November 21, 2024
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 31 ജൂലൈ 2024

  • July 31, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 31 ജൂലൈ 2024
Share Now:

ജൂലൈ 31, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

ആഗസ്റ്റ് രണ്ട് വരെയുള്ള പരീക്ഷകൾ മാറ്റി

കാലിക്കറ്റ് സർവകലാശാലയുടെ ആഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും.

നാലാം സെമസ്റ്റർ പി.ജി. മൂല്യനിർണയ ക്യാമ്പുകൾ മാറ്റി

പ്രതികൂല കാലാവസ്ഥ കാരണം കാലിക്കറ്റ് സർവകലാശാലയുടെ നാലാം സെമസ്റ്റർ പി.ജി. മൂല്യനിർണയ ക്യാമ്പുകൾ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ബിരുദ ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രവേശനം

2024 – 25 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ. / എയ്ഡഡ് കോളേജുകളിലെ എയ്‌ഡഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെന്റ് ലഭിച്ചവർക്ക് അതത് കോളേജുകളിൽ സ്ഥിരപ്രവേശനം നേടുന്നതിനുള്ള സമയം ആഗസ്റ്റ് അഞ്ചിന് വൈകീട്ട് മൂന്നു മണി വരേക്ക് നീട്ടി. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്.

സർവകലാശാലാ എഞ്ചിനീറിങ് കോളേജിലെ ബി.ടെക്. പ്രവേശനം

കാലിക്കറ്റ് സർവകലാശാല എഞ്ചിനീറിങ് കോളേജിൽ ( IET ) 2024 – 2025 അധ്യയന വർഷത്തെ ബി.ടെക്. കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീറിങ്, മെക്കാനിക്കൽ എഞ്ചിനീറിങ്, പ്രിൻ്റിംഗ് ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് ആണ് പ്രവേശനം തുടങ്ങിയത്. KEAM റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് cee.kerala.gov.in. വെബ്സൈറ്റ് വഴി UCC എന്ന കോളേജ് കോഡ് ഉപയോഗിച്ച് കോളേജിലെ വിവിധ കോഴ്സുകളിലേക്ക് ഓപ്ഷൻ നൽകാവുന്നതാണ്. എഞ്ചിനീറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരമുണ്ട്. വിശദ വിവരങ്ങൾക്ക് : 9567172591

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം.എസ് സി. ഫാഷൻ ആൻ്റ് ടെക്സ്റ്റൈൽ ഡിസൈനിങ്, അഞ്ചാം സെമസ്റ്റർ ബി.എം.എം.സി. നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാല

ഒന്നാം വർഷ ബിരുദ പ്രവേശനം 2024-25 എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ് തിരുവനന്തപുരം മേഖലയിലെ കോളേജുകൾ 2024 ആഗസ്റ്റ് 1 നും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളേജുകൾ ആഗസ്റ്റ് 2 നും

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള ഗവൺമെന്റ്/എയ്‌ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ ബിരുദ കോഴ് സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേയ്ക്ക് അതാത് വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്പോട്ട് അലോട്ട്മെൻ്റ് നടത്തുന്നു. വിവിധ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കു ៣. (http://admissions.keralauniversity.ac.in).

തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ്റ് 2024 ആഗസ്റ്റ് 1 ന് കേരള സർവകലാശാല പാളയം ക്യാമ്പസിലെ സെനറ്റ് ഹാളിലും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളേജുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 2024 ആഗസ്റ്റ് 2 ന് കൊല്ലം എസ്. എൻ കോളേജിലും നടത്തുന്നതാണ്

വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിൻ്റ്ഔട്ട് സഹിതം മുകളിൽ പറഞ്ഞിരിക്കുന്ന സെൻ്ററുകളിൽ രാവിലെ 10 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സമയം 8.30 മുതൽ 10 മണി വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെൻ്റ് സെൻ്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ നേരിട്ട് ഹാജാരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സാക്ഷ്യപത്രം (authorization letter) നൽകി രക്ഷകർത്താവിനെ അയക്കാവുന്നതാണ്. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ.

സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യത, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉണ്ടായിരിക്കണം. കോളേജും കോഴ്സു‌ം അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതുവരെ അഡ്മ‌ിഷൻ ഫീ അടയ്ക്കാത്ത വിദ്യാർഥികൾക്ക് സ്പോട്ട് അലോട്ട്മെൻ്റിൽ അഡ്‌മിഷൻ ലഭിക്കുകയാണെങ്കിൽ യൂണിവേഴ്‌സിറ്റി അഡ്‌മിഷൻ ഫീസിനത്തിൽ 930/- രൂപ അട ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുൻപ് യൂണിവേഴ്‌സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പേയ്മെൻ്റ് രസീതിന്റെ കോപ്പി ഹാജരാക്കേണ്ടതാണ്.

ടൈംടേബിൾ

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്‌ത എം.എ./ എം.എസ്‌സി./എം.കോം. പ്രീവിയസ് & ഫൈനൽ (ആന്വൽ സ്‌കീം/വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ 2003 2016 അഡ്മിഷൻ) മേഴ്‌സിചാൻസ് പരീക്ഷ – ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

മഹാത്മാ ഗാന്ധി സർവ്വകലാശാല

പരീക്ഷാ ഫലം

ഒന്നും, രണ്ടും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എംഎ ഹിന്ദി, എംഎ അറബിക്, എംഎ സോഷ്യോളജി, എംഎ മലയാളം (2022 അഡ്മിഷൻ റെഗുലർ, 2020, 2021 അഡ്മിഷനുകൾ ഇംപ്രൂവ്‌മെൻറ്, 2019, 2020, 2021 അഡ്‌മിഷനുകൾ സപ്ലിമെൻററി നവംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 14 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ത്രിവൽസര എൽഎൽബി (2017 അഡ്‌മിഷൻ അദ്യ മെഴ്സി ചാൻസ്, 2016 അഡ്‌മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്‌മിഷൻ മൂന്നാം മെഴ്സ‌ി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 13 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ പിജി.സിഎസ്എസ് മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് (റെഗുലർ ആൻറ് സപ്ലിമെൻററി ഏപ്രിൽ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 14 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

Follow our WhatsApp Channel for instant updates: Join Here

Share Now:

Leave a Reply

Your email address will not be published. Required fields are marked *