യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 1 ആഗസ്റ്റ് 2024
ആഗസ്റ്റ് 1, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
എം.ബി.എ. കൗൺസിലിംഗ് 2024
കാലിക്കറ്റ് സർവകലാശാലാ കോമേഴ്സ് ആന്റ് മാനേജ്മന്റ് സ്റ്റഡീസ് പഠനവകുപ്പിലെയും സ്വാശ്രയ സെന്ററുകളിലെയും 2024 2025 അധ്യയന വർഷത്തേക്കുള്ള എം.ബി.എ. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസിലിംഗിന് ഹാജരാകാനുള്ള അറിയിപ്പ് ഇ-മെയിൽ വഴി നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചവർ നിർദിഷ്ട രേഖകൾ സഹിതം പഠനവകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ഹാജരാകേണ്ടവരുടെ റാങ്ക്, ഹാജരാകേണ്ട ദിവസം, സമയം എന്നിവ ക്രമത്തിൽ. (1) റാങ്ക് 1 മുതൽ 100 വരെ, ആഗസ്റ്റ് 6, 10 മണി. (2) റാങ്ക് 101 മുതൽ 200 വരെ, ഓഗസ്റ്റ് 6, 2 മണി. (3) റാങ്ക് 201 മുതൽ 260 വരെ, ആഗസ്റ്റ് 7, 10 മണി. (4) റാങ്ക് 261 മുതൽ 320 വരെ, ആഗസ്റ്റ് 7, 2 മണി.
എം.ബി.എ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024 – 2025 അധ്യയന വർഷത്തേക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ (ഓട്ടണമസ് കോളേജ് ഒഴികെ) എന്നിവയിലെയും എം.ബി.എ. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അതത് പഠനവകുപ്പ് / കോളേജുകളിൽ നിന്നുള്ള നിർദേശാനുസരണം ആഗസ്റ്റ് എട്ടിന് മുൻപായി പ്രവേശനം ഉറപ്പാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ
ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം: വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റഡ് കോളേജുകളിലെ 2024 – 2025 അധ്യയന വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രാഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
സ്റ്റുഡന്റസ് ലോഗിൻ വഴി റാങ്ക് പരിശോധിക്കാം. വിദ്യാർഥികൾ പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ഫോൺ : 0494 2407017, 2407016, 2660600.
ബിരുദ പ്രവേശനം: സ്വാശ്രയ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2025 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള അഫിലിയേറ്റഡ് കോളേജുകൾ / സർവകലാശാല സെന്ററുകൾ എന്നിവയിലെ സ്വാശ്രയ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റസ് ലോഗിൻ വഴി റാങ്ക്
പരിശോധിക്കാം.
പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, കോളേജുകളിലെ വേക്കൻസി എന്നിവ പരിശോധിച്ച് ആഗസ്റ്റ് 13-ന് മുൻപായി കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്.
പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള നിലവിൽ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി കാത്തിരിക്കുന്നവർക്ക്, അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കുന്നത് വരെ പ്രവേശനത്തിന് ഹാജരാകാൻ സമയം അനുവദിക്കുന്നതിനായി അതത് കോളേജുകളോട് ആവശ്യപ്പെടാവുന്നതാണ്.
ഐ.ടി.എസ്.ആറിൽ സ്പോട്ട് അഡ്മിഷൻ
ഐ.ടി.എസ്.ആറിൽ എം.എ. സോഷ്യോളജി സ്പോട്ട് അഡ്മിഷൻ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ താമസിച്ചു പഠിക്കാവുന്ന എം.എ. സോഷ്യോളജി പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30-ന് നടക്കും.
യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക്ലിസ്റ്റ്, പി.ജി. ക്യാപ് ഐ.ഡി., എസ്.എസ്.എൽ.സി., ടി.സി., കണ്ടക്ട്, കമ്മ്യുണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ഇക്വലൻസി സർട്ടിഫിക്കറ്റ് ( ആവശ്യമാണെങ്കിൽ ), ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതം അന്നേ ദിവസം ചെതലയം ഐ.ടി.എസ്.ആർ. കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്. ഫോൺ : 9645598986, 6282064516.
ബി.എഡ്. സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അറബിക്, മലയാളം വിഭാഗങ്ങളിൽ ( ഭിന്നശേഷി സംവരണം ) ഓരോ സീറ്റ് വീതം ഒഴിവുണ്ട്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്നോളജി ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് ആറിന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ. രണ്ടാം സെമസ്റ്റർ ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് (2023 ബാച്ച്) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 12-ന് തുടങ്ങും.
കേന്ദ്രം: എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്, എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ, ലിറ്റിൽ ഫ്ളവർ കോളേജ് ഗുരുവായൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും മാറ്റിവച്ച നാലാം സെമസ്റ്റർ രണ്ടു വർഷ ബി.എഡ്. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ | സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ, മൂന്നാം സെമസ്റ്റർ ബി.ടെക്. (2014 സ്കീം – 2014 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം.
കേരളസർവകലാശാല
ഒന്നാം വർഷ ബിരുദ പ്രവേശനം 2024-25
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ഒഴിവുള്ള സീറ്റുകളുടെ വിവരം വെബ്സൈറ്റിൽ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കുന്നതാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മേഖലകളിലെ എയ്ഡഡ് കോളേജുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട് സ്പോട്ട് അലോട്ട്മെന്റ് ആഗസ്റ്റ് 5 ന് കേരള സർവകലാശാലയുടെ പാളയം ക്യാംപസിൽ വെച്ച് നടത്തുന്നു.
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം ക്യാംപസിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സമയം 8.30 മുതൽ 10 മണി വരെ. സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സാക്ഷ്യപത്രം (authorization letter) നൽകി രക്ഷകർത്താവിനെ അയക്കാവുന്നതാണ്.
സ്പോട്ട് നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ.
സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല.
ഇതു വരെ അഡ്മിഷൻ ഫീ അടയ്ക്കാത്ത വിദ്യാർഥികൾക്ക് സ്പോട്ട് അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് (എസ്.ടി/എസ്.സി വിഭാഗങ്ങൾക്ക് 930 രൂപ, ജനറൽ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1850 രൂപ) അടക്കേണ്ടതാണ്.
ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പേയ്മെന്റ് രസീതിന്റെ കോപ്പി ഹാജരാക്കേണ്ടതാണ്.
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസം:UG/PG പ്രോഗ്രാമുകളുടെ അഡ്മിഷൻ രജിസ്ട്രേഷൻ തീയതി നീട്ടിയിരിക്കുന്നു
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2024 2025 അദ്ധ്യയന വർഷം അഞ്ച്) ബിരുദ ബിരുദാന്തര പ്രോഗ്രാമുകൾക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ പ്രോഗ്രാമുകൾക്കും ലൈബ്രറി കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദാന്തര ബിരുദ പ്രോഗ്രാമുകൾക്കുമാണ് അഡ്മിഷൻ നടത്തുന്നത്.
അപേക്ഷ ആഗസ്റ്റ് 31 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷ യുടെ ശരിപകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും ഓൺലൈൻ അപേക്ഷ സമർപ്പിച്ച് 15 ദിവസത്തിനകം കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കുന്നതിനും മറ്റു വിവരങ്ങൾക്കും www.ileku.net സന്ദർശിക്കുക.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (@].@ng.ngo. ആലപ്പുഴ, പുനലൂർ, അടൂർ, വർക്കല, കൊല്ലം, ഐ.സി.എം പൂജപ്പുര എം.ബി.എ (ഫുൾ ടൈം കോഴ്സിലേക്കുള്ള 2024-25 വർഷത്തെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ 2024 ആഗസ്റ്റ് 5,6,7 തീയതികളിൽ അതാത് യു.ഐ.എം കേന്ദ്രങ്ങളിൽ രാവിലെ 10:00 മണി മുതൽ നടത്തുന്നതാണ്.
പരീക്ഷാഫലം
കേരളസർവകലാശാല 2023 ഡിസംബർ മാസം നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ബി.എ (വിദൂര വിദ്യാഭ്യാസം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ആഗസ്റ്റ് 8 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ
ഒന്നും, രണ്ടും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ ഹിന്ദി, എംഎ അറബിക്, എംഎ സോഷ്യോളജി, എംഎ മലയാളം (2022 അഡ്മിഷൻ റെഗുലർ, 2020, 2021 അഡ്മിഷനുകൾ ഇംപ്രൂവ്‌മെൻറ്, 2019, 2020, 2021 അഡ്‌മിഷനുകൾ സപ്ലിമെൻററി നവംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ത്രിവൽസര എൽഎൽബി (2017 അഡ്‌മിഷൻ അദ്യ മെഴ്സി ചാൻസ്, 2016 അഡ്‌മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്‌മിഷൻ മൂന്നാം മെഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 13 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ പിജി.സിഎസ്എസ് മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് (റെഗുലർ ആൻറ് സപ്ലിമെൻററി ഏപ്രിൽ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 14 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
മഹാത്മാ ഗാന്ധി സർവ്വകലാശാല
പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ഐഎംസിഎ (2020 അഡ്മിഷൻ റെഗുലർ, 2017, 2018, 2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏഴാം സെമസ്റ്റർ ഡിഡിഎംസിഎ (2014, 2015, 2016 അഡ്മിഷനുകൾ മെഴ്സി ചാൻസ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ എംഎസ്സി സൈക്കോളജി പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിദ്യാർഥികൾക്കായി സംവരണം ചെയ്ത രണ്ടു സീറ്റ് ഒഴിവുണ്ട്. 50 മാർക്കോടെ ബിഎസ്സി സൈക്കോളജി ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. അർഹരായവർ യോഗ്യതാ രേഖകളുടെ അസ്സലുമായി ഒഗസ്റ്റ് രണ്ടിന് രാവിലെ 11ന് വകുപ്പ് ഓഫീസിൽ നേരിട്ട് എത്തണം.
സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ് (എംപിഇഎസ്) പ്രോഗ്രാമിൽ 12 സീറ്റുകൾ ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്പക്ടസ് പ്രകാരം യോഗ്യത ഉള്ള വിദ്യാർഥികൾ ഓഗസ്റ്റ് അഞ്ചിനു രാവിലെ 7.30 ന് അസ്സൽ രേഖകളുമായി വകുപ്പ് ഓഫീസിൽ എത്തിച്ചേരണം.
അഡ്മിഷൻ നടപടികളുടെ ഭാഗമായുള്ള കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ അന്നു തന്നെ നടത്തും. മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ എംഎഡ് പ്രോഗ്രാമിൽ ഏതാനം സീറ്റ് ഒഴിവുണ്ട് ജനറൽ വിഭാഗത്തിലുള്ളവർ 55 ശതമാനം മാർക്കോടെ ബിഎഡ് പാസായിരിക്കണം.
പട്ടിക ജാതി/പട്ടിക വിഭാഗത്തിലുള്ളവർ ബിഎഡ് വിജയിച്ചാൽ മതിയാകും. ഓഗസ്റ്റ് അഞ്ചിനു രാവിലെ 10 മുതൽ 12 വരെയാണ് റിപ്പോർട്ടിംഗ് സമയം വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.mgu.ac.in, www.sps.mgu.ac.in). ഫോൺ 0481 2731042
പരീക്ഷാ ഫലം
ഒന്നും, രണ്ടും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ ഹിസ്റ്ററി, (2022 അഡ്മിഷൻ റെഗുലർ, 2020, 2021 അഡ്മിഷനുകൾ ഇംപ്രൂവ്മെന്റ്, 2019, 2020, 2021 അ ഡ്മിഷനുകൾ സപ്ലിമെന്ററി നവംബർ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 16 വരെ സമർപ്പിക്കാം.വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
ഹ്രസ്വകാല റെഗുലർ പാർട്ട് ടൈം പ്രോഗ്രാം
മഹാത്മാഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡിഎഎസ്പി) നടത്തുന്ന ഹ്രസ്വകാല റഗുലർ പാർട്ട് ടൈം, ഫുൾ ടൈം പ്രോഗാമുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
സർട്ടിഫിക്കറ്റ് ഇൻ ബിസിനസ് ഡാറ്റാ അനാലിസിസ് ടാലി ഇആർപി ആന്റ് എംഎസ് എക്സൽ (യോഗ്യത പ്ലസ് ടു പിജി സർട്ടിഫിക്കറ്റ് ഇൻ ഫുഡ് അനലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ (യോഗ്യത ബിരുദം) പിജി സർട്ടിഫിക്കറ്റ് ഇൻസ്ട്രുമെന്റൽ മേഡ്സ് ഓഫ് കെമിക്കൽ അനലിസിസ് (യോഗ്യത ബിരുദം) പി.ജി ഡിപ്ലോമ ഇൻ ഫുഡ് അനലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ (യോഗ്യത ബിരുദം) എന്നിവയാണ് ഹ്രസ്വകാല പാർട്ട് ടൈം പ്രോഗ്രാമുകൾ.
ഫുൾടൈം പ്രോഗ്രാമുകൾ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ ആന്റ് പോർട്ട് മാനേജ്മെന്റ് (യോഗ്യത പ്ലസ് ടു പി.ജി ഡിപ്ലോമ ഇൻ ഡാറ്റാ ആന്റ് ബിസിനസ്സ് അനലിസിസ് (യോഗ്യത ബിരുദം) എന്നിവയാണ്. വിശദവിവരങ്ങൾ വെബ് സൈറ്റിൽ (www.dasp.mgu.ac.in).ഫോൺ-8078786798,0481 2733292
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നും രണ്ടും സെമസ്റ്റർ ബിആർക്ക് (2023 അഡ്മിഷൻ റെഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഓഗസ്റ്റ് 19 മുതൽ നടക്കും. ഓഗസ്റ്റ് എട്ടു വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് ഒൻപതിന് ഫൈനോടു കൂടിയും 12ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
ഡിപ്ലോമ കോഴ്സ്
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിലെ (ഐയുസിഡിഎസ്) ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ഡി.ജി.എ) കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. ഫോൺ-9946299968,8891391580; ഇമെയിൽ iudsmgu@mgu.ac.in
Follow our WhatsApp Channel for instant updates: Join Here