്ള വിദ്യാർത്ഥികളെ പ്രസ്തുത സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്നതല്ല.
(മാനേജ്മെന്റ് അഡ്മിഷൻ ഉൾപ്പടെ) നിലവിൽ കേരളസർവകലാശാലയിൽ ബി.എഡ്. കോഴ്സിലേക്ക് അപേക്ഷ നൽ കിയിട്ടുള്ളവരെ പരിഗണിച്ചതിനു ശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നൽ കാത്തവരെയും സ്പോട്ടിൽ പരിഗണിക്കുന്നതാണ്.
EWS വിഭാഗത്തിലുള്ള ഒഴിവുകളിൽ പ്രസ്തുത വിഭാഗത്തിലെ വിദ്യാർത്ഥികളെ മാത്രമാണ് പരിഗണിക്കുന്നത്. EWS വിഭാഗത്തിൽ ഒഴിവുള്ള വിഷയങ്ങളിൽ അപേക്ഷാർത്ഥികളുടെ അഭാവത്തിൽ പ്രസ്തുത ഒഴിവ് മറ്റു വിഷയങ്ങളിലേക്ക് മാറ്റി നൽകുന്നതായിരിക്കും.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (including TC and Consolidated marklist) ഉണ്ടായിരിക്കണം.
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ടും എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് കോളേജുകളിൽ ആഗസ്റ്റ് 9 ന് രാവിലെ 11 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
സമയം കഴിഞ്ഞു വരുന്നവരെയും അഡ്മിഷന് ആവശ്യമായ മതിയായ രേഖകൾ ഇല്ലാത്ത വിദ്യാർത്ഥികളെയും ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
ഒന്നിൽ കൂടുതൽ കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിലേക്കായി വിദ്യാർത്ഥി സാക്ഷ്യ പത്രം നൽകി രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്.
ഒഴിവുള്ള സീറ്റുകളുടെ വിവരം, മറ്റു വിശദവിവരങ്ങൾ എന്നിവ സർവകലാശാല വെബ് സൈറ്റിൽ (https://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്.
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024 – 25
സപ്ലിമെന്ററി/കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്കായി പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും അവസരം.
രജിസ്ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് 2024 ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 11 വരെ പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഈ ഘട്ടത്തിൽ പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാവുന്നതാണ്.
നിലവിൽ രജിസ്ട്രേഷനുള്ള എല്ലാവർക്കും പുതിയ ഓപ്ഷനുകൾ ചേർക്കൽ, റീവാല്യൂവേഷൻ/ഗ്രസ് മാർക്ക് ഉൾപ്പെടുത്തൽ, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാദമിക് വിവരങ്ങളും (മാർക്കിലെ വർദ്ധനവ്/സ്പെഷ്യൽ വെയിറ്റേജ്) ഓപ്ഷനുകളും മാത്രമേ മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ.
പുതുതായി ഓപ്ഷൻ നൽകുന്ന വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ മുൻ അലോട്ട്മെന്റുകളിൽ നൽകിയ ഓപ്ഷനുകൾ ക്യാൻസൽ ആകുന്നതാണ്. പുതിയതായി നൽകിയ ഓപ്ഷനുകൾ മാത്രമേ തുടർന്നു വരുന്ന സപ്ലിമെന്ററി അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.
മുൻ അലോട്ട്മെന്റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്റ് റദ്ദായ അപേക്ഷകർക്കും, ഫീസ് അടച്ചിട്ടും കോളേജിൽ പ്രവേശനം നേടാൻ സാധിക്കാത്ത അപേക്ഷകർക്കും, ആപ്ലിക്കേഷൻ നമ്പർ, പാസ്സ് വേർഡ് എന്നിവ ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്തശേഷം പുതിയതായി ഓപ്ഷനുകൾ നൽകാവുന്നതാണ്.
പുതുതായി ഓപ്ഷൻ നൽകുന്ന വിദ്യാർത്ഥികളുടെ പുതിയതായി നൽകിയ ഓപ്ഷനുകൾ മാത്രമേ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പരിഗണിക്കൂ. പുതുതായി ഓപ്ഷൻ നൽകിയില്ലെങ്കിൽ ഇവരുടെ പഴയ എല്ലാ ഓപ്ഷനുകളും പരിഗണിക്കുന്നതാണ്.
നിലവിൽ കോളേജ് പ്രവേശനം നേടി അഡ്മിഷൻ ഉറപ്പാക്കിയ വിദ്യാർത്ഥികളുടെ ഹയർ ഓപ്ഷനുകൾ ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല. പ്രസ്തുത വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ താൽപര്യമുള്ളപക്ഷം പുതിയതായി ഓപ്ഷനുകൾ നൽകേണ്ടതാണ്.
പ്രൊഫൈലിൽ തിരുത്തൽ വരുത്തൽ, അലോട്ട്മെന്റിലേക്ക് വീണ്ടും പരിഗണിക്കൽ (Reconsider) എന്നിവ ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികളും (ഇതിനായി സർവകലാശാലയിൽ അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ) സ്വയം അവരവരുടെ പ്രൊഫൈലിൽ പ്രസ്തുത മാറ്റങ്ങൾ വരുത്തേണ്ടതാണ്.
ഇതര സർവകലാശാലകളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അപേക്ഷകർ, അഡ്മിഷൻ സമയത്ത് നിർബന്ധമായും എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ, പുതിയതായി നൽകിയ ഓപ്ഷനുകൾ മാറ്റങ്ങൾ അപേക്ഷയിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതും (options for supplementary allotment) അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതുമാണ്.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്ക് ഓപ്ഷൻസ് നൽകുന്നതിന് അവസരം
2024 ജൂലൈ 31 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷകളുടെ പുതുക്കിയ തീയതികൾ സർവകലാശാല പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആന്റ് സയൻസ് എയ്ഡഡ് (Aided) കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി കാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി 2024 ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 11 വരെ ഓപ്ഷൻസ് നൽകാവുന്നതാണ്.
നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്തവരും അഡ്മിഷൻ എടുത്ത ശേഷം കോളേജിൽ നിന്നും ടിസി വാങ്ങിയവരും, പല ഘട്ടങ്ങളിൽ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്തായവരും ഉൾപ്പെടെ എല്ലാവരും പുതുതായി കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷൻസ് നൽകിയാൽ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്ക്പ രിഗണിക്കുകയുള്ളൂ.
അധിക ബാച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
2025 – 2026 അദ്ധ്യയന വർഷത്തിൽ കേരളസർവകലാശാലയ്ക്ക് കീഴിൽ പുതിയ കോളേജ്/പുതിയ പ്രോഗ്രാം/നിലവിലുളള പ്രോഗ്രാമുകളിൽ സീറ്റ് വർദ്ധനവ്/അധിക ബാച്ച് എന്നിവയ്ക്കുളള അപേക്ഷ ക്ഷണിച്ചുകൊണ്ടുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളസർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralauniversity.ac.in ലെ Affiliation portal മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം പ്രസ്തുത അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകളുടെ പകർപ്പ് എന്നിവ സഹിതം സർവകലാശാല ഓഫീസിൽ എത്തിക്കേണ്ടതാണ്.
ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ആഗസ്റ്റ് 31.
വിജ്ഞാപനവും അപേക്ഷിക്കാനുളള നിർദ്ദേശങ്ങളും അഫിലിയേഷൻ പോർട്ടലിൽ ലഭ്യമാണ്. അപേക്ഷയ്ക്കുളള ഫീസ് Affiliation portal മുഖാന്തിരം ഒടുക്കേണ്ടതാണ്.
ഓൺലൈനായി സമർപ്പിച്ച അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രജിസ്ട്രാർ, കേരളസർവകലാശാല, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ 2024 സെപ്റ്റംബർ 7 നോ അതിനു മുൻപോ ലഭിക്കത്തക്ക രീതിയിൽ അയയ്ക്കേണ്ടതാണ്.
ടൈംടേബിൾ
കേരളസർവകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലർ – 2023 അഡ്മിഷൻ & സപ്ലിമെന്ററി – 2020, 2021, 2022 അഡ്മിഷൻ) (2020 സ്കീം), ആഗസ്റ്റ് 2024 (തിയറി & പ്രാക്ടിക്കൽ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ ബി.ആർക്ക്. സപ്ലിമെന്ററി (2008 സ്കീം – (2011 & 2012 അഡ്മിഷൻ), ആഗസ്റ്റ് 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പി.ജി.ഡിപ്ലോമ ഇൻ അറബിക് ട്രാൻസ്ലേഷൻ അപേക്ഷ ക്ഷണിക്കുന്നു
കേരളസർവകലാശാല അറബിക് പഠനവിഭാഗം നടത്തുന്ന ഒരു വർഷം ദൈർഘ്യമുളള പി.ജി.ഡിപ്ലോമ ഇൻ അറബിക് ട്രാൻസ്ലേഷൻ (റെഗുലർ) ഒന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2024 ആഗസ്റ്റ് 15 ന് മുൻപായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ www.arabicku.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. Phone: 0471 2308846, 9562722485.
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (online) – അപേക്ഷ ക്ഷണിക്കുന്നു
കേരളസർവകലാശാല അറബി വിഭാഗം വരുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (online) എട്ടാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
യോഗ്യത സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേർസ് എക്സാമിനേഷൻ, ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം), ഓറിയന്റൽ ടൈറ്റിൽ (ആലിം/ഫാളിൽ), ഫീസ്: 6000/-, സീറ്റുകൾ: 15.
അപേക്ഷ ഫോമുകളും വിശദവിവരങ്ങളും കാര്യവട്ടത്തുള്ള അറബിക് പഠന വകുപ്പിലും അറബിക് വിഭാഗത്തിന്റെ വെബ്സൈറ്റിലും (www.arabicku.in) ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ആഗസ്റ്റ് 20. ഫോൺ: 0471 – 2308846, 9562722485
കണ്ണൂർ സർവകലാശാല
2024 -25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിൻറെ മൂന്നാം അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2024 -25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിൻറെ മൂന്നാം അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ (https://admission.kannuruniversity.ac.in/) പ്രസിദ്ധീകരിച്ചു.
അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോ ഡൌൺലോഡ് ചെയ്ത് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി 07.08.2024 വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ ഹാജരാകേണ്ടതാണ്.
ആദ്യമായി അലോട്ട് മെന്റ് ലഭിക്കുന്നവർ പ്രൊഫൈലിൽ ലഭ്യമായ ലിങ്ക് വഴി അഡ്മിഷൻ ഫീ ഒടുക്കേണ്ടതാണ് . അഡ്മിഷൻ ഫീ 980/- രൂപ SC/ST വിഭാഗം അഡ്മിഷൻ ഫീ 910/- രൂപ. ഇതിനകം കോളേജുകളിൽ താത്കാലിക പ്രവേശനം നേടിയവരും പുതുതായി പ്രവേശനം നേടിയവരും മൂന്നാം അലോട്ട് മെന്റിനു ശേഷം സ്ഥിര പ്രവേശനം നേടേണ്ടതാണ്.
SC/STPWBD വിഭാഗത്തിന് താത്കാലിക പ്രവേശനം തുടരാവുന്നതാണ്. അതുപോലെ SC/ST/PWBD വിദ്യാർഥികൾ തങ്ങൾക്ക് പ്രവേശനം ലഭിച്ച കോളേജിൽ സംതൃപ്തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ നിർബന്ധമായും 09.08.2024 നകം റദ്ദ് ചെയ്യേണ്ടതാണ്. SC/ST/PWBD സ്പെഷ്യൽ അലോട്ട് മെന്റ് – 12.08.2024.
ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചവർ pay fees ബട്ടൺ ക്ലിക്ക് ചെയ്താണ് ഫീസ് അടയ്ക്കേണ്ടത്.
ഫീസ് അടച്ചവർ ലോഗിൻ ചെയ്ത് ഫീസ് അടച്ച വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് SBI ePay വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതാണ്.
കോളേജ് പ്രവേശനം
മൂന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് ഒടുക്കി അതാത് കോളേജുകളിൽ അഡ്മിഷന് വേണ്ടി 07.08.2024 നു വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ ഹാജരാകേണ്ടതാണ്.
ആദ്യത്തെ രണ്ട് അലോട്ട്മെന്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക്, മൂന്നാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ, നിർബന്ധമായും ഹയർ ഓപ്ഷൻ ലഭിച്ച കോളേജിൽ ഹാജരാക്കേണ്ടതാണ്.
ഹാജരാകാത്ത പക്ഷം, വിദ്യാർത്ഥികളുടെ പി. ജി അഡ്മിഷൻ റദ്ദാകുന്നതാണ്.
അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം മറ്റു രേഖകളും പ്രവേശനസമയത്ത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.
ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. അഡ്മിഷൻ സമയത്തു നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് https://admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Follow our WhatsApp Channel for instant updates: Join Here